കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി കോൺഗ്രസ്സ്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ന്റെ അഖിലേന്ത്യാ സമ്മേളനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി കോൺഗ്രസ്സ്. ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങൾ ഇതിന് മുന്നോടിയായി നടക്കുന്നു. ജനാധിപത്യപരമായി നടക്കുന്ന ഈ സമ്മേളനങ്ങളിലൂടെയാണ് സി.പി.ഐ.എമ്മിന്റെ ഓരോ തലത്തിലുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് [1]. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവമാണ് പാർട്ടി കോൺഗ്രസ്സ് എന്ന കരുതപ്പെടുന്നു. കോൺഗ്രസ്സ് എടുക്കുന്ന തീരുമാനങ്ങളായിരിക്കും ഒരു നിർദ്ദിഷ്ട കാലയളവിലേക്കുള്ള പാർട്ടിയുടെ ലക്ഷ്യങ്ങളും മാർഗ്ഗവും നിർണ്ണയിക്കുന്നത്.
സി.പി.ഐ. (എം)-ന്റെ ഭരണഘടന പ്രകാരം പാർട്ടിയിൽ ഇന്ത്യയിലെ പരമോന്നത ഘടകം അഖിലേന്ത്യാ പാർട്ടി കോൺഗ്രസ്സാണ്. സാധാരണ ഗതിയിൽ മൂന്ന് വർഷത്തിലൊരിക്കൽ ആണ് പാർട്ടി കോൺഗ്രസ്സുകൾ നടത്തുന്നത്. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയാണ് അഖിലേന്ത്യാ സമ്മേളനം വിളിച്ചു കൂട്ടേണ്ടത്. പാർട്ടി കോൺഗ്രസ്സിന്റെ കർത്തവ്യങ്ങളും അധികാരങ്ങളും താഴെ പറയുന്നവയാണ്.[2]
- നിലവിലെ കേന്ദ്ര കമ്മിറ്റിയുടെ രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ചകളും തീരുമാനങ്ങളും എടുക്കുക
- പാർട്ടി പരിപാടിയുടെയും ഭരണഘടനയുടെയും പുനഃപരിശോധനയും ഭേദഗതികളും
- ആനുകാലിക സ്ഥിതിയെക്കുറിച്ചുള്ള പാർട്ടി നയപരിപാടികൾ നിശ്ചയിക്കുക
- രഹസ്യ ബാലറ്റ് വഴി പുതിയ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുക.
1964 ലെ ഏഴാം പാർട്ടി കോൺഗ്രസ്സിനെ സി.പി.ഐ(എം)ന്റെ ഒന്നാം കോൺഗ്രസ്സായി പരിഗണിച്ചുവരുന്നു. ജനകീയ ജനാധിപത്യം എന്ന ലക്ഷ്യത്തോടെ ഒരു പുതിയ പാർട്ടി രൂപീകരണം നടന്നത് ഏഴാം പാർട്ടി കോൺഗ്രസ്സിലാണ്.
ഇരുപതാം പാർട്ടി കോൺഗ്രസ്സ് 2012 ഏപ്രിൽ 4 തൊട്ട് 9 വരെ കോഴിക്കോട് വച്ചു നടന്നു. [3] [4].
പാർട്ടി കോൺഗ്രസ്സുകൾ
തിരുത്തുകഏഴാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുക1964 ഏപ്രിലിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിൽ നിന്നും വിഭാഗീയത മൂലം 31 പേർ ഇറങ്ങിപ്പോന്ന പശ്ചാത്തലത്തിലാണ് ഏഴാം പാർട്ടി കോൺഗ്രസ്സ് നടക്കുന്നത്. ഇറങ്ങിപ്പോയ 31 നേതാക്കൾ ആന്ധ്രാപ്രദേശിലെ തെനാലിയിൽ വെച്ച് ഒരു കൺവെൻഷൻ നടത്തുകയും കൊൽക്കത്തയിൽ വെച്ച് പാർട്ടി കോൺഗ്രസ്സ് നടത്തുവാൻ തീരുമാനമാവുകയും ചെയ്തു.[5].
1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കട്ടയിൽ വെച്ചാണ് ഏഴാം പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്രകമ്മിറ്റിയിലേക്ക് 41 അംഗങ്ങളെ ഈ സമ്മേളനം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ആയി പി. സുന്ദരയ്യയെയും, പൊളിറ്റ് ബ്യൂറോ അംഗങ്ങളായി എം. ബസവപുന്നയ്യ, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ് സുർജിത്, ജ്യോതി ബസു, എ. കെ. ഗോപാലൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, പ്രമോദ് ദാസ്‌ഗുപ്‌ത, ബി.ടി. രണദിവെ എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി [6].
എട്ടാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുക1968 ഡിസംബർ 23 മുതൽ 29 വരെ കൊച്ചിയിലാണ് എട്ടാമത്തെ പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായി 28 പേരെ ഈ സമ്മേളനത്തിൽ തിരഞ്ഞെടുക്കുകയുണ്ടായി. പി. സുന്ദരയ്യയെ ജനറൽ സെക്രട്ടറി ആയി നിലനിർത്തി. എം. ബസവപുന്നയ്യ, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ് സുർജിത്, ജ്യോതി ബസു, എ.കെ. ഗോപാലൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, പ്രമോദ് ദാസ്‌ഗുപ്‌ത, ബി.ടി. രണദിവെ എന്നിവരെ പൊളിറ്റ് ബ്യുറോയിലേക്കും തിരഞ്ഞെടുത്തു [6].
എട്ടാം കോൺഗ്രസ്സിലെ പ്രമേയം
തിരുത്തുകസംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയം ഭരണാധികാരം നൽകണം. പാർട്ടി കോൺഗ്രസ്; കൊച്ചി: (കൃഷ്ണപിള്ള നഗർ) സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയം ഭരണാധികാരം നൽകണമെന്ന് ഇപ്പോൾ ഇവിടെ നടന്നുവരുന്ന കമ്മ്യൂണിസ്റ്റു പാർട്ടിയുടെ എട്ടാം കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പറയുന്ന കൺകറന്റ് വിഷയങ്ങളും സംസ്ഥാനങ്ങൾക്ക് ശെകമാറാനും കേന്ദ്രം വസൂലാക്കുന്ന നികുതികളുടെ 70 ശതമാനം പ്രരാംഭമായി സ്റ്റേറ്റുകൾക്ക് വിട്ടുകൊടുക്കാനും കോൺഗ്രസ് ആവശ്യപ്പെടും. പാർട്ടികോൺഗ്രസ് ഇന്ന് പാസാക്കിയ പ്രമേയം വഴിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്്. മുപ്പതുമണിക്കൂർ നേരം ചർച്ച ചെയ്താണ് പ്രമേയം പാസാക്കിയത്.
എട്ടാം പാർട്ടി കോൺഗ്രസിൽ മുഴക്കിയ മുദ്രാവാക്യങ്ങൾ
തിരുത്തുകഇൻക്വിലാബ് സിന്ദാബാദ്
കമ്യൂണിസ്റ്റുപാർട്ടി സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
ഞങ്ങൾ വരുന്നു ഞങ്ങൾ വരുന്നു
ജനാധിപത്യം സംരംക്ഷിക്കാൻ
കോൺഗ്രസിവിടെ തല്ലിയുടക്കും
ജനാധിപത്യം രക്ഷിക്കാൻ
ഞങ്ങൾ വരുന്നു പുതിയൊരു നാളിൻ
പുലരി രചിക്കാൻ പടയണിയായ്
അടിയും വെടിയും കൊണ്ടു ഭരിക്കും
കോൺഗ്രസ് വാഴ്ച തകർക്കനായ്
മർദ്ദനഭരണത്തേരോട്ടത്തിന്
പോലീസ് രാജ് രചിക്കാനായ്
കരനിയമത്തിൻ കൈകളുയർത്തും
കോൺഗ്രസ് വാഴ്ച തകർത്തീടും
മുന്നണിഭരണം കേരളനാട്ടിൽ
നൻമയുണർത്തും നടപടികൾ
കേന്ദ്രൻമാരുടെ ചങ്കിനുകൊണ്ടു
വിരണ്ടു നടപ്പു നടപ്പു നാടെങ്ങും
അരാജകത്വം സൃഷ്ടിക്കാൻ
അതിക്രമത്തിനു മുതിരുന്നു
അട്ടിമറിപ്പണി മറച്ചുവെച്ച്
അരക്ഷിതത്വം പാടുന്നു
ദൽഹിയിൽ വാഴും പാദുഷമാരെ
ഫ്യൂഡലിസത്തിൽ പൂജാരികളെ
നിങ്ങൾക്കെതിരെയുയരുന്നുണ്ടൊരു
ബഹുജനവിപ്ലവപ്രസ്ഥാനം
ഭക്ഷ്യം രാഷ്ട്രീയായുധമാക്കും
ദുഷ്ടൻമാരെ സൂക്ഷിച്ചോ
ഈ ചെങ്കൊടിയാണേ സൂക്ഷിച്ചോ
ഇക്കളി നിർത്തും കാട്ടായം
ഒമ്പതാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുകകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-യുടെ ഒമ്പതാം കോൺഗ്രസ് 1972 ജൂൺ 27 മുതൽ ജൂലൈ 2 വരെ മധുരയിൽ വെച്ചാണ് നടത്തിയത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 31 അംഗങ്ങളെ ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. പി. സുന്ദരയ്യയെ ജനറൽ സെക്രട്ടറി ആയി നിലനിർത്തുകയുണ്ടായി. എം. ബസവപുന്നയ്യ, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ് സുർജിത്, ജ്യോതി ബസു, എ.കെ. ഗോപാലൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, പ്രമോദ് ദാസ്‌ഗുപ്‌ത, ബി.ടി. രണദിവെ എന്നിവർ പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു [6].
പത്താം പാർട്ടി കോൺഗ്രസ്സ്
തിരുത്തുക1978 ഏപ്രിൽ 2 മുതൽ 8 വരെ ജലന്ധറിൽ വെച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്താം കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 44 അംഗങ്ങളെയും, പൊളിറ്റ് ബ്യൂറോയിലേക്ക് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ജനറൽ സെക്രട്ടറിയായും, ബി.ടി. രണദിവെ, എം. ബസവപുന്നയ്യ, പി. സുന്ദരയ്യ, പി. രാമമൂർത്തി, ഹർകിഷൻ സിംഗ് സുർജിത്, സമർ മുഖർജി, എ. ബാലസുബ്രഹ്മണ്യം, ഇ. ബാലാനന്ദൻ, ജ്യോതി ബസു, പ്രമോദ് ദാസ്‌ഗുപ്‌ത എന്നിവരെയും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി [6].
പതിനൊന്നാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുക1982 ജനുവരി 26 മുതൽ 31 വരെ ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് പതിനൊന്നാം പാർട്ടി കോൺഗ്രസ്സ് സമ്മേളിച്ചത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ജനറൽ സെക്രട്ടറി ആയും, ബി.ടി. രണദിവെ, എം. ബസവപുന്നയ്യ, പ്രമോദ് ദാസ്‌ഗുപ്‌ത, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ് സുർജിത്, സമർ മുഖർജി, ജ്യോതി ബസു, ഇ. ബാലാനന്ദൻ എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. കേന്ദ്രക്കമ്മിറ്റിയിലേക്ക് 42 അംഗങ്ങളെ ഈ പാർട്ടി കോൺഗ്രസ്സ് തിരഞ്ഞെടുത്തു [6].
പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുക1986 ഡിസംബർ 24 മുതൽ 29 വരെ കൽക്കട്ടയിലാണ് പന്ത്രണ്ടാമത്തെ പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 70 അംഗങ്ങളെ ഈ സമ്മേളനം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ആയി ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും, ബി. ടി. രണദിവെ, എം. ബസവപുന്നയ്യ, നൃപൻ ചക്രവർത്തി, സരോജ് മുഖർജി, ഹർകിഷൻ സിങ്ങ് സുർജിത്, സമർ മുഖർജി, ജ്യോതി ബസു, ഇ. ബാലാനന്ദൻ, വി.എസ്. അച്യുതാനന്ദൻ എന്നിവരെ പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി [6].
പതിമൂന്നാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുക1988 ഡിസംബർ 27 മുതൽ 1989 ജനുവരി 1 വരെ തിരുവനന്തപുരത്താണ് പതിമൂന്നാം പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 70 അംഗങ്ങളെയും, കേന്ദ്ര സെക്രട്ടറിയേറ്റിയിലേക്ക് 5 അംഗങ്ങളെയും ഈ സമ്മേളനം തിരഞ്ഞെടുത്തു. ഇ.എം.എസിനെ ജനറൽ സെക്രട്ടറിയായും പോളിറ്റ്‌ബ്യൂറോയിലേക്ക് ബി. ടി. രണദിവെ, എം. ബസവപുന്നയ്യ, നൃപൻ ചക്രവർത്തി, സരോജ് മുഖർജി, ഹർകിഷൻ സിംഗ് സുർജിത്, സമർ മുഖർജി, ജ്യോതി ബസു, ഇ. ബാലാനന്ദൻ, വി.എസ്. അച്യുതാനന്ദൻ, എ. നല്ലശിവം, എൽ.ബി. ഗംഗാധരറാവു എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി[6].
പതിനാലാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുകപതിനാലാം കോൺഗ്രസ് 1992 ജനുവരി 3 മുതൽ 10 വരെ മദ്രാസിൽ വെച്ചാണ് നടന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 63 അംഗങ്ങളെ ഈ സമ്മേളനം തിരഞ്ഞെടുത്തു. ഹർകിഷൻ സിങ്ങ് സുർജിത്തിനെ ജനറൽ സെക്രട്ടറിയായും, ഇ.എം.എസ്., ഇ. ബാലാനന്ദൻ, നൃപൻ ചക്രവർത്തി, ഇ. കെ. നായനാർ, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രൻ പിള്ള, ജ്യോതി ബസു, ബിനോയ് കൃഷ്‌ണ ചൗധരി, വി. എസ്. അച്യുതാനന്ദൻ, എ. നല്ലശിവം, എൽ. ബി. ഗംഗാധരറാവു, പ്രകാശ് കാരാട്ട്, എം. ഹനുമന്തറാവു, സുനിൽ മൊയ്‌ത്ര, പി. രാമചന്ദ്രൻ, ശൈലേൻദാസ് ഗുപ്‌ത എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി [6].
പതിനഞ്ചാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുകകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിനഞ്ചാം പാർട്ടി കോൺഗ്രസ്സ് 1995 ഏപ്രിൽ 2 മുതൽ 8 വരെ ചണ്ഡീഗഡിൽ വെച്ചാണ് നടന്നത്. ഈ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായി 71 പേരെ തിരഞ്ഞെടുക്കുകയുണ്ടായി. ഹർകിഷൻ സിങ്ങ് സുർജിത്തിനെ സെക്രട്ടറി ആയി നിലനിർത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായി ഇ.എം.എസ്., ഇ. ബാലാനന്ദൻ, ആർ. ഉമാനാഥ്, ഇ. കെ. നായനാർ, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രൻ പിള്ള, ജ്യോതി ബസു, ബിനോയ് കൃഷ്‌ണ ചൗധരി, വി. എസ്. അച്യുതാനന്ദൻ, പി. രാമചന്ദ്രൻ, എൽ. ബി. ഗംഗാധരറാവു, പ്രകാശ് കാരാട്ട്, ശൈലേൻദാസ് ഗുപ്‌ത, സുനിൽ മൊയ്‌ത്ര എന്നിവരെയും തിരഞ്ഞെടുത്തു [6].
പതിനാറാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുകകൊൽക്കത്തയിൽ വെച്ച് 1998 ഒക്ടോബർ 5 മുതൽ 11 വരെയാണ് പതിനാറാം പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായി 75 പേരെ ഈ സമ്മേളനം തിരഞ്ഞെടുത്തു. ഹർകിഷൻ സിങ്ങ് സുർജിത്തിനെ പാർട്ടി ജനറൽ സെക്രട്ടറി ആയി നിലനിർത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായി മണിക് സർക്കാർ, ഇ. ബാലാനന്ദൻ, ആർ. ഉമാനാഥ്, ഇ.കെ. നായനാർ, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രൻ പിള്ള, ജ്യോതി ബസു, ബിമൻ ബസു, വി.എസ്. അച്യുതാനന്ദൻ, പി. രാമചന്ദ്രൻ, അനിൽ വിശ്വാസ്, പ്രകാശ് കാരാട്ട്, ശൈലേൻദാസ് ഗുപ്‌ത, എം.കെ. പന്ഥെ, പിണറായി വിജയൻ എന്നിവരെയും തിരഞ്ഞെടുത്തു [6].
പതിനേഴാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുകസി.പി.ഐ. (എം)-ന്റെ പതിനേഴാം പാർട്ടി കോൺഗ്രസ്സ് 2002 മാർച്ച് 19 മുതൽ 24 വരെ ഹൈദരാബാദിൽ വെച്ച് സമ്മേളിക്കുകയുണ്ടായി. കേന്ദ്ര കമ്മിറ്റിയിലേക്ക് 77 അംഗങ്ങളെ ഈ സമ്മേളനത്തിലൂടെ തിരഞ്ഞെടുക്കുകയുണ്ടായി. ഹർകിഷൻ സിങ്ങ് സുർജിത്ത് വീണ്ടും ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. പൊളിറ്റ് ബ്യൂറോയിലേക്ക് മണിക് സർക്കാർ, ഇ. ബാലാനന്ദൻ, ആർ. ഉമാനാഥ്, ഇ.കെ. നായനാർ, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രൻ പിള്ള, ജ്യോതി ബസു, ബിമൻ ബസു, വി.എസ്. അച്യുതാനന്ദൻ, പി. രാമചന്ദ്രൻ, അനിൽ വിശ്വാസ്, പ്രകാശ് കാരാട്ട്, ബുദ്ധദേവ് ഭട്ടാചാര്യ, എം.കെ. പന്ഥെ, കോർത്താല സത്യനാരായണ, പിണറായി വിജയൻ എന്നിവരെ തിരഞ്ഞെടുത്തു [6].
പതിനെട്ടാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുക2005 ഏപ്രിൽ 6 മുതൽ 11 വരെ [7] ന്യൂഡെൽഹിയിൽ വെച്ചാണ് പതിനെട്ടാം പാർട്ടി കോൺഗ്രസ്സ് നടന്നത്. പ്രകാശ് കാരാട്ടിനെ ജനറൽ സെക്രട്ടറിയായി ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായി വി.എസ്. അച്ചുതാനന്ദൻ, എസ്. രാമചന്ദ്രൻ പിള്ള, സീതാറാം യെച്ചൂരി, എം.കെ. പാന്ഥെ, ബിമൻ ബസു, മാണിക്ക് സർക്കാർ, പിണറായി വിജയൻ, ബുദ്ധദേവ് ഭട്ടാചാര്യ, കെ. വരദ രാജൻ, ബി.വി. രാഘവുലു, ഹർകിഷൻ സിങ്ങ് സുർജിത്, അനിൽ വിശ്വാസ്, വൃന്ദ കാരാട്ട്, ചിത്തബ്രത മജൂംദാർ, ജ്യോതി ബസു, ആർ. ഉമാനാഥ് എന്നിവരെ തിരഞ്ഞെടുത്തു [6].
പത്തൊൻപതാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുക2008 മാർച്ച് 29 മുതൽ ഏപ്രിൽ 3 വരെ കോയമ്പത്തൂർ വെച്ചാണ് പത്തൊമ്പതാം പാർട്ടി കോൺഗ്രസ്സ് നടന്നത്. പ്രകാശ് കാരാട്ടിനെ ഈ സമ്മേളനം ജനറൽ സെക്രട്ടറി ആയി നിലനിർത്തുകയുണ്ടായി. പോളിറ്റ് ബ്യൂറോ അംഗങ്ങളായി വി.എസ്. അച്യുതാനന്ദൻ, എസ്. രാമചന്ദ്രൻ പിള്ള , സീതാറാം യെച്ചൂരി, എം.കെ. പാന്ഥെ, ബിമൻ ബസു, മാണിക് സർക്കാർ, പിണറായി വിജയൻ, ബുദ്ധദേവ് ഭട്ടാചാര്യ കെ. വരദ രാജൻ, ബി.വി. രാഘവലു, ബൃന്ദ കാരാട്ട് മൊഹമ്മദ് അമീൻ, കൊടിയേരി ബാലകൃഷ്‌ണൻ, നിരുപം സെൻ എന്നിവരെയും, ജ്യോതി ബസുവിനെ പൊളിറ്റ് ബ്യൂറോയിലേക്കുള്ള പ്രത്യേക ക്ഷണിതാവായും തിരഞ്ഞെടുക്കുകയുണ്ടായി. ഈ സമ്മേളനം തിരഞ്ഞെടുത്ത പ്രതിനിധികളാണ് ഇപ്പോൾ നിലവിലുള്ളത്.
ഇരുപതാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുകഇരുപതാം പാർട്ടി കോൺഗ്രസ്സ് 2012 ഏപ്രിൽ 4 തൊട്ട് 9 വരെ കോഴിക്കോട് വച്ച് നടന്നു.പ്രകാശ് കാരാട്ടിനെ ഈ സമ്മേളനം ജനറൽ സെക്രട്ടറി ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പോളിറ്റ് ബ്യൂറോ അംഗങ്ങളായി എസ്. രാമചന്ദ്രൻ പിള്ള , സീതാറാം യെച്ചൂരി,എം എ ബേബി,ബിമൻ ബസു, മാണിക്ക് സർക്കാർ, പിണറായി വിജയൻ, ബുദ്ധദേവ് ഭട്ടാചാര്യ കെ. വരദ രാജൻ, ബി.വി. രാഘവുലു, ബൃന്ദ കാരാട്ട്,സൂര്യ കാന്ത് മിശ്ര,കൊടിയേരി ബാലകൃഷ്‌ണൻ, നിരുപം സെൻ,എ കെ പദ്മനാഭൻ എന്നിവരെ തെരഞ്ഞെടുത്തു.[3] [4].
ഇരുപത്തി ഒന്നാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുകഇരുപത്തി ഒന്നാം പാർട്ടി കോൺഗ്രസ്സ് 2015 ഏപ്രിലിൽ വിശാഖപട്ടണത്ത് വെച്ച് നടന്നു.
ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസ്സ്
തിരുത്തുകഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസ്സ് 2018 ഏപ്രിലിൽ ഹൈദ്രാബാദ് വെച്ച് നടന്നു. കേരളത്തിൽ നിന്ന് കെ. രാധാകൃഷ്ണൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ എന്നിവർ കേന്ദ്രകമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
അവലംബം
തിരുത്തുക- ബാബു, ജോൺ (2012). സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം. ചിന്ത പബ്ലിഷേഴ്സ്. ISBN 81-262-0751-5.
- ↑ "ആദ്യ കോൺഗ്രസ്സ് മുംബൈയിൽ". ദേശാഭിമാനി. Archived from the original on 2016-03-04. Retrieved 15 ജനുവരി 2012.
- ↑ "പാർട്ടി കോൺഗ്രസ്സ്". സി.പി.ഐ(എം). Archived from the original on 2011-12-11. Retrieved 16 ജനുവരി 2012.
- ↑ 3.0 3.1 "കോഴിക്കോട് പാർട്ടി കോൺഗ്രസ്സ് ഒരു ചരിത്ര സംഭവം:പിണറായി വിജയൻ". ഐ.ബി.എൻ ലൈവ്. 15 നവംബർ 2011. Retrieved 15 ജനുവരി 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 4.0 4.1 "കോഴിക്കോട് പാർട്ടി കോൺഗ്രസ്സ്". സി.പി.ഐ(എം). Archived from the original on 2016-03-04. Retrieved 16 ജനുവരി 2012.
- ↑ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ - സി. ഭാസ്കരൻ
- ↑ 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 6.11 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cpim-congress
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ സി.പി.ഐ(എം). പതിനെട്ടാം പാർട്ടി കോൺഗ്രസ്സ് ഔദ്യോഗിക പ്രമേയങ്ങൾ (Report). സി.പി.ഐ(എം). p. 1.
{{cite report}}
:|access-date=
requires|url=
(help)