കേരളത്തത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും ചരിത്ര ഗവേഷകനുമായിരുന്നു കമാൽ പാഷ എന്നറിയപ്പെടുന്ന എൻ.കെ. മുസ്തഫാ കമാൽ പാഷ.[1] ചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ്, അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ തുടങ്ങി വിവിധങ്ങളായ തലത്തിൽ അദ്ദേഹം പ്രവർത്തിച്ചു.[2] 2002 മുതൽ 2005 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചെയർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ആൻറ് റിസർച്ച് പ്രൊഫസർ ആയി സേവനമനുഷ്ടിച്ചു. കേരള ഇസ്ലാമിക് മിഷൻറെ സ്ഥാപകാംഗമാണ്. 1968 മുതൽ 2001 വരെ തിരൂരങ്ങാടി പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് (പി.എസ്.എം.ഒ) കോളേജിൽ ചരിത്രവിഭാഗം തലവനായിരുന്നു.[3]വിവിധ വിഷയങ്ങളിലായി എഴുപതോളം കൃതികൾ രചിച്ചു.

ഡോ. മുസ്തഫാ കമാൽ പാഷ
ജനനം (1946-06-25) ജൂൺ 25, 1946  (78 വയസ്സ്)
മരണംമെയ് 26, 2022
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംഎം.എ, പി.എച്ച്.ഡി
തൊഴിൽചരിത്രകാരൻ, അദ്ധ്യാപകൻ, എഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)ഹബീബ, ഹഫ്സ
കുട്ടികൾ15 മക്കൾ
മാതാപിതാക്ക(ൾ)നെല്ലിക്കുറുശ്ശി മുഹമ്മദ്, തിത്തിക്കുട്ടി.

ജീവിതരേഖ

തിരുത്തുക

1946 ജൂൺ25 ന് ചെർപ്പുളശ്ശേരിയിൽ ജനിച്ചു. പിതാവ് നെല്ലിക്കുറുശ്ശി മുഹമ്മദ്. മാതാവ് മഠത്തിൽ തിത്തിക്കുട്ടി ആലിപ്പറമ്പ്. ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂളിൽ നിന്നും 1962 ൽ എസ്.എസ്.എൽ.സി പാസായി. തുർന്ന് 1966 ൽ കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. 1968 ൽ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മുൻ വൈസ് ചാൻസ്ലർ ടി.കെ. രവീന്ദ്രൻറെ കീഴിൽ പി.എച്ച്.ഡി ബിരുദം നേടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൻറെ ആഭിമുഖ്യത്തിൽ കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, തിരൂർ, തൃശൂർ, എറണാകുളം, കോട്ടയം, ഈരാട്ടുപേട്ട,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഖുർആൻ സയൻസ് സെമിനാറുകൾ സംഘടിപ്പിച്ചു.

ഡോ. അബ്ദുറസാഖ് സുല്ലമിയോടൊപ്പം ഖുർആനിൽ പരാമർശിച്ച ചരിത്ര ഭൂമികളിലൂടെ സഞ്ചരിച്ച് ഖുർആൻ ചരിത്രഭൂമികളിലൂടെ എന്ന വീഡിയോ ഡോക്യുമെൻററി 1997 ൽ പുറത്തിറക്കി. 9 ലോകഭാഷകളിലേക്ക് ഈ ഡോക്യമെൻററി മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.ഈ ഗവേഷണത്തിൻറെ ഭാഗമായി സഊദി അറേബ്യ, ഈജിപ്ത്, ഇറാഖ്, യമൻ, ഇറാൻ, അർമേനിയ, റഷ്യൻ ജോർജിയ, തുർക്കി, ഒമാൻ, ജോർഡാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ചരിത്ര സ്ഥലങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്. ആൾ ഇന്ത്യാ റേഡിയോവിൽ ബഹദൂർ ഷാ സഫർ, മംഗൾ പാണ്ടെ, മലബാറിൻറെ വാണിജ്യ ചരിത്രം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. ചരിത്രസെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാറുണ്ട്.[4] സംവിധായകനും ഫാസിലിനൊപ്പം ചേർന്ന് നമസ്കാരം എന്ന സിഡിയും പറത്തിറക്കിയിട്ടുണ്ട്. മുസ്ലിം റിലീജ്യസ് എഡ്യുക്കേഷൻ ഇൻ കേരള, ലോട്ടറി - നോ എ ന്യൂ ഇൻവെൻഷൻ, ഹിസ്റ്റോറിക്കൽ ഗ്ലീനിങ് ഇൻ മാപ്പിള സോങ്സ്, മാണിറ്റോറിയൽ സിസ്റ്റം - എ കോൺടിബ്യൂഷൻ ഓഫ് സൌത്ത് ഇന്ത്യ ടു യൂറോപ്പ്, മാപ്പിള റിബല്ലിയൻ-എ റിപ്രൈസൽ, പ്ലസൻറ് റിവോൾട്ട് ഇൻ മലബാർ ഇൻ 19 സെഞ്ച്വറി, റിഫോംസ് ഓഫ് ടിപ്പു സുൽത്താൻ ഇൻ മലബാർ, ഖുർആൻ ആൻറ് വേദാസ്, ബേസൽ മിഷൻ ഇൻഡസ്ട്രീസ് ഇൻ മലബാർ, ഇൻഫ്ലുവൻസ് ഓഫ് വെസ്റ്റ് ഏഷ്യ ഇൻ ആയുർവേദ തുടങ്ങിയ അദ്ദേഹത്തിൻറെ ഗവേഷണ പ്രബന്ധങ്ങളാണ്.[5]

ഉത്തരവാദിത്തങ്ങൾ

തിരുത്തുക

പി.എസ്.എം.ഒ കോളേജിലെ അ‍ഡൽട്ട് എജ്യുക്കേഷൻ ഡയറക്ടർ,കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറർ റിസർച്ച് ഡയറക്ടർ, കേരള ഇസ്ലാമിക് മിഷൻറെ സ്ഥാപക പ്രസിഡൻറ്, തിരൂരങ്ങാടിയിയിലെ മലബാർ സെൻട്രൽ സ്കൂൾ ട്രസ്റ്റിൻറെ സ്ഥാപക ചെയർമാൻ,വളാഞ്ചാരേ എടയൂരിലെ ജംഇയ്യത്തുൽ മുസ്തർശിദീൻ ചെയർമാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫാക്കൽട്ടി ഓഫ് ഹ്യൂമാനിറ്റീസ് മെമ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് ഇൻ ഹിസ്റ്ററി മെമ്പർ, സൌത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് എക്സിക്യുട്ടീവ് അംഗം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് സ്റ്റഡീസ് ഇൻ ഇസ്ലാമിക് ഹിസ്റ്ററി മെമ്പർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ശാസ്ത്രവിചാരം മാസികയുടെ ആദ്യകാല ചെയർമാനായിരുന്നു.

വ്യത്യസ്ത വിഷയങ്ങളിലായി 60 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്തി തങ്ങളുടെ സമ്പൂർണ്ണ കൃതികൾ തയ്യാറാക്കിയത് ഇതിൽ പ്രധാനപ്പെട്ട ഒരു ഉദ്യമമായിരുന്നു. ലോകചരിത്രം, ഇന്ത്യാചരിത്രം, ഇസ്ലാമിക ചരിത്രം എന്നീ പേരുകളിൽ യൂണിവേഴ്സിറ്റി ടെക്സ്റ്റ് പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പ്രമുഖ ഹദീസ് സമാഹാരങ്ങളായ സിഹാഹുസ്സിത്ത വിഷയാധിഷ്ടിതമായി 4 വാള്യങ്ങളിലായി ഹദീസ് വിജ്ഞാനകോശം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • മക്തി തങ്ങളുടെ സമ്പൂർണ്ണകൃതികൾ (സമാഹാരണം)
  • സിഹാഹുസ്സിത്ത (നാല് ഭാഗം)
  • മാക്സിസം ഒരു പഠനം
  • പരിണാമവാദം ശാസ്ത്ര ദൃഷ്ഠിയിൽ
  • ശാസ്ത്രവും ശാസ്ത്രപരിഷത്തും
  • ലോക ചരിത്രം (രണ്ട് ഭാഗം)
  • ഇന്ത്യാചരിത്രം (രണ്ട് ഭാഗം)
  • ഇസ്ലാമിക ചരിത്രം (രണ്ട് ഭാഗം)
  • മുഹമ്മദ് നബി ജീവചരിത്രം
  • ശാസ്ത്രത്തിന് മുസ്ലിംകളുടെ സംഭാവന
  • സാമൂഹിക സംസ്കരണം ഗ്രന്ഥശാലകളിലൂടെ
  • പ്രസംഗം ഒരു കല
  • ഭൌതികവാദം പ്രതിന്ധിയിൽ
  1. Malappuram, News. "പ്രൊഫ. എൻ.കെ. മുസ്തഫ കമാൽ പാഷ : എഴുത്തുകാരൻ, ചിന്തകൻ". newspaper.mathrubhumi.com. Mathrubhumi. Retrieved 27 മേയ് 2022. {{cite web}}: |first1= has generic name (help)
  2. News, Mangalam. "ചരിത്ര പണ്ഡിതൻ മുസ്‌തഫ കമാൽപാഷ അന്തരിച്ചു". www.mangalam.com. Mangalam. Retrieved 27 മേയ് 2022. {{cite web}}: |last1= has generic name (help)
  3. ഇസ്ലാമിക വിജ്ഞാന കോശം, പ്രസാധകർ: ഐ.പി.എച്ച് വാള്യം- 7 പേജ്-427
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-29. Retrieved 2016-01-06.
  5. ഗ്രന്ഥകർത്താവിനെ കുറിച്ച് - സിഹാഹുസ്സിത്ത, ഗ്ലോബ് ബുക് ഹൌസ് വാള്യം -1 പേജ് 1021
"https://ml.wikipedia.org/w/index.php?title=കമാൽ_പാഷ&oldid=3741310" എന്ന താളിൽനിന്ന് ശേഖരിച്ചത്