കനായ് യുദ്ധം

(കനായെ യുദ്ധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഫ്രിക്കയുടെ വടക്കൻ തീരത്തുള്ള കാർത്തേജും വെച്ച് പുരാതന റോമും തമ്മിൽ തുടർച്ചയായി നടന്ന യുദ്ധപരമ്പരയാണ് രണ്ടാം പ്യൂണിക്ക് യുദ്ധ പരമ്പര (ബി.സി. 223 - ബി. സി. 202). ഈ യുദ്ധപരമ്പരയിലെ ഒരു അതി പ്രധാന പോരാട്ടമായിരുന്നു കനായ് യുദ്ധം. യുദ്ധ തന്ത്രങ്ങളുടെ ചരിത്രത്തിലെ ഒരു പ്രധാന യുദ്ധമായും റോമാ സാമ്യാജത്തിലെ ഏറ്റവും കനത്ത യുദ്ധ പരാജയമായും ഈ യുദ്ധം കണക്കാക്കപ്പെടുന്നു.

കനായെ യുദ്ധം
രണ്ടാം പ്യൂണിക്ക് യുദ്ധത്തിന്റെ ഭാഗം

ഹാനിബാൾ പടനയിച്ച വഴി
തിയതിഓഗസ്റ്റ് 2, 216 ബി.സി.
സ്ഥലംകനായെ, ഇറ്റലി
ഫലംകാർത്തേജിന്റെ തന്ത്രപരമായ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
കാർത്തേജ്
ആഫ്രിക്കൻ, സ്പാനിഷ്, ഗാലിക്ക് ഗോത്രങ്ങളുടെ സഖ്യം
റോമൻ റിപ്പബ്ലിക്ക്
ഇറ്റാലിയൻ സ്റ്റേറ്റുകളുടെ സഖ്യം
പടനായകരും മറ്റു നേതാക്കളും
ഹാനിബാൾ ബാർക്ക,
മഹർബാൾ,
മാഗോ
ടെറൻഷ്യസ് വാറോ ,
ലൂഷ്യസ് ഏയ്‌മിലിയാസ്  
ശക്തി
50,000:
32,000 heavy infantry,
8,000 light infantry,
10,000 കുതിരപ്പട
86,400:
40,000 റോമൻ കാലാൾപ്പട,
40,000 സഖ്യ കാലാൾപ്പട,
2,400 റോമൻ കുതിരപ്പട,
4,000 സഖ്യത്തിന്റെ കുതിരപ്പട
നാശനഷ്ടങ്ങൾ
കൊല്ലപ്പെട്ടത്:
8,000 (ലിവി)
5,700 (പോളിബിയുസ്)
* 4,000 ഗാലിക്ക്
* 1,500 സ്പാനിഷ്/ആഫ്രിക്കൻ
* 200 കുതിരപ്പട
കൊല്ലപ്പെട്ടത്:
53,500-75,000 റോമിന്റെയും സഖ്യകക്ഷികളുടെയും കാലാൾപ്പട
2,700 റോമിന്റെയും സഖ്യകക്ഷികളുടെയും കുതിരപ്പട
പിടിക്കപ്പെട്ടത്:
3,000 റോമിന്റെയും സഖ്യകക്ഷികളുടെയും കാലാൾപ്പട
1,500 റോമിന്റെയും സഖ്യകക്ഷികളുടെയും കുതിരപ്പട
(See Casualties section)
ഹാനിബാളിന്റെ പടയോട്ടത്തിലെ പ്രധാന പോരാട്ടങ്ങൾ

ഹാനിബാൾ ബാർക്ക ആയിരുന്നു കാർത്തേജിന്റെ നായകൻ. BC 218ൽ ഹാനിബാൾ തന്റെ സൈന്യത്തെയും ആനപ്പടയെയും കാർത്തേജിയൻ സ്പെയിനിൽ നിന്നും ദുർഘടമായ ആൽപ്സ്‌ പർവതനിരകൾ മറികടന്ന് ഇറ്റലിയിലേക്ക് പടനയിച്ചു. അതീവ ദുർഘടവും ദീർഘവുമായ പടനീക്കമായിരുന്നു ഇത്. ക്ഷീണിതരായ കാർത്തേജുകാരെ നിഷ്പ്രയാസം തോല്പിക്കാൻ കഴിയുമെന്ന് റോമാക്കാർ കരുതി. എന്നാൽ ഹാനിബാളിന്റെ കിടയറ്റ യുദ്ധതന്ത്രങ്ങളും സൈനികമികവും കാരണം അനവധി മടങ്ങ്‌ വലിപ്പമുള്ള റോമൻ സൈന്യത്തിനെതിരെ ഒന്നിനുമേൽ ഒന്നായി വിജയങ്ങൾ കൈവരിക്കാൻ കാർത്തേജിനായി. ട്രെബിയ യുദ്ധത്തിലും(BC 218) ട്രസിമേൻ തടാകക്കരയിലും(BC 217) വെച്ച് നടന്ന യുദ്ധത്തിലും റോമാ സൈന്യത്തെ തകർത്ത ഹാനിബാൾ റോമിന്റെ ഉൾപ്രദേശത്തേക്ക് കയറി തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങാൻ പദ്ധതിയിട്ടു.

BC 216ൽ റോമൻ സെനറ്റ് ലൂഷ്യസ് ഏയ്‌മിലിയാസ് , ടെറൻഷ്യസ് വാറോ എന്നീ കോൺസൽമാരുടെ നേതൃത്വത്തിൽ വലിയൊരു സൈന്യത്തെ യുദ്ധ മുന്നണിയിലേക്കയച്ചു. 80,000 പേരടങ്ങുന്ന കാലാൾപ്പടയും 70,000 വരുന്ന കുതിരപ്പടയും അടങ്ങിയ റോമൻ സൈന്യം 40,000 വരുന്ന കാലാൾപ്പടയും 10,000 പേരടങ്ങുന്ന കുതിരപ്പടയും അടങ്ങുന്ന ഹാനിബാളിന്റെ സൈന്യത്തോട് ദക്ഷിണ ഇറ്റലിയിലെ കനോസയ്ക്കും ബാർലെറ്റയ്ക്കും മദ്ധ്യേ ഒഴുകുന്ന ഒഫന്തോ നദിയുടെ വടക്കേ കരയിലുള്ള കനായ് എന്ന സ്ഥലത്ത് വെച്ച് ഏറ്റുമുട്ടി.

ടെറൻഷ്യസ് വാറോയുടെ കീഴിലുള്ള റോമൻ സൈന്യം ഹാനിബാളിന്റെ കാർത്തേജിയൻ സൈന്യത്തെ വിലകുറച്ചു കണ്ടു. ടെറൻഷ്യസ് വാറോ നേരിട്ടുള്ള ഒരു പോരാട്ടമാണ് ആസൂത്രണം ചെയ്തത്. ചതുപ്പ് നിലങ്ങളിലും വനപ്രദേശങ്ങളിലും റോമും ഹാനിബാളും തമ്മിൽ നടന്ന രണ്ടു യുദ്ധങ്ങളിലും യുദ്ധങ്ങളിൽ റോമിനു പരാജയങ്ങൾ മാത്രമാണ് ഉണ്ടായത് . അതിനാൽ ഇത്തവണ അത്തരം പ്രദേശങ്ങൾ ഒഴിവാക്കി റോമൻ സൈന്യം തുറസ്സായ ഒരു സമതലത്തിലൂടെ മുന്നേറി. 9,000 മുതൽ 12,000 വരെ അംഗങ്ങളുളള മൂന്നു നിരകളായി മുന്നേറുന്ന റോമൻ ശൈലിയിലുള്ള തന്ത്രമായിരുന്നു ടെറൻഷ്യസ് വാറോ ആവിഷ്ക്കരിച്ചത്. ലീജിയൻ എന്നായിരുന്നു ഈ തന്ത്രത്തിന്റെ പേര്.

ഹാനിബാളിന്റെ യുദ്ധതന്ത്രം മറ്റൊന്നായിരുന്നു. അദ്ദേഹം തന്റെ സൈന്യത്തെ ചന്ദ്രക്കലയുടെ ആകൃതിയിൽ വിന്യസിച്ചു. അതിൽ തന്റെ പടയാളികളിൽ യുദ്ധവീര്യം കുറഞ്ഞവരെ മധ്യത്തിൽ നിർത്തി. പരിചയ സമ്പന്നരും പരാക്രമശാലികളുമായ കുതിരപ്പടയാളികളെ വശങ്ങളിലും അണിനിരത്തി.

യുദ്ധം ആരംഭിച്ചപ്പോൾ, മധ്യനിരയിലുണ്ടായിരുന്ന കാർത്തേജിന്റെ പടയാളികൾ റോമിന്റെ ആൾബലത്തിനു കീഴടങ്ങി പിന്നോട്ട് വലിഞ്ഞു. ഭാഗീകമായ ഈ വിജയത്തിന്റെ ആവേശത്തിൽ റോമൻ സൈന്യം ഹാനിബാളിന്റെ സൈനികവ്യൂഹത്തിന്റെ നടുവിലേക്ക് തള്ളിക്കയറി.വളരെ നിർണായകമായ ഒരു ഘട്ടത്തിൽ ഹാനിബാളിന്റെ കരുത്തുറ്റ കുതിരപ്പട രണ്ടു വശങ്ങളിലൂടെയുമെത്തി റോമൻ സൈന്യത്തിന്റെ പിൻഭാഗത്തെക്ക് തള്ളിക്കയറി അവരെ പൂർണ്ണമായും വലയം ചെയ്തു. നേരിട്ടുള്ള ഒരു പോരാട്ടം പ്രതീക്ഷിച്ച റോമൻ സൈന്യത്തിന് ഈ പുതിയ തന്ത്രം ഒരു പേടി സ്വപ്നമായി മാറി.

വൈകാതെ ഹാനിബാളിന്റെ സൈന്യം റോമൻ സൈന്യത്തെ പൂർണ്ണമായും വലയം ചെയ്തു. നേരെ നിൽകാൻ പോലും സ്ഥലമില്ലാത്ത വിധത്തിൽ കാർത്തേജ് സൈന്യം റോമൻ പടയാളികളെ ഞെക്കിഞെരുക്കി. റോമൻ സൈന്യത്തിലെ പലർക്കും വാൾ ചുഴറ്റാൻ പോലും സാധിക്കാതെയായി. ലിബിയൻ കുന്തപ്പടയുടെ ആക്രമണത്തിൽ നൂറുകണക്കിന് റോമൻ സൈനികർ വധിക്കപ്പെട്ടു. ഏകദേശം 8,000 പേർ ഹാനിബാളിന്റെ ആ കെണിയിൽ നിന്നും പുറത്തു കടന്നെങ്കിലും ബഹുഭൂരിപക്ഷവും കാനായ് യുദ്ധക്കളത്തിൽ അന്നെ ദിവസം മരിച്ചു വീണു. ഹാനിബാൾ ഒരു മഹത്തായ വിജയം കൈവരിച്ചു. പിന്നീടുള്ള 2000 വർഷത്തേക്ക് ജനറൽമാർക്കും യുദ്ധതന്ത്രജ്ഞർക്കും അനുകരിക്കാവുന്ന ഒരു പരിപൂർണ്ണ വിജയ തന്ത്രം തെളിയിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു.

റോമൻ സൈന്യത്തിന്റെ ആക്രമണാരംഭം(ചുവപ്പ് നിറം)
റോമൻ സൈന്യത്തിന്റെ തകർച്ച
"https://ml.wikipedia.org/w/index.php?title=കനായ്_യുദ്ധം&oldid=3392399" എന്ന താളിൽനിന്ന് ശേഖരിച്ചത്