കണ്ണകി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജയരാജ്‌ സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കണ്ണകി , ലോകപ്രശസ്തനായ നാടകകൃത്ത് വില്ല്യം ഷേക്സ്പിയറുടെ ആന്റണി ആന്റ് ക്ലിയോപാട്ര എന്ന നാടകത്തിൻറെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കണ്ണകി ഒരുക്കിയത്. ഷേക്‌സ്പിയറിന്റെ ആന്റണി ആന്റ് ക്ലിയോപാട്ര എന്ന നാടകത്തിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്‌ക്കാരമാണ് ചിത്രം. കോഴിപ്പോരിന്റെ വിശാലമായ ദൃശ്യത്തോടെയാണ്‌ കണ്ണകി ആരംഭിക്കുന്നത്‌. ബദ്ധശത്രുക്കളായ ചോമയും(സിദ്ധിക്‌) കൗണ്ടറും (മനോജ്‌.കെ.ജയൻ) അഞ്ചുവർഷങ്ങൾക്കുശേഷം കോഴിപ്പോരിനുവേണ്ടി എത്തുന്നു. ചോമയുടെ കോഴിയെ പരിശീലിപ്പിച്ചത്‌ അവന്റെ വിശ്വസ്തനും, അനുയായിയുമായ മാണിക്യനാണ്‌ (ലാൽ). കോഴിപ്പോരിൽ വിജയിക്കുന്ന മാണിക്യനെ കാണണമെന്ന്‌ ഒറ്റയ്‌ക്കു താമസിക്കുന്ന മന്ത്രവാദിയെന്ന ദുഷ്‌പേരുളള കണ്ണകി(നന്ദിതാദാസ്) ആഗ്രഹിക്കുന്നു. കണ്ണകിയുമായി അടുക്കുന്ന മാണിക്യൻ അവിടെതന്നെ കഴിയാൻ നിർബന്ധിതനാവുന്നു. ചോമ തന്റെ പെങ്ങളായ കുമുദത്തെ (ഗീതുമോഹൻദാസ്‌) വിവാഹം കഴിക്കാൻ മാണിക്യനെ നാട്ടുകൂട്ടത്തിന്റെ മുന്നിൽവച്ച്‌ നിർബന്ധിക്കുന്നു. പക്ഷേ, മാണിക്യന്‌ കണ്ണകിയുടെ ആകർഷണവലയത്തിൽ നിന്ന്‌ മുക്തനാവാൻ കഴിയുന്നില്ല. കൗണ്ടർ കണ്ണകിയേയും, മാണിക്യനെയും പിരിക്കാൻ ചോമയുടെ പെങ്ങളെക്കൊണ്ട് അവളും മാണിക്യനും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന് കണ്ണകിയെ തെറ്റിദ്ധരിപ്പിക്കുന്നു, കണ്ണകി തന്നെ ഉപേക്ഷിച്ചു പോയെന്നു അറിഞ്ഞ മാണിക്യൻ ആത്മഹത്യ ചെയ്യുന്നു , മാണിക്യൻ ആത്മഹത്യാ ചെയ്തതറിഞ്ഞ കണ്ണകി യും ഒടുവിൽ ആത്മഹത്യാ ചെയ്യുന്നു.

Kannaki
സംവിധാനംJayaraj
നിർമ്മാണംMahesh Raj
രചനSajeev Kilikulam
അഭിനേതാക്കൾLal
Nandita Das
Siddique
Kalpana
Geetu Mohandas
Manoj K. Jayan
Cochin Hanifa
സംഗീതംKaithapram Vishwanathan Nambudiri
ഛായാഗ്രഹണംM. J. Radhakrishnan
ചിത്രസംയോജനംN.P. Sathish
റിലീസിങ് തീയതിDecember 7, 2001
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾതിരുത്തുക

ലാൽ - മാണിക്യൻ

സിദ്ദിക്- ചോമ

മനോജ്‌ കെ ജയൻ- പൊള്ളാച്ചി കൗണ്ടർ

കൊച്ചിൻ ഹനീഫ - രാവുണ്ണി

നന്ദിതാദാസ്- കണ്ണകി

ഗീതു മോഹൻദാസ്‌- കുമുദം

കല്പന- കനകമ്മ

"https://ml.wikipedia.org/w/index.php?title=കണ്ണകി_(ചലച്ചിത്രം)&oldid=3487456" എന്ന താളിൽനിന്ന് ശേഖരിച്ചത്