കടലുണ്ടി–വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്

കേരളത്തിലെ കമ്മ്യൂണിറ്റി റിസർവ്വുകൾ
(കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് ദക്ഷിണേന്ത്യയിലെ കേരള സംസ്ഥാനത്തിന്റെ മലബാർ തീരത്ത് വ്യാപിച്ചുകിടക്കുന്ന ഒരു അഴിമുഖവും കമ്മ്യൂണിറ്റി റിസർവുമാണ്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവായ ഇതിനെ 2018 ഏപ്രിലിൽ കേരള വനംവകുപ്പ് ഇക്കോടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു.

കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്
Locationകേരളം, ഇന്ത്യ
Area1.5 കി.m2 (16,145,865.6 sq ft)
Established1976
Governing bodyകേരള സർക്കാർ
WebsiteOfficial website

ചരിത്രം

തിരുത്തുക

17-10-2007 ലെ GO(MS)No.66/2007/F&WL നമ്പരിലുള്ള സർക്കാർ ഉത്തരവ് പ്രകാരം, കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് 2007 ഒക്ടോബർ 17-ന് സ്ഥാപിതമായി.[1] കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവാണിത്.[2] 2018 ഏപ്രിലിൽ കേരള വനംവകുപ്പ് ഇതിനെ ഇക്കോടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു.[3] ഈ കമ്മ്യൂണിറ്റി റിസർവ് ആകെ 1.5 കി.m2 (16,145,865.6 sq ft) പ്രദേശം ഉൾക്കൊള്ളുന്നു.[1]

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമത്തിലും ആയി വ്യാപിച്ചുകിടക്കുന്ന ഒരു അഴിമുഖവും കമ്മ്യൂണിറ്റി റിസർവുമാണ് കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്. കടലുണ്ടി പക്ഷി സങ്കേതവും കടലുണ്ടി, വള്ളിക്കുന്ന് മേഖലയിലെ കണ്ടൽ ചതുപ്പുകളും ഇതിൽ ഉൾപ്പെടുന്നു.[3] കടലുണ്ടി നദിയുടെ ഇരുകരകളിലുമായി 200 മീറ്റർ ചുറ്റളവിൽ കാണപ്പെടുന്ന വിവിധയിനം സസ്യജന്തുജാലങ്ങളും തദ്ദേശവാസികളുടെ പരമ്പരാഗത തൊഴിലുകളും കരകൗശലവസ്തുക്കളും ഉൾപ്പെടെ പ്രദേശത്തിന്റെ പ്രകൃതിവിഭവങ്ങൾ കമ്മ്യൂണിറ്റി റിസർവ് സംരക്ഷിക്കുന്നു.[3] 53 ഇനം ദേശാടന പക്ഷികൾ ഉൾപ്പെടെ 110 ഓളം ജലപക്ഷികൾ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.[4] തണ്ണീർത്തട പക്ഷികളുടെ വൈവിധ്യവും കനത്ത നരവംശ സമ്മർദ്ദവും കണക്കിലെടുത്താണ് ഇത് സംരക്ഷിത മേഖലയാക്കിയത്.[4]

  1. 1.0 1.1 "WILDLIFE SANCTUARIES, NATIONAL PARKS, OTHER PROTECTED AREAS AND BIOSPHERE RESERVES". forest.kerala.gov.in.
  2. Reporter, Staff (6 October 2018). "Kerala's first community reserve cries for revival". The Hindu (in Indian English).
  3. 3.0 3.1 3.2 "Kadalundi–Vallikunnu community reserve is now an ecotourism centre". OnManorama.
  4. 4.0 4.1 "Kadalundy Vallikunnu Community Reserve". Archived from the original on 2022-09-26. Retrieved 2022-05-27.