ട്വന്റി തൗസന്റ് ലീഗ്സ് അണ്ടർ ദി സി
ഫ്രഞ്ചുനോവലായ Vingt mille lieues sous les mers: Tour du monde sous-marin ന്റെ വിവർത്തനമാണ് Twenty Thousand Leagues Under the Sea എന്ന കടലിനടിയിലൂടെ 20,000 ലീഗ്സ്. 1870ൽ ഈ ക്ലാസ്സിക് സയൻസ് ഫിക്ഷൻ നോവൽ എഴുതിയത് ഫ്രഞ്ച് നോവലിസ്റ്റ് ആയ ഷൂൾസ് വെർണെ ആണ്.
കർത്താവ് | Jules Verne |
---|---|
യഥാർത്ഥ പേര് | Vingt mille lieues sous les mers |
ചിത്രരചയിതാവ് | Alphonse de Neuville and Édouard Riou |
രാജ്യം | France |
ഭാഷ | French |
പരമ്പര | Voyages Extraordinaires |
സാഹിത്യവിഭാഗം | Adventure |
പ്രസാധകർ | Pierre-Jules Hetzel |
പ്രസിദ്ധീകരിച്ച തിയതി | 1870 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1872 |
മുമ്പത്തെ പുസ്തകം | In Search of the Castaways |
ശേഷമുള്ള പുസ്തകം | Around the Moon |
ഇത് യഥാർഥത്തിൽ ഫ്രഞ്ച് മാസികയായ Magasin d'Éducation et de Récréationൽ പ്രസിദ്ധീകരിച്ച ഫ്രഞ്ച് നോവൽ ആണ്. പിയറി ഷൂൾസ് ഹെർസൽ ആണ് ഈ നോവൽ തന്റെ മാസികയിൽ പ്രസിദ്ധീകരിച്ചത്. 1871 നവംബറിൽ അദ്ദേഹം ഇതിന്റെ ഡീലക്സ് എഡിഷൻ ചിത്രീകരണത്തോടെ പ്രസിദ്ധികരിച്ചു. അൽഫോൻസ് ഡി ന്യുവില്ലെയും എദുവാർദ് റിയുവും ചേർന്ന് ഇതിലെ 111 ചിത്രങ്ങൾ വരച്ചു. [1]പ്രസിദ്ധീകരിച്ച ഉടനേ തന്നെ ഈ പുസ്തകം വളരെയധികം ജനപ്രീതിനേടി. ഇന്നും ഈ പുസ്തകം എറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നാണ്. ഇത് വെർണെയുടെ സാഹസികനോവലുകളിലും മഹത്തായ നോവലുകളിലും ഒന്നായിനിലനിൽക്കുന്നു. ജേർണി റ്റു ദ സെന്റർ ഓഫ് ദ ഏർത്ത് എന്ന നോവലും ഇതിനു തുല്യം ജനപ്രിയമാണ്. ഈ നോവലിലെ നീമൊയുടെ നോട്ടിലസ് എന്ന കപ്പലിന്റെ വിവരണം കാലത്തെ അതിജീവിച്ചിരിക്കുന്നു. ഈ കപ്പൽ ഇന്നത്തെ മുങ്ങിക്കപ്പലുകളുടെ മിക്ക ഫീച്ചേഴ്സും കൃത്യമായി ഉൾക്കൊള്ളുന്നു. പക്ഷെ, അന്ന് ഈ നോവൽ എഴുതുമ്പോൾ മുങ്ങിക്കപ്പലുകൾ പ്രാബല്യത്തിൽ വന്നിട്ടില്ലായിരുന്നു എന്നത് വെർണെയുടെ ഭാവനാവിലാസത്തെ വായനക്കാർ ആദരിക്കാൻ കാരണമായിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Dehs, Volker; Jean-Michel Margot; Zvi Har’El, "The Complete Jules Verne Bibliography: I. Voyages Extraordinaires", Jules Verne Collection, Zvi Har’El, archived from the original on 2018-10-25, retrieved 2012-09-06