കങ്കണ റണാവത്‌

ഇന്ത്യൻ ചലചിത്ര അഭിനേത്രി --അഥവാ ചാണക സങ്കി

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് കങ്കണ റണാവത് (ഹിന്ദി: कंगना राणावत) (ജനനം മാർച്ച് 20, 1987). കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്.

കങ്കണ റണാവത്
Kangana at Max Stardust Awards 2010.jpg
2010-ൽ ഒരു പുരസ്കാര വിതരണത്തിനിടയിൽ
ജനനം
കങ്കണ അമർദീപ് റണാവത്

(1987-03-20) മാർച്ച് 20, 1987  (34 വയസ്സ്)
മറ്റ് പേരുകൾകാങ്കി
കങ്കണ
തൊഴിൽഅഭിനേത്രി
സജീവ കാലം2006 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഇല്ല
പുരസ്കാരങ്ങൾമികച്ച നടി(ക്യൂൻ-20014)
മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ്(ഗാംഗ്സ്റ്റർ-2007)
ഫേസ് ഓഫ് ദി ഇയർ('ഗാംഗ്സ്റ്റർ-2007)

ജീവിതരേഖതിരുത്തുക

ആദ്യജീവിതംതിരുത്തുക

ഒരു സ്കൂൾ ടീച്ചറായ ആശയുടെയും (അമ്മ), ബിസിനസ്സുകാരനായ അമർദീപിൻറെയും (അച്ഛൻ) മകളായി ജനിച്ച കങ്കണയ്ക്ക് ഒരു മുതിർന്ന സഹോദരിയും, ഇളയ സഹോദരനും ഉണ്ട്. ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ സ്തിഥി ചെയ്യുന്ന ഭംബ്ല എന്ന ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്.[1]

കങ്കണ തൻറെ വിദ്യഭ്യാസകാലം കൂടുതലായും ചിലവഴിച്ചത് ഷിംലയിലാണ്.[2]

സിനിമാജീവിതംതിരുത്തുക

ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സം‌വിധായകനായ മഹേഷ് ബട്ട് സം‌വിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.[3]. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.[4]. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വോ ലംഹേ (2006), ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.

പ്രശസ്ത സം‌വിധായകനായിരുന്ന ജീവ സം‌വിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം.

അവാർഡുകൾതിരുത്തുക

 • 2007 – GIFAയുടെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ്. (ഗാംഗ്സ്റ്റർ)
 • 2007 – മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ്. (ഗാംഗ്സ്റ്റർ)
 • 2007 – IIFAയുടെ പുതുമുഖതാരം അവാർഡ്. (ഗാംഗ്സ്റ്റർ)
 • 2007 – AIFAയുടെ മികച്ച പുതുമുഖനടിക്കുള്ള അവാർഡ്. (ഗാംഗ്സ്റ്റർ)
 • 2014 - മികച്ച നടി - ദേശീയ ചലച്ചിത്രപുരസ്കാരം[5]

അഭിനയിച്ച സിനിമകൾതിരുത്തുക

 • 2006 - ഗാംഗ്സ്റ്റർ
 • 2006 – വോ ലംഹേ
 • 2007 – ഷക്കലക്ക ഭൂം ഭൂം
 • 2007 – ലൈഫ് ഇൻ എ മെട്രോ
 • 2008 – ധാം ധൂം (തമിഴ്)
 • 2008 – ഫാഷൻ
 • 2009 – രാസ്സ് 2
 • 2009 – രോഷൻ
 • 2009 – കൈറ്റ്സ്
 • 2009 – ഹാപ്പി ന്യൂ ഇയർ

അവലംബംതിരുത്തുക

 1. "tribuneindia.com". Another actress from Himachal Pradesh. ശേഖരിച്ചത് 2007 ഫെബ്രുവരി 16. Check date values in: |accessdate= (help)CS1 maint: discouraged parameter (link)
 2. "himachal.us". Quotes from Kangana. ശേഖരിച്ചത് 2007 ഫെബ്രുവരി 16. Check date values in: |accessdate= (help)CS1 maint: discouraged parameter (link)
 3. Kangana Ranaut TheFilm.co.in : Bollywood News Gossip, Bollywood Music, Bollywood Wallpapers,Bollywood Movie Trailers and Songs Download
 4. "boxofficeindia.com". Gangster is a hit at the box office. മൂലതാളിൽ നിന്നും 2006-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 ഫെബ്രുവരി 16. Check date values in: |accessdate= (help)CS1 maint: discouraged parameter (link)
 5. "62nd National Film Awards: Complete list of winners". ഐബിഎൻ.ലൈവ്. ശേഖരിച്ചത് 2015 മാർച്ച് 24. Check date values in: |accessdate= (help)CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കങ്കണ_റണാവത്‌&oldid=3552304" എന്ന താളിൽനിന്ന് ശേഖരിച്ചത്