ഓമോ ക്ലാർക്ക്

സോഫ്റ്റ്വെയർ ഡിസൈനർ

നൈജീരിയൻ സോഫ്റ്റ്വെയർ ഡിസൈനർ, ടെക്പ്രീനിയർ, പബ്ലിക് സ്പീക്കർ, സിഇഒ, ഐബെസ് നൈജീരിയയുടെ സ്ഥാപക ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തയാണ് ഓമോ ക്ലാർക്ക്.[1] സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും വികസിപ്പിച്ചുകൊണ്ട് വളർന്നുവരുന്നതും സേവനാനുകുല്യങ്ങൾ പരിമിതമായി മാത്രം ലഭിക്കുന്ന വിപണികളിലെ വാണിജ്യ ആവശ്യങ്ങൾ നിറവേറ്റുന്നതും സോഫ്റ്റ്വെയർ ഡെവലപ്മെൻറ് പ്രക്രിയകളെക്കുറിച്ച് സോഫ്റ്റ്വെയർ ഡെവലപ്പർമാരെ പരിശീലിപ്പിക്കുന്നതുമായ ഒരു തദ്ദേശീയ സാങ്കേതിക കമ്പനിയാണ് ഐബെസ് നൈജീരിയ.[2] കരകൗശലത്തൊഴിലാളികളെയും പ്രൊഫഷണൽ സേവന ദാതാക്കളെയും അവരുടെ അന്വേഷകരുമായി ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായ ഹാൻഡി-ജാക്കിന്റെ നിർമ്മാതാവാണ് ഐബെസ്.[3]

ഓമോ ക്ലാർക്ക്
ദേശീയതനൈജീരിയൻ
വിദ്യാഭ്യാസംലണ്ടൻ ഗിൽ‌ഹാൾ യൂണിവേഴ്സിറ്റി യുകെ, ബി‌എ (ഹോൺസ്) ബിസിനസ് അഡ്മിൻ, ബ്രൂനെൽ യൂണിവേഴ്സിറ്റി യുകെ, എം‌എസ്‌സി ഇൻഫർമേഷൻ സിസ്റ്റംസ്.
തൊഴിൽസോഫ്‌റ്റ്‌വെയർ നിർമ്മാതാവ്
വെബ്സൈറ്റ്https://www.ibez.com.ng/

വിദ്യാഭ്യാസം തിരുത്തുക

ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബാച്ചിലേഴ്സുമായി (Hons) യുകെയിലെ ലണ്ടൻ ഗിൽഡ്‌ഹാൾ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് ക്ലാർക്ക്. യുകെയിലെ ബ്രൂനെൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ സിസ്റ്റത്തിൽ എംഎസ്‌സി നേടിയിട്ടുണ്ട്.[2]

കരിയർ തിരുത്തുക

ഓമ്മോയ്ക്ക് അന്താരാഷ്ട്ര വികസനത്തിൽ ഹ്രസ്വമായ ഒരു കരിയർ ഉണ്ടായിരുന്നു, അതിനുശേഷം യുകെയിലെ റിയൽ അസറ്റ് മാനേജ്‌മെന്റിൽ ഒരു ആപ്ലിക്കേഷൻ സപ്പോർട്ട് കൺസൾട്ടന്റായി ജോലി ചെയ്തു. വർഷങ്ങൾക്കുശേഷം, ഇൻ‌വെസ്റ്റ്മെൻറ് ബാങ്കായ ലേമാൻ ബ്രദേഴ്‌സ് യുകെയിൽ ചേർന്നു. മോർട്ട്ഗേജ് ക്യാപിറ്റൽ ഡിവിഷനിൽ ടീം ലീഡറായി ജോലി ചെയ്തു. നാലുവർഷത്തിനുശേഷം, ലേമാൻ ബ്രദേഴ്‌സ് വിട്ട് ഐടി പ്രോജക്ട് മാനേജരായി ജോലി ചെയ്തശേഷം യുകെയിലെ ഐസ്‌ലാൻഡിക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ ചേർന്നു.[2] 2008-ൽ നൈജീരിയയിലേക്ക് മടങ്ങിയ അവർ ഒരു സോഫ്റ്റ്വെയർ സൊല്യൂഷൻസ് കമ്പനിയിൽ പ്രോജക്ട് ഡെലിവറി, സപ്പോർട്ട് എന്നിവയുടെ തലവനായി ജോലി ചെയ്തു. ഇന്റർനാഷണൽ ഡവലപ്മെന്റ് കമ്പനിയിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) 2012-ൽ ചേർന്നു.[4]

പ്രാദേശികമായി വികസിപ്പിച്ച സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി 2013-ൽ, സ്വന്തമായി തദ്ദേശീയ സാങ്കേതിക കമ്പനിയായ ഐബെസ് നൈജീരിയ ആരംഭിക്കാൻ ഒമ്മോ തീരുമാനിച്ചു.[5][6] IBez സൃഷ്ടിച്ച ഉൽപ്പന്നങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • ഹാൻഡി-ജാക്ക്സ്, ജീവനക്കാരുടെയും ബിസിനസ്സുകളുടെയും റഫറൻസിംഗിനായി അറ്റകുറ്റപ്പണികളുടെയും റിപ്പയർ കരകൗശലക്കാരുടെയും ഓൺലൈൻ ഡയറക്ടറി
  • സ്കൂൾസ് നെറ്റ്‌വർക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാം (SNIP)
  • പ്രോജക്ട് മാനേജുമെന്റ് ഇൻഫർമേഷൻ സിസ്റ്റം (PMIS)
  • ഹോട്ടൽ മോട്ടൽ സൊല്യൂഷൻ
  • ലെറ്റ്സ് ഷെയർ
  • എക്സ്ചേഞ്ച് ബിബിപി[5]

ലാപ്‌ടോപ്പിൽ നിന്ന് ഓമോ തന്റെ ഐസിടി ബിസിനസ്സ് സംരംഭങ്ങൾ ആരംഭിച്ചു.[7]

അവലംബം തിരുത്തുക

  1. Editor. "We Do Not Need Another ICT University For Now – Ommo Clark". eTimes. Retrieved 12 June 2018. {{cite web}}: |last1= has generic name (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 "Entrepreneur creates big business on local problems - The Nation Nigeria". The Nation Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2015-11-25. Retrieved 2018-06-10.
  3. BellaNaija.com (2019-01-09). "#BellaNaijaWCW Ommo Clark of iBez Software House is Building Platforms that solve Local Problems". BellaNaija (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-09-23.
  4. Daniel, Essiet. "I started business in the varsity'". The Nation. Retrieved 11 June 2018.
  5. 5.0 5.1 "Ommo Clark - The startup story of a Nigerian techpreneur on a mission to create truly indigenous software and locally developed apps". Lionesses of Africa Website (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-06-10.
  6. Daniel, Essiet. "Entrepreneur creates big business on local problems". The Nation. Retrieved 12 June 2018.
  7. Editor. "Female entrepreneurs find success in male-dominated ICT sector". CNBC Africa. Archived from the original on 2019-03-09. Retrieved 11 June 2018. {{cite web}}: |last1= has generic name (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓമോ_ക്ലാർക്ക്&oldid=3627218" എന്ന താളിൽനിന്ന് ശേഖരിച്ചത്