ഒരു നിശ്ചിത ആസ്തി നിശ്ചിത ദിവസമോ അതിനു മുമ്പോ നിശ്ചിത തുകയ്ക്ക് വാങ്ങാനോ വിൽക്കാനോ ഉള്ള അവകാശമാണ് ഫിനാൻഷ്യൽ ഓപ്ഷൻ അഥവാ സാമ്പത്തിക അവകാശം. ഓപ്ഷൻ വാങ്ങുമ്പോൾ നിശ്ചിത ആസ്തി വാങ്ങാനോ വിൽക്കാനോ ഉള്ള അവകാശം ലഭിക്കുന്നതല്ലാതെ പ്രസ്തുത ആസ്തി നിർബന്ധമായും വാങ്ങിക്കണമെന്നോ വിൽക്കണമെന്നോ ഉള്ള ഒരു ബാദ്ധ്യതയും ഓപ്ഷൻ വാങ്ങുന്നയാൾക്കില്ല. ഓപ്ഷൻ കച്ചവടം ചെയ്യുന്ന സമയത്ത് ആസ്തിയുടെ മാർക്കറ്റിൽ നിലവിലുള്ള വിലയെ സ്പോട്ട് പ്രൈസ് (spot price) എന്നും വാങ്ങൽ അല്ലെങ്കിൽ വിൽക്കൽ അവകാശം നിശ്ചിതപ്പെടുത്തിയ തുകയ്ക്ക് സ്ട്രൈക്ക് പ്രൈസ് (strike price) എന്നും പറയുന്നു. അവകാശം മുതലെടുക്കാൻ സാധിക്കുന്ന അവസാനദിവസത്തെ മച്ച്യൂരിറ്റി ഡേയ്റ്റ് (maturity date) എന്നും പറയുന്നു.

ഓപ്ഷനുകളെ പലവിധത്തിൽ തരംതിരിക്കാം. ഒരു ആസ്തി നിശ്ചിത തുകയ്ക്ക് വാങ്ങാനുള്ള അവകാശത്തെ കോൾ ഓപ്ഷനെന്നും വിൽക്കാനുള്ള അവകാശത്തെ പുട്ട് ഓപ്ഷനെന്നും വിളിയ്ക്കുന്നു. അതുപോലെതന്നെ, സാമ്പത്തിക ഓപ്ഷൻ അവസാനദിവസം മാത്രം മുതലെടുക്കാൻ സാധിക്കുന്ന ഓപ്ഷനുകളെ യൂറോപ്യൻ ഓപ്ഷൻ എന്നും മച്ച്യൂരിറ്റി ഡെയ്റ്റിനുമുമ്പ് ഏതു ദിവസവും മുതലെടുക്കാൻ സാധിക്കുന്ന ഓപ്ഷനുകളെ അമേരിക്കൻ ഓപ്ഷനുകൾ എന്നും പറയുന്നു.[1]

അവലംബം തിരുത്തുക

  1. American Vs. European Options - Investopedia
"https://ml.wikipedia.org/w/index.php?title=ഓപ്ഷൻ_(സാമ്പത്തികം)&oldid=3424163" എന്ന താളിൽനിന്ന് ശേഖരിച്ചത്