ഓപ്പൺ ഷോർട്ടെസ്റ്റ് പാത്ത് ഫസ്റ്റ്

ഇന്റർനെറ്റ് പ്രോട്ടോക്കോൾ (IP ) നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന ഒരു റൂട്ടിംഗ് പ്രോട്ടോക്കോൾ ആണ് ഓപ്പൺ ഷോർട്സ്ട് പാത്ത് ഫസ്റ്റ് (OSPF ). ഇതിൽ ഒരു ലിങ്ക് സ്റ്റേറ്റ് റൂട്ടിംഗ് (LSR) അൽഗോരിതം ആണ് ഉപയോഗിക്കുന്നത് കൂടാതെ ഈ അൽഗോരിതം ഇന്റീരിയർ ഗേറ്റ് വേ പ്രോട്ടോകോൾ (IGPs ) വിഭാഗത്തിൽ പെടുന്നതും ഒരു ഓട്ടോണോമസ് സിസ്റ്റത്തിൽ (AS ) പ്രവർത്തിക്കുന്നതും ആണ് . IPv4 നു വേണ്ടി ഇത് OSPF പതിപ്പു് 2 ൽ RFC 2328 (1998) വ്യക്തമാക്കിയിട്ടുണ്ട് . IPv6 നായുള്ള അപ്ഡേറ്റുകൾ RFC 5340 (2008) ലെ OSPF പതിപ്പു് 3 ൽ വ്യക്തമാക്കിയിരിക്കുന്നു.[1][rfc:5340 ][2]

 എന്റർപ്രൈസ് നെറ്റ്വർക്കുകളിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്ന IGP ആണ് OSPF . വലിയ സർവീസ് പ്രൊവൈഡർ നെറ്റ്‌വർക്കിൽ സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു LSR പ്രോട്ടോക്കോളാണ് IS-IS.

References തിരുത്തുക

  1. Moy, J. (ഏപ്രിൽ 1998). "OSPF Version 2". The Internet Society. OSPFv2. Retrieved സെപ്റ്റംബർ 28, 2007.
  2. Coltun, R.; D. Ferguson; J Moy; A. Lindem (ജൂലൈ 2008). "OSPF for IPv6". The Internet Society. OSPFv3. Retrieved ജൂലൈ 23, 2008.