ഓപ്പൺ ആർകൈവ്സ് ഇനിഷറ്റിവ് പ്രോട്ടോക്കോൾ ഫോർ മെറ്റഡാറ്റ ഹാർവെസ്റ്റിങ്

വിവിധ വിവരസംഗ്രഹാലയങ്ങളിൽ (ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി , ഡിജിറ്റൽ ലൈബ്രറി, ആർകൈവ്സ് തുടങ്ങിയ) നിന്നും മെറ്റാഡാറ്റ ശേഖരിക്കുവാൻ വേണ്ടി ഓപ്പൺ ആർകൈവ്സ് ഇനിഷറ്റിവ് വികസിപ്പിച്ച ഒരു പ്രോട്ടോക്കോൾ ആണ് ഓപ്പൺ ആർകൈവ്സ് ഇനിഷറ്റിവ് പ്രോട്ടോക്കോൾ ഫോർ മെറ്റഡാറ്റ ഹാർവെസ്റ്റിങ് (ഒ.എ.ഐ-പി.എം.എച്ച്) ( Open Archives Initiative Protocol for Metadata Harvesting -OAI-PMH) ഹൈപ്പർ ടെക്സ്റ്റ്‌ ട്രാൻസ്ഫർ പ്രോട്ടോകോളും (എച്ച്‌.‌ടി.ടി.പി.) എക്സ്ടെൻസിബിൾ മാർക്കപ്പ് ലാംഗ്വേജും (എക്സ്.എം.എൽ.) അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ പ്രവർത്തനം.[1] ഇതിനെ പൊതുവെ ഒ.എ.ഐ പ്രോട്ടോക്കോൾ (ഓപ്പൺ ആർകൈവ്സ് ഇനിഷറ്റിവ് പ്രോട്ടോക്കോൾ ) എന്നാണ് വിളിക്കാറ്.

ചരിത്രംതിരുത്തുക

2001 ജനുവരിയിൽ വാഷിങ്ടൺ, ഡി.സി. യിൽ നടന്ന ഒരു വർക്ഷോപ്പിൽ വെച്ചു് ഒ.എ.ഐ-പി.എം.എച്ച് ന്റെ ആദ്യപതിപ്പ് പുറത്തിറങ്ങി. 2001 ഫെബ്രുവരിയിൽ ജർമനിയിലെ ബെർലിനിൽ വെച്ച് ചെറിയ പരിഷ്‌കരണങ്ങൾ വരുത്തി 1.1 പതിപ്പും പുറത്തിറങ്ങി. ഇപ്പോൾ നിലവിലുള്ള പതിപ്പായ 2.0 ജൂൺ 2002 ലാണ് പുറത്തിറങ്ങിയത്.

ഉപയോഗങ്ങൾതിരുത്തുക

പല വെബ് സെർച്ച് എഞ്ചിനുകളും വെബ് ക്രൗളറുകളും ഒ.എ.ഐ-പി.എം.എച്ച് ഉപയോഗിക്കുന്നുണ്ട്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)