കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകാംഗം, ചിന്തകൻ, പ്രശസ്തനായ ഗണിതാദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു[അവലംബം ആവശ്യമാണ്] പ്രൊഫ. ഐ.ജി.ഭാസ്കര പണിക്കർ‌ (ജ. 1926 ജനുവരി 28 - മ. 2016 ജൂൺ 17). സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ സംഘടന സ്ഥാപകനായിരുന്ന[1][അവലംബം ആവശ്യമാണ്] ഇദ്ദേഹം സംശുദ്ധനായ[അവലംബം ആവശ്യമാണ്] പൊതുപ്രവർത്തകനും മികച്ച വായന[അവലംബം ആവശ്യമാണ്]ക്കാരനുമായിരുന്നു.

എറണാകുളം ജില്ലയിലെ ഏരൂരിൽ ജനിച്ചു. അച്ഛൻ ഗോവിന്ദപ്പണിക്കർ അമ്മ കുഞ്ചിയമ്മ. സർക്കാർ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ - അമ്മ വീട്ടുകാർ പാരമ്പര്യമായി വിഷവൈദ്യവും മന്ത്രവാദവും ചെയ്തു വന്നിരുന്നു. തൃപ്പൂണിത്തുറയിൽ വിദ്യാഭ്യാസം- ഏറണാകുളം ശ്രീ രാമവർമ്മ ഹൈസ്കൂളിൽ ഫസ്റ്റ് ഫോറം മുതൽ എസ് എസ് എൽ സി വരെ ഇംഗ്ലീഷ് മിഡിയത്തിൽ പഠനം. വൈലോപ്പിള്ളി ശ്രീധരമേനോൻ അധ്യാപകനായിരുന്നു. അക്കാലത്ത് ' കൊച്ചി സംസ്ഥാനത്ത് രണ്ടാം റാങ്കോടെ SSLC വിജയിച്ചു.[അവലംബം ആവശ്യമാണ്] മഹാരാജാസ് കോളേജിൽ നിന്ന് 1946ൽ ഗണിത ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ[അവലംബം ആവശ്യമാണ്] വിജയിച്ചു. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും MA മാത്തമാറ്റിക്സ് പൂർത്തിയാക്കി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഐ.ജി._ഭാസ്കര_പണിക്കർ‌&oldid=3626855" എന്ന താളിൽനിന്ന് ശേഖരിച്ചത്