ഐവിരലിക്കോവ

ചെടിയുടെ ഇനം
(ഐവിരലിക്കൊവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഔഷധസസ്യയിനമാണ് ഐവിരലിക്കോവ (ശാസ്ത്രനാമം : Diplocyclos palmatus (L.) ). ഇത് നെയ്യുണ്ണി, നെയ്യുർണി എന്നൊക്കെയും അറിയപ്പെടുന്നു. പടർന്നു വളരുന്ന ഇനമാണ് ഇത്. ഇലയുടെ ആകൃതി അഞ്ചുവിരലുകളുള്ള കൈ പോലെയായതിനാലാണ് ഐവിരലിക്കോവ എന്ന പേര് ലഭിച്ചത്. കായയ്ക്ക് ശിവലിഗത്തോടു സാമ്യമുള്ളതിനാൽ സംസൃതത്തിൽ ഈ സസ്യം ശിവലിംഗി എന്നറിയപ്പെടുന്നു. ഇന്ത്യയിൽ പണ്ട് സർവ്വസാധാരണമായിരുന്ന ഈ സസ്യം മിക്ക സംസ്ഥാനങ്ങളിലും ഇന്ന് അന്യമായിട്ടുണ്ട്. പനി, നീര് എന്നിവയ്ക്ക് ഫലപ്രദമായ ഒരു ഔഷധമായി ഈ സസ്യം ഉപയോഗിക്കുന്നു.

ഐവിരലിക്കോവ
ഇല
കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
D. palmatus
Binomial name
Diplocyclos palmatus
Diplocyclos palmatus

രസാദി ഗുണങ്ങൾ

തിരുത്തുക
  • രസം :തിക്തം
  • ഗുണം :തീക്ഷ്ണം, രൂക്ഷം
  • വീര്യം :ഉഷ്ണം
  • വിപാകം :കടു[1]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

ഇല, തണ്ട്, ഫലം [1]

  1. 1.0 1.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • ഔഷധ സസ്യങ്ങൾ-2 -ഡോ.എസ്. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐവിരലിക്കോവ&oldid=3825750" എന്ന താളിൽനിന്ന് ശേഖരിച്ചത്