ഏഷ്യൻ ഹൈവേ ശൃംഖല
ഏഷ്യ, യൂറോപ്പ്, ഐക്യരാഷ്ട്ര സംഘടന എകണോമിൿ ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസഫിൿ (ESCAP) എന്നിവയിൽ പെടുന്ന രാജ്യങ്ങൾ തമ്മിൽ സഹകരിച്ച് രൂപം നൽകിയിരിക്കുന്ന ഒരു പദ്ധതിയാണ് ഏഷ്യൻ ഹൈവേ (AH) പദ്ധതു അഥവാ വിശാല ഏഷ്യൻ ഹൈവേ. [1] ഏഷ്യൻ രാജ്യങ്ങളിലെ ഹൈവേ ശൃംഖലകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു വിശാല ഹൈവേ ശൃംഖലയാണ് ഇത്. ഏഷ്യൻ കര ഗതാഗത അടിസ്ഥാന സൗകര്യ (ALTID) പദ്ധതിയുടെ, മൂന്ന് നെടുംതൂണുകളിൽ ഒന്നാണ് ഏഷ്യൻ ഹൈവേ പദ്ധതി. ട്രാൻസ്-ഏഷ്യൻ റെയിൽവേ (TAR) കരഗതാഗത പദ്ധതികൾ സുഗമമാക്കൽ എന്നിവയാണ് മറ്റ് രണ്ട് പദ്ധതികൾ
32 രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളെതമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാത യൂറോപ്പ് വരെ എത്തുന്നു. പദ്ധതി നിർവ്വഹണത്തിനാവശ്യമായ് തുകയുടെ വലിയൊരുഭാഗം, കൂടുതൽ ഉയർന്ന സാമ്പത്തിക അഭിവൃദ്ധി കൈവരിച്ച രാഷ്ട്രങ്ങളായ ജപ്പാൻ, ഇന്ത്യ, തായ്‌വാൻ, ദക്ഷിണ കൊറിയ, ചൈന എന്നിവയിൽനിന്നും, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയ അന്താരാഷ്ട്രസംഘടനകളിൽനിന്നുമാണ് വരുന്നത്.
പാതകളുടെ വിവരപട്ടിക
തിരുത്തുകAH1 മുതൽ AH8:
തിരുത്തുകറൂട്ട് സംഖ്യ. | ദൂരം | ആരംഭം | അവസാനം |
---|---|---|---|
AH1 | 20,557 കി.മീ. (12,848 മൈൽ) | ടോക്യോ, ജപ്പാൻ | കാപികുലെ, തുർക്കി |
AH2 | 13,177 കി.മീ. (8326 മൈൽ) | ഡെൻപാസർ, ബാലി, ഇന്തോനേഷ്യ | ഖൊസ്രാവി, ഇറാൻ |
AH3 | 7,331 കി.മീ. (4582 മൈൽ) | ഉലാൻ-ഉദെ, റഷ്യ | താങ്ഗു, ചൈന |
AH4 | 6,024 കി.മീ. (3765 മൈൽ) | നൊവൊസിബിർസ്ക്, റഷ്യ | കറാച്ചി, പാകിസ്താൻ |
AH5 | 10,380 കി.മീ. (6488 മൈൽ) | ഷാങ്ഹായ്, ചൈന | കാപികുലെ, തുർക്കി |
AH6 | 10,475 കി.മീ. (6547 മൈൽ) | ബുസാൻ, ദക്ഷിണ കൊറിയ | ക്രാസ്നോയ്, റഷ്യ |
AH7 | 5,868 കി.മീ. (3667.5 മൈൽ) | യെകാറ്റെറിൻബർഗ്, റഷ്യ | കറാച്ചി, പാകിസ്താൻ |
AH8 | 4,718 കി.മീ. (2949 മൈൽ) | റ്റോർഫ്യാനോവ്ക, റഷ്യ | ബന്ധർ-ഇ ഇമാം ഖൊമെയ്നി, ഇറാൻ |
AH10 മുതൽ AH29; AH100 മുതൽ AH299: ദക്ഷിണപൂർവ്വേഷ്യൻ പാതകൾ
തിരുത്തുകAH30 മുതൽ AH39; AH300 മുതൽ AH399: കിഴക്കൻ ഏഷ്യൻ, ഉത്തരപൂർവ്വേഷ്യൻ പാതകൾ
തിരുത്തുകറൂട്ട് സംഖ്യ. | ദൂരം | ആരംഭം | അവസാനം |
---|---|---|---|
AH30 | 2,739 കി.മീ. (1712 മൈൽ) | ഉസ്സുറിയിസ്ക്, റഷ്യ | ചിറ്റ, റഷ്യ |
AH31 | 1,595 കി.മീ. (997 മൈൽ) | ബെലോഗോർസ്ക്, റഷ്യ | ദാലിൻ, ചൈന |
AH32 | 3,748 കി.മീ. (2342.5 മൈൽ) | സോൻബോങ്, ഉത്തര കൊറിയ | ഖോവ്ദ്, മംഗോളിയ |
AH33 | 575 കി.മീ. (359 മൈൽ) | ഹാർബിൻ, ചൈന | തോങ്ജിയാങ്, ചൈന |
AH34 | 1,033 കി.മീ. (646 മൈൽ) | ലിയാന്യുങ്ഗ്യാൻ, ചൈന | ക്ഷിയാൻ, ചൈന |
AH368 | ചെക് ലാപ് കോക്, ഹോങ്കോങ് | ഷാ ടിൻ, ഹോങ്കോങ് | |
AH374 | ഗ്വാങ്ഷു, ചൈന | കെന്നഡി ടൗൺ, ഹോങ്കോങ് |
AH40 മുതൽ AH59; AH400 മുതൽ AH599: ദക്ഷിണേഷ്യൻ പാതകൾ
തിരുത്തുകറൂട്ട് സംഖ്യ. | ദൂരം | ആരംഭം | അവസാനം | കുറിപ്പ് |
---|---|---|---|---|
AH41 | 948 കി.മീ. (592.5 മൈൽ) | തെക്നാഫ്, ബംഗ്ലാദേശ് | മോൻഗ്ല, ബംഗ്ലാദേശ് | |
AH42 | 3,754 കി.മീ. (2346 മൈൽ) | ലാൻഷൂ, ചൈന | ബാർഹി, ഇന്ത്യ | |
AH43 | 3,024 കി.മീ. (1892 മൈൽ) | ആഗ്രാ, ഇന്ത്യ | മതാര, ശ്രീലങ്ക | |
AH44 | 107 കി.മീ. (67 മൈൽ) | ദാംബുള്ള, ശ്രീലങ്ക | തിരുക്കോണമല, ശ്രീലങ്ക | |
AH45 | 2,030 കി.മീ. (1269 മൈൽ) | കൊൽക്കത്ത, ഇന്ത്യ | ബെംഗളൂരു, ഇന്ത്യ | |
AH46 | 1,967 കി.മീ. (1,222 മൈൽ) | ഹസിറ, ഇന്ത്യ | ഹൗറ,(കൊൽക്കത്ത) | |
AH47 | 2,057 കി.മീ. (1286 മൈൽ) | ഗ്വാളിയോർ, ഇന്ത്യ | ബെംഗളൂരു, ഇന്ത്യ | |
AH48 | 90 കി.മീ. (56 മൈൽ) | ഫൂന്ത്ഷോലിങ്, ഭൂട്ടാൻ | ചാങ്ഗ്രബന്ധാ, ഇന്ത്യ
ബംഗ്ലാദേശ്-ഇന്ത്യ അതിർത്തി |
|
AH51 | 862 കി.മീ. (539 മൈൽ) | പെഷവാർ, പാകിസ്താൻ | ക്വെറ്റ, പാകിസ്താൻ |
AH60 മുതൽ AH89; AH600 മുതൽ AH899: വടക്കൻ ഏഷ്യൻ, മധ്യ ഏഷ്യൻ, തെക്കുപടിഞ്ഞാറൻ ഏഷ്യൻ പാതകൾ
തിരുത്തുകറൂട്ട് സംഖ്യ. | ദൂരം | ആരംഭം | അവസാനം | കുറിപ്പ് |
---|---|---|---|---|
AH60 | 2,151 കി.മീ. (1344 മൈൽ) | Omsk, റഷ്യ (on AH6) | Burubaital, Kazakhstan (on AH7) | |
AH61 | 4,158 കി.മീ. (2599 മൈൽ) | Kashgar, ചൈന (on AH4/AH65) | അതിർത്തി between റഷ്യ and Ukraine | |
AH62 | 2,722 കി.മീ. (1701 മൈൽ) | Petropavl, Kazakhstan (on AH6/AH64) | Mazari Sharif, Afghanistan (on AH76) | |
AH63 | 2,434 കി.മീ. (1521 മൈൽ) | Samara, റഷ്യ (on AH6) | Guzar, Uzbekistan (on AH62) | |
AH64 | 1,666 കി.മീ. (1041 മൈൽ) | Petropavl, Kazakhstan (on AH6/AH62) | Barnaul, റഷ്യ (on AH4) | |
AH65 | 1,250 കി.മീ. (781 മൈൽ) | Kashgar, ചൈന (on AH4/AH61) | Termez, Uzbekistan (on AH62) | |
AH66 | 995 കി.മീ. (622 മൈൽ) | order between ചൈന and Tajikistan | Termez, Uzbekistan (on AH62) | |
AH67 | 2,288 കി.മീ. (1430 മൈൽ) | Kuitun, ചൈന (on AH5) | Zhezkazgan, Kazakhstan (on AH62) | |
AH68 | 278 കി.മീ. (174 മൈൽ) | Jinghe, ചൈന (on AH5) | Ucharal, Kazakhstan (on AH60) | |
AH70 | 4,832 കി.മീ. (3020 മൈൽ) | അതിർത്തി between Ukraine and റഷ്യ | Bandar Abbas, ഇറാൻ | |
AH71 | 426 കി.മീ. (266 മൈൽ) | Dilaram, Afghanistan (on AH1) | Dashtak, Sistan and Baluchestan|Dashtak]], ഇറാൻ (on AH75) | |
AH72 | 1,147 കി.മീ. (717 മൈൽ) | Tehran, ഇറാൻ (on AH1/AH2/AH8) | Bushehr, ഇറാൻ | |
AH75 | 1,871 കി.മീ. (1169 മൈൽ) | Tejen, Turകി.മീ.enistan (on AH5) | Chabahar, ഇറാൻ | |
AH76 | 986 കി.മീ. (616 മൈൽ) | Polekhumri, Afghanistan (on AH7) | Herat, Afghanistan (on AH1/AH77) | |
AH77 | 1,298 കി.മീ. (811 മൈൽ) | Djbulsarcj, Afghanistan (on AH7) | Mary, Turകി.മീ.enistan (on AH5) | |
AH78 | 1,076 കി.മീ. (672.5 മൈൽ) | Ashgabat, Turകി.മീ.enistan (on AH5) | Kerman, ഇറാൻ (on AH2) | |
AH81 | 1,143 കി.മീ. (714 മൈൽ) | Larsi, Georgia | Aktau, Kazakhstan (on AH70) | |
AH82 | 1,261 കി.മീ. (788 മൈൽ) | അതിർത്തി between റഷ്യ and Georgia | Ivughli, ഇറാൻ (on AH1) | |
AH83 | 172 കി.മീ. (107.5 മൈൽ) | Kazakh, Azerbaijan (on AH5) | Yerevan, Armenia (on AH81/AH82) | |
AH84 | 1,188 കി.മീ. (742.5 മൈൽ) | Doğubeyazıt, തുർക്കി (on AH1) | İçel, തുർക്കി | |
AH85 | 338 കി.മീ. (211 മൈൽ) | Refahiye, തുർക്കി (on AH1) | Merzifon, തുർക്കി (on AH5) | |
AH86 | 247 കി.മീ. (154 മൈൽ) | Askale, തുർക്കി (on AH1) | Trabzon, തുർക്കി (on AH5) | |
AH87 | 606 കി.മീ. (378.75 മൈൽ) | Ankara, തുർക്കി (on AH1) | İzmir, തുർക്കി |
അവലംബം
തിരുത്തുക- ↑ "ഏഷ്യൻ ഹൈവേ". യുണൈറ്റഡ് നേഷൻ ESCAP. Archived from the original on 2015-01-04.