ഏടി ജന്മമിദി
(ഏടിജന്മമിദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ വരാളിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് ഏടി ജന്മമിദി ഹാ ഓ രാമ
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ഏടി ജന്മമിദി ഹാ ഓ രാമ | ഓ! രാമാ എന്തുതരം ജന്മമാണിത്? |
അനുപല്ലവി | ഏടി ജന്മമിദി എന്ദുകു കലിഗെനു എന്തനി സൈരിന്തു ഹാ ഓ രാമ |
എന്തുതരം ജന്മമാണിത്? എന്തിനാണ് ഈ ജന്മം എടുത്തത്? ഞാൻ എന്തിൽനിന്നെല്ലാം വിട്ടുനിൽക്കണം? |
ചരണം 1 | സാടി ലേനി മാര കോടി ലാവണ്യുനി മാടി മാടികി ജൂചി മാടലാഡനി തന |
താരതമ്യമില്ലാത്ത കോടികാമദേവന്മാർക്കുതുല്യനായ ഭഗവാനെ എപ്പോഴും നോക്കിക്കൊണ്ടിരുന്നിട്ടും അദ്ദേഹത്തോടു സംസാരിക്കാനാവാത്ത |
ചരണം 2 | സാരെകു മുത്യാല ഹാരയുരമു പാലു കാരു മോമുനു കന്നുലാര ജൂഡനി തന |
പാൽ ഒഴുകുന്ന ശിശുവിന്റേതുപോലുള്ള ആ സുന്ദരമുഖവും മുത്തുകൾ ചാർത്തിയ മാറിടവും എനിക്കെപ്പോഴും കാണാനാവാത്ത |
ചരണം 3 | ഇംഗിതമെരിഗിന സംഗീത ലോലുനി പൊംഗുചു തനിവാര കൌഗിലിഞ്ചനി തന |
എന്താണു വേണ്ടതെന്നു നന്നായറിയുന്ന സംഗീതപ്രിയനായ ആ ഭഗവാനെ സന്തോഷത്തോടെ പുണരാനാവാത്ത |
ചരണം 4 | സാഗര ശയനുനി ത്യാഗരാജ നുതുനി വേഗമേ ജൂഡക വേഗെനു ഹൃദയമു |
ക്ഷീരസാഗരത്തിൽ ശേഷന്റെ മുകളിൽ ശയിക്കുന്നവനും ത്യാഗരാജനാൽ പ്രകീർത്തിക്കപ്പെടുന്നവനുമായ ആ ഭഗവാനെ വേഗത്തിൽ കാണാനാവാത്ത |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ടി എം കൃഷ്ണയുടെ ആലാപനം