ഏച്ചിക്കാനം തറവാട്

(ഏച്ചിക്കാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമത്തിലെ ഒരു പ്രമുഖ തറവാടാണ് ഏച്ചിക്കാനം. ഈ തറവാട്ടുകാരുടെ പ്രതാപം കാണിക്കുന്ന ഒരു നാലുകെട്ട് കല്യാൺറോഡിന്റെ കിഴക്ക് ഭാഗത്ത് കാണാം. ഇത് കല്യാണഭവനം എന്ന് അറിയപ്പെടുന്നു.[1]

ഏച്ചിക്കാനം തറവാട് നാലുകെട്ട് വീട്

ചരിത്രംതിരുത്തുക

കുമ്പള ബണ്ട് / റായ് കുടുംബത്തിലെ ചിറക്കര ചന്തുവാണ് ഏച്ചിക്കാനം തറവാടിന്റെ സ്ഥാപകൻ. മടിയൻ കൂലോത്തുനിന്നും നഷ്ടപ്പെട്ടുപോയിരുന്ന പടവാൾ തിരിച്ചെടുത്തുനൽകിയ വീരപുരുഷനായ ചന്തുവിന് മടിയൻകൂലോത്തുകാർ മടിക്കൈ ഗ്രാമത്തിലെ ഒരു പ്രദേശം നൽകി. ഏച്ചിൽക്കാട് നിറഞ്ഞ പ്രദേശം ഏച്ചിൽകാനവും പിന്നീട് ഏച്ചിക്കാനവുമായിത്തീർന്നു. മലയാളനായർ സമ്പ്രദായം സ്വീകരിച്ച ഇവർ ഏച്ചിക്കാനം ജന്മിമാർ എന്ന് അറിയപ്പെട്ടു. നമ്പ്യാർ എന്നാണ് ഇപ്പോൾ ഇവർ ഉപയോഗിച്ചുവരുന്നത്

അവലംബംതിരുത്തുക

  1. [1] മാതൃഭൂമി പത്രവാർത്ത (കാഴ്ച)
"https://ml.wikipedia.org/w/index.php?title=ഏച്ചിക്കാനം_തറവാട്&oldid=2923789" എന്ന താളിൽനിന്ന് ശേഖരിച്ചത്