കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരം നേടിയ ഒരു പോലീസുദ്യോഗസ്ഥനാണ് എ.പി. ഷൗക്കത്തലി.[1]

എ.പി ഷൗക്കത്തലി
Police career
വകുപ്പ്കേരള പോലീസ്
കൂറ്ഇന്ത്യൻ പോലീസ് സർവീസ്
റാങ്ക്പോലീസ് സൂപ്രണ്ട് (എസ്.പി)

1995-ൽ ഒന്നാം റാങ്കോടെ കേരളാ പൊലീസിൽ എസ്.ഐ. ആയി നിയമിതനായ ഷൗക്കത്തലി 2014-ൽ ദേശീയ അന്വേഷണ ഏജൻസിയിലെത്തി.[2] ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌, കേരളത്തിലെ സ്വർണ്ണക്കടത്തു കേസ് 2020 എന്നീ പ്രമാദമായ കേസന്വേഷണങ്ങളിൽ ഇദ്ദേഹം പ്രധാനിയായിരുന്നു. കനകമല കേസ്, തമിഴ്‌നാട്ടിലെ ഭീകരവാദ കേസുകൾ, പാരീസ് ഭീകരാക്രമണ കേസിൽ ഫ്രഞ്ച് ഏജൻസികളുമായി ചേർന്നുള്ള അന്വേഷണം എന്നിവയിലൊക്കെ ഇദ്ദേഹം പങ്കാളി ആയിരുന്നു. ദേശീയ അന്വേഷണ ഏജൻസിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ സ്പെഷലിസ്റ്റായി ഇദ്ദേഹം അറിയപ്പെടുന്നു.[2] 2020-ലെ സ്വർണ്ണക്കടത്ത് കേസിൽ ചുമതലയേറ്റെടുത്ത് 24 മണിക്കൂറിനുള്ളിൽ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷിനേയും സന്ദീപിനേയും അറസ്റ്റ് ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. തലശ്ശേരി ഡിവൈഎസ്പിയായിരുന്ന സമയത്താണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കൊടിസുനി, ഷാഫി, കിർമാണി മനോജ് എന്നിവരെയും സി.പി.ഐ.എം. നേതാക്കളായ പി.കെ. കുഞ്ഞനന്തനെയും പി.മോഹനനേയും അറസ്റ്റു ചെയ്തത്.[3]

അവലംബം തിരുത്തുക

  1. "Republic Day: Six Kerala officers to get president's police medal". Retrieved 17 നവംബർ 2020.
  2. 2.0 2.1 "ധീരതയ്ക്കുള്ള അംഗീകാരം;ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരത്തിന് അർഹനായി എൻഐഎ എഎസ്പി ഷൗക്കത്തലി". Retrieved 17 നവംബർ 2020.
  3. "ഷൗക്കത്തലി; കേരള പൊലീസിലെ ചുണക്കുട്ടി". Retrieved 17 നവംബർ 2020.
"https://ml.wikipedia.org/w/index.php?title=എ.പി._ഷൗക്കത്തലി&oldid=3773879" എന്ന താളിൽനിന്ന് ശേഖരിച്ചത്