സി.എസ്.ഐ.ആറിലെ ശാസ്ത്രജ്ഞനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ സ്ഥാപകനുമാണ് ഡോ. എൻ. ഗോപാലകൃഷ്ണൻ. ഭാരതത്തിന്റെ ശാസ്ത്രത്തിലധിഷ്ഠിതമായ പാരമ്പര്യത്തെ പുനർവിചിന്തനം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വളരെ പ്രശസ്തമാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം വിദേശങ്ങളിലും തന്റെ പ്രഭാഷണങ്ങൽ നടത്താറുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ ഇപ്പോഴത്തെ ഓണററി ഡയറക്ടറുമാണ് അദ്ദേഹം.

1955 ജൂൺ 10-ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ഗോപാലകൃഷ്ണൻ ജനിച്ചത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതകളിൽ പ്രധാനപ്പെട്ടവ ഫാർമസിയിലും, രസതന്ത്രത്തിലും ഉള്ള എം.എസ്സ്.സി ബിരുദങ്ങളും, സോഷ്യോളജിയിലുള്ള(മനുഷ്യസമുദായശാസ്ത്രം) എം.എ ബിരുദവും, ജീവശാസ്ത്രത്തിലുള്ള പി.എച്ച്.ഡിയും, സംസ്കൃതത്തിലുള്ള ഡി-ലിറ്റുമാണ്.

അവലംബംതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ._ഗോപാലകൃഷ്ണൻ&oldid=2746660" എന്ന താളിൽനിന്ന് ശേഖരിച്ചത്