കളരിപ്പയറ്റ് കലാരംഗത്തെ പ്രമുഖ വ്യക്തിത്വമാണ് എൻ.വി. കൃഷ്ണൻ മാസ്റ്റർ (ജനനം :). മഞ്ജു വാര്യർ, വിനീത്കുമാർ തുടങ്ങി നിരവധി പ്രശസ്തരുടെ ഗുരുകൂടിയാണ്. 27 വർഷമായി പയ്യന്നൂരിൽ സ്വന്തം നൃത്തവിദ്യാലയം നടത്തുന്നു.[1]

ജീവിതരേഖ

തിരുത്തുക

ചന്തുപ്പണിക്കരുടെ ശിഷ്യനായ പി.വി. കുഞ്ഞിക്കണ്ണമാരാരിൽ നിന്ന് കഥകളിയിലും പരിശീലനം നേടിയിട്ടുണ്ട്. രുക്മിണിദേവി അരുൺഡേലിന്റെ കലാക്ഷേത്രത്തിൽ പഠനംപൂർത്തിയാക്കി അവിടെ തന്നെ പാർട്ട് ടൈം അധ്യാപകനായി ചേർന്നു. ലോകപ്രശസ്ത നർത്തകനായ വി.പി. ധനഞ്ജയന്റെ ഭരതകലാഞ്ജലിയിലും സേവനമനുഷ്ഠിച്ചു.[2]കളരിപ്പയറ്റ് കലാരംഗത്ത് 55 വർഷത്തെ പാരമ്പര്യമുണ്ട്[3].

പുരസ്‌കാരങ്ങൾ

തിരുത്തുക
  • 1998 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നൽകി ആദരിച്ചു.
  • കേരള സംഗീത നാടക അക്കാദമിയുടെ 2012ലെ കലാരത്ന ഫെലോഷിപ്പ്[4]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-23. Retrieved 2013-01-21.
  2. http://www.madhyamam.com/news/209711/130120[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.madhyamam.com/news/209711/130120[പ്രവർത്തിക്കാത്ത കണ്ണി]
  4. മനോരമ ദിനപത്രം, കൊച്ചി എഡിഷൻ, 2013 ജനുവരി 21, പേജ് 14, കോളം 7

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എൻ.വി._കൃഷ്ണൻ_മാസ്റ്റർ&oldid=3802220" എന്ന താളിൽനിന്ന് ശേഖരിച്ചത്