എൻ.ഡി. അപ്പച്ചൻ
ഇന്ത്യയിലെ കേരളത്തിലെ ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയക്കാരനാണ് എൻ. ഡി. അപ്പച്ചൻ. അദ്ദേഹം പതിനൊന്നാം കേരള നിയമസഭയിൽ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
എൻ. ഡി. അപ്പച്ചൻ | |
---|---|
Member of Kerala Legislative Assembly (MLA) | |
ഓഫീസിൽ 2001–2005 | |
മുൻഗാമി | പി.വി. വർഗീസ് വൈദ്യർ |
പിൻഗാമി | പി. കൃഷ്ണപ്രസാദ് |
മണ്ഡലം | സുൽത്താൻ ബത്തേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 2 മേയ് 1949 |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി(കൾ) | ത്രേസ്യ |
കുട്ടികൾ | 3 |
വസതി(കൾ) | കാക്കവയൽ, വയനാട്, കേരളം |
ജീവചരിത്രം തിരുത്തുക
1949 മെയ് രണ്ടിന് എൻ ജെ ദേവസ്യയുടെയും അന്നമ്മയുടെയും മകനായാണ് എൻ ഡി അപ്പച്ചൻ ജനിച്ചത്.[1] വയനാട് ജില്ലയിലെ കാക്കവയലിലാണ് താമസം. [1] അദ്ദേഹത്തിനും ഭാര്യ ത്രേസ്യക്കും 3 കുട്ടികളുണ്ട്.[1]
രാഷ്ട്രീയ ജീവിതം തിരുത്തുക
1991-ൽ വയനാട് ജില്ലയിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റായ അപ്പച്ചൻ 2004 വരെ ഡിസിസി പ്രസിഡന്റായും വയനാട് യുഡിഎഫ് ചെയർമാനായും സേവനമനുഷ്ഠിച്ചു.[2] 2021-ൽ അദ്ദേഹം വീണ്ടും ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[2]
2001 ൽ പതിനൊന്നാമത് കേരള നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തെ ആണ് അദ്ദേഹം പ്രതിനിധീകരിച്ചത്.[1] 2005 ജൂലൈ 5-ന് അദ്ദേഹം ആ സ്ഥാനത്ത് നിന്ന് രാജിവച്ചു.[1]
വിവാദങ്ങൾ തിരുത്തുക
2022ൽ യൂത്ത് കോൺഗ്രസ് മാനന്തവാടി മണ്ഡലം സെക്രട്ടറിയായിരുന്ന ആദിവാസി യുവതി അപ്പച്ചനെതിരെ ജാതീയമായും ലിംഗപരമായും അധിക്ഷേപിച്ചതായി പരാതി നൽകിയത് വിവാദമായിരുന്നു.[3] എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ആദിവാസി കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പറയുന്നത്.[4]
അവലംബം തിരുത്തുക
- ↑ 1.0 1.1 1.2 1.3 1.4 "Members - Kerala Legislature". www.niyamasabha.org.
- ↑ 2.0 2.1 നെറ്റ്‌വർക്ക്, റിപ്പോർട്ടർ (29 August 2021). "'വീണ്ടും ഡിസിസി പ്രസിഡന്റാകാൻ ആഗ്രഹിച്ചിരുന്നില്ല'; വ്യത്യസ്ഥനായി എൻ ഡി അപ്പച്ചൻ". www.reporterlive.com. മൂലതാളിൽ നിന്നും 2022-11-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-05-06.
- ↑ "n d appachan". Kairali News | Kairali News Live. 10 January 2022.
- ↑ ഡെസ്ക്, വെബ് (9 January 2022). "'എൻ.ഡി. അപ്പച്ചനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല' | Madhyamam". www.madhyamam.com.