എൻ.എസ്. മാധവൻ
ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എൻ.എസ് മാധവൻ. മലയാള സാഹിത്യത്തിൽ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകൾ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ കഥാകൃത്തുക്കളിലൊരാളായി എൻ.എസ്. മാധവൻ പരിഗണിക്കപ്പെടുന്നു.
എൻ എസ് മാധവൻ | |
---|---|
![]() എൻ.എസ് മാധവൻ | |
ജനനം | 1948 |
ദേശീയത | ![]() |
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത് |
ജീവിതപങ്കാളി(കൾ) | ഷീലാ റെഡ്ഡി |
പുരസ്കാരങ്ങൾ | ഓടക്കുഴൽ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം |
രചനാ സങ്കേതം | നോവൽ, ചെറുകഥ |
വിഷയം | സാമൂഹികം |
ജീവിതരേഖതിരുത്തുക
1948 -ൽ എറണാകുളത്ത് ജനിച്ചു. മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 -ൽ ഐ.എ.എസ് ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി[1]. കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ , മുട്ടത്തുവർക്കി പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചു. മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾക്കു പുറമേ ദില്ലിയിലെ കഥ പ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഷീലാ റെഡ്ഡി. ഒരു മകൾ പ്രസിദ്ധയായ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ.
കൃതികൾതിരുത്തുക
കഥാസമാഹാരങ്ങൾ
- ഹിഗ്വിറ്റ,
- ചൂളൈമേടിലെ ശവങ്ങൾ,*തിരുത്ത് (ചെറുകഥ),
- പര്യായകഥകൾ
- പഞ്ചകന്യകകൾ .
നോവൽ
ലേഖനസമാഹാരം
പുരസ്കാരങ്ങൾതിരുത്തുക
ചിത്രങ്ങൾതിരുത്തുക
- എൻ.എസ് മാധവൻ.jpg
അവലംബംതിരുത്തുക
- ↑ http://www.azhimukham.com/news/3037/pacha-kanyakakal-n-s-maadhavan-short-story-vayana-chathanoor-mohan
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 700. 2011-07-25. ശേഖരിച്ചത് 2013-03-23.
- ↑ https://secure.mathrubhumi.com/books/essays/bookdetails/1039/puram-marupuram#.VdnW7IPSsww
- ↑ പത്മപ്രഭാ സാഹിത്യപുരസ്‌കാരം എൻ.എസ്.മാധവന്
- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). ശേഖരിച്ചത് 27 മാർച്ച് 2020.
വിക്കിമീഡിയ കോമൺസിലെ N. S. Madhavan എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |