എഴുത്തുകാരൻ, ഗവേഷകൻ, ദാർശനിക ഗ്രന്ഥങ്ങളുടെ കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളിയാണ് എൻ.എം. ഹുസൈൻ. ആധുനിക സിദ്ധാന്തങ്ങൾ, സാമ്രാജ്യത്വം, വംശീയത, ചരിത്രം, മിത്തുകൾ, പുരാവസ്തു ശാസ്ത്രം, ശാസ്ത്രദർശനം, ഇന്തോളജി, അന്ധവിശ്വാസങ്ങൾ, പാരാസൈകോളജി, ഹോളോകോസ്റ്റ്, അമേരിക്കൻ വിദേശനയം എന്നീ മേഖലകളിൽ നിരവധി ഗവേഷണം നടത്തുന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1965ൽ കൊടുങ്ങല്ലൂർ അഴീക്കോട് ജനിച്ചു. നടുവിലകത്ത് മുഹമ്മദ് കുട്ടി മാസ്റ്റർ, എറമംഗലത്ത് കൊച്ചു ബീവാത്തു എന്നിവരാണ് മാതാപിതാക്കൾ. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. പുരാവസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ എന്നിവ നേടി. അബൂദാബി മുസ്‌ലിം റൈറ്റേഴ്‌സ് ഫോറം, മേത്തല ശ്രീനാരായണ സമാജം ഗുരുദർശന അവാർഡുകൾ നേടിയിട്ടുണ്ട്. ശാന്തപുരം അൽജാമിഅഃ റിസർച്ച് വിംഗ് അസിസ്റ്റന്റായി സേവനമനുഷ്ടിച്ചിരുന്നു. കൊച്ചിൻ സർവകലാശാലയിൽ സീനിയർ അസിസ്റ്റന്റ് കെ.എം. സൈദയാണ് ഭാര്യ. കൊച്ചിൻ സർവകലാശാല കാമ്പസിനടുത്ത് സ്ഥിര താമസം.

പ്രധാന പുസ്തകങ്ങൾതിരുത്തുക

  • സൈന്ധവ നാഗരികതയും പുരാണ കഥകളും
  • സൈന്ധവ ഭാഷ, ചരിത്രവും വ്യഖ്യാനങ്ങളും
  • സൃഷ്ടിവാദവും പരിണാമ വാദികളും
  • ആധുനിക അന്ധവിശ്വാസങ്ങൾ
  • ബ്രഹ്മസൂത്രം ദ്വൈതമോ അദ്വൈതമോ?
  • നവ ആര്യവാദത്തിന്റെ രാഷ്ട്രീയം
  • സെപ്തംബർ: 11', 'അമേരിക്കയുടെ യുദ്ധതന്ത്രം'
  • ഇറാഖ് അധിനിവേശത്തിന്റെ രാഷ്ട്രീയം
  • ഹോളോകാസ്റ്റ് : മിത്തുകളും യാഥാർത്യവും
"https://ml.wikipedia.org/w/index.php?title=എൻ.എം._ഹുസൈൻ&oldid=2342694" എന്ന താളിൽനിന്ന് ശേഖരിച്ചത്