സ്പാനീഷ് ഗായകനും ഗാനരചയിതാവും മോഡലും അഭിനേതാവുമാണ് എൻ‌റികെ മിഖ്വേൽ ഇഗ്ലേസിയസ് പ്രീസ്ലർ (ജനനം: മേയ് 8, 1975).

എൻ‌റിക് ഇഗ്ലേസിയസ്
എൻ‌റിക് ഇഗ്ലേസിയസ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഎൻ‌റിക് മിഖ്വേൽ ഇഗ്ലേസിയസ് പ്രീസ്ലർ
ഉത്ഭവംമയാമി, ഫ്ളോറിഡ, അമേരിക്കൻ ഐക്യനാടുകൾ
തൊഴിൽ(കൾ)ഗായകൻ, ഗാനരചയിതാവ്, മോഡൽ, അഭിനേതാവ്, സംഗീതജ്ഞൻ
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1995 മുതൽ
ലേബലുകൾInterscope, Universal Music Latino

മെക്സിക്കൻ ഇൻഡി ലേബലായ ഫോണൊവിസയിലൂടെയാണ് ഇദ്ദേഹം സംഗീത വ്യവസായത്തിൽ തുടക്കം കുറിച്ചത്. ഇതിലൂടെ ഇദ്ദേഹം ലാറ്റിൻ അമേരിക്കയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലാറ്റിനോ സംഗീത വിപണിയിലെയും ഏറ്റവും പ്രശസ്തരായ ഗായകരിലൊരാളായിമാറി. ആ സമയത്ത്, ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്പാനിഷ് ആൽബങ്ങൾ ഇദ്ദേഹത്തിന്റേതായിരുന്നു.

2000-നു മുമ്പ് തന്നെ ഇദ്ദേഹം ഇംഗ്ലീഷ് സംഗീത മേഖലയിലേക്ക് ചുവടുമാറ്റി. യൂണിവേഴ്സൽ മ്യൂസിക്കുമായി 48,000,000 അമേരിക്കൻ ഡോളറിന് ഇദ്ദേഹം കരാറിലേർപ്പെട്ടു. ഇദ്ദേഹത്തിന്റെ സ്പാനിഷ് ആൽബങ്ങൾ യൂണിവേഴ്സൽ മ്യൂസിക്ക് ലാറ്റിനോയും ഇംഗ്ലീഷ് ആൽബങ്ങൾ ഇന്റർസ്കോപും പുറത്തിറക്കുമെന്നായിരുന്നു കരാർ.

ഇദ്ദേഹത്തിന്റെ ആൽബങ്ങളുടെ 6 കോടി പതിപ്പുകളാണ് ലോകവ്യാപകമായി വിറ്റഴിയപ്പെട്ടിട്ടുള്ളത്. ബിൽബോർഡ് ഹോട്ട് 100-ൽ ഇദ്ദേഹത്തിന്റെ രണ്ട് ഗാനങ്ങൾ ഒന്നാം സ്ഥാനത്തും ഒരു ഗാനം മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ബിൽബോർഡിന്റെ ഹോട്ട് ലാറ്റിൻ ട്രാക്ക്സ് പട്ടികയിൽ ഇദ്ദേഹത്തിന്റെ 19 ഗാനങ്ങൾ ഒന്നാം സ്ഥനത്തെത്തിയിട്ടുണ്ട്.



"https://ml.wikipedia.org/w/index.php?title=എൻ‌റികെ_ഇഗ്ലേസിയാസ്&oldid=2346167" എന്ന താളിൽനിന്ന് ശേഖരിച്ചത്