എൻഗോസി എസോനു

നൈജീരിയൻ നടിയും മുൻ പത്രപ്രവർത്തകയും

നൈജീരിയൻ നടിയും മുൻ പത്രപ്രവർത്തകയുമാണ് എൻ‌ഗോസി എസോനു (ജനനം എൻ‌ഗോസി ഇക്പെലു, 1965 മെയ് 23), നോളിവുഡ് സിനിമകളിൽ മാതൃ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയയാണ്.[1][2][3]അഡെസുവ എന്ന ചിത്രത്തിലെ കഥാപാത്രത്തെ അഭിനയിച്ചതിന് 2012-ൽ, അവരെ മികച്ച സഹനടിക്കുള്ള എട്ടാമത് ആഫ്രിക്ക മൂവി അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യുകയുണ്ടായി.

എൻഗോസി എസോനു
"ഫാമിലി സീക്രട്ട്", 2016 ൽ എൻ‌ഗോസി എസോനു
ജനനം
എൻഗോസി ഇക്പെലു
ദേശീയതനൈജീരിയൻ
തൊഴിൽനടി

ആദ്യകാലജീവിതം തിരുത്തുക

ഒഗ്‌ബുനൈക്ക് സ്വദേശിയായ ഈസോനു ഡെന്നിസിന്റെയും എസെൻ‌വാനി ഇക്പെലുവിന്റെയും മകളായി ഓവറിയിൽ ജനിച്ചു. ഒരു അഭിനേത്രിയെന്ന നിലയിൽ പ്രശസ്തി കണ്ടെത്തുന്നതിനുമുമ്പ്, അവർ നൈജീരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ ജേണലിസം പഠിക്കുകയും റേഡിയോ ലാഗോസ്, എക്കോ എഫ്എം എന്നിവയിൽ ജോലി ചെയ്യുകയും ചെയ്തു.[4]

കരിയർ തിരുത്തുക

മാതൃ വേഷങ്ങളുടെ അഭിനയത്തിന് പേരുകേട്ട എസോനു തന്റെ കരിയറിന്റെ തുടക്കത്തിൽ യുവ കഥാപാത്രങ്ങളെ അഭിനയിച്ചിരുന്നു. 1993-ൽ എൻനേക ദി പ്രെറ്റി സെർപെന്റ് എന്ന ഇഗ്ബോ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രത്തിൽ ചലച്ചിത്ര സംവിധായകൻ സെബ് എജിറോ എസോനുവിന് വാഗ്ദാനം ചെയ്ത എൻ‌കെച്ചി എന്ന കഥാപാത്രത്തെയും 1994-ൽ ഗ്ലാമർ ഗേൾസ് എന്ന ചിത്രത്തിൽ തെൽമയെന്ന കഥാപാത്രത്തെയും അഭിനയിച്ചു.[5]

ഫിലിമോഗ്രാഫി തിരുത്തുക

150 ലധികം നോളിവുഡ് ചിത്രങ്ങളിൽ എസോനു അഭിനയിച്ചിട്ടുണ്ട്.

  • ഗ്ലാമർ ഗേൾസ്
  • ഷാറ്റേർഡ് മിറർ
  • ദി പ്രെറ്റി സെർപെന്റ്
  • റ്റീയേഴ്സ് ഓഫ് എ പ്രിൻസ്
  • ക്രൈ ഓഫ് എ വിർജിൻ
  • അബുജ ടോപ്പ് ലേഡീസ്
  • ഫാമിലി സീക്രെട്ട്
  • ദി കൺഫെസ്സെർ
  • ബെഡെവിൽ// Directed by മേയർ ഒഫോഗ്ബു
  • ദി കിങ്സ് ആന്റ് ഗോഡ്സ്
  • സെനിത്ത് ഓഫ് സാക്രിഫൈസ്
  • എ ഡ്രോപ് ഓഫ് ബ്ലഡ്
  • ഡിവൈഡെഡ് കിങ്ഡം
  • ഡയമണ്ട് കിങ്ഡം
  • ഗോഡ് ഓഫ് ജസ്റ്റീസ്

അവലംബം തിരുത്തുക

  1. "Sudden weight loss: 'I am not sick,' cries Ngozi Ezeonu". vanguardngr.com. Retrieved 21 August 2014.
  2. "As Nollywood prepares for its first ever movie awards, ace Nigerian actress; Ngozi Ezeonu, reminisces about the industry". TheAfricanDream.net. Retrieved 4 December 2019.
  3. "Ngozi Ezeonu Biography". gistus.com. Retrieved 21 August 2014.
  4. Ngozi Ezeonu: I Was a Journalist Before I Became an Actress
  5. Throwback Glamour Girls

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻഗോസി_എസോനു&oldid=3976681" എന്ന താളിൽനിന്ന് ശേഖരിച്ചത്