എസ്. പി. ജനനാഥൻ (ജനനം: മേയ് 7, 1959) ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ്. 2004-ൽ സംവിധായകനം ചെയ്ത ഇയ്യാർകൈ എന്ന ആദ്യചിത്രത്തിലൂടെ അദ്ദേഹം തമിഴിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം നേടി.[1] സംവിധായകനാകുന്നതിന് മുമ്പ് അദ്ദേഹം ബി. ലെനിൻ, ഭരതൻ, വിൻസന്റ് ശെൽവ, കെയാർ (കോത്തണ്ട രാമയ്യ) തുടങ്ങിയ സംവിധായകരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു.[2]തമിഴ് ഫിലിം ഡയറക്ടര് യൂണിയന്റെ ട്രഷററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.[3] എസ്. പി. ജനാനാഥൻ പുറമ്പോക്ക് എങ്കിറാ പൊതുവുടമൈ എന്ന ചിത്രത്തിലൂടെ നിർമാതാവായി.

എസ്. പി. ജനനാഥൻ
ജനനം (1959-05-07) 7 മേയ് 1959  (65 വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവ കാലം2003 - തുടരുന്നു

ചലച്ചിത്രങ്ങളുടെ ലിസ്റ്റ് (Filmography)

തിരുത്തുക
വർഷം സിനിമ ഭാഷ അംഗീകാരം Notes
സംവിധാനം രചന നിർമ്മാണ്ണം
2003 ഇയാർകൈ തമിഴ്  Y  Y തമിഴിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം[4]
2006 E തമിഴ്  Y  Y
2009 പേരന്മൈ തമിഴ്  Y  Y
2015 പുറമ്പോക്ക് എങ്കിറാ പൊതുവുടമൈ തമിഴ്  Y  Y  Y
2015 ഭൂലോഹം തമിഴ്  Y സംഭാഷണ എഴുത്ത് മാത്രം
  1. http://www.thehindu.com/thehindu/fr/2004/08/27/stories/2004082701840100.htm
  2. http://www.thehindu.com/todays-paper/tp-national/tp-tamilnadu/Making-an-impression-with-simplicity/article16825440.ece
  3. http://www.newindianexpress.com/entertainment/tamil/2011/nov/23/donation-scheme-film-directors-noble-gesture-313216.html
  4. https://en.wikipedia.org/wiki/National_Film_Award_for_Best_Feature_Film_in_Tamil
"https://ml.wikipedia.org/w/index.php?title=എസ്._പി._ജനനാഥൻ&oldid=3085996" എന്ന താളിൽനിന്ന് ശേഖരിച്ചത്