വംശീയശാസ്ത്രം

(എത്ത്നോഗ്രഫി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നരവംശശാസ്ത്രത്തിന്റെ ഒരു ഭാഗമാണ് എത്ത്നോഗ്രഫി(Ethnography). ഭിന്ന ജനവിഭാഗങ്ങളുടെ സാമൂഹികമായ ജീവിതരീതികൾ, ദാമ്പത്യക്രമങ്ങൾ, ലൈംഗികബന്ധങ്ങൾ, സദാചാരക്രമങ്ങൾ, ദായക്രമങ്ങൾ എന്നിവ പഠിക്കുന്ന ശാഖയ്ക്ക് 'എത്ത്നോഗ്രഫി' എന്നു പറയുന്നു.[1] The resulting field study or a case report reflects the knowledge and the system of meanings in the lives of a cultural group. ഇരുപതാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ ഏതെങ്കിലുമൊരു വിദൂരസ്ഥജനതയുടെ ആവാസകേന്ദ്രത്തിൽ ഒന്നോ രണ്ടോ വർഷം താമസിക്കുകയും ടേപ്പ്റിക്കാർഡർ, വീഡിയോ തുടങ്ങിയ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രസ്തുത ജനതയുടെ ജീവിത വ്യാപാരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായം വികസിക്കുകയുണ്ടായി. മാപ്പിങ് (mapping), സെൻസസ്, അഭിമുഖം തുടങ്ങിയവയൊക്കെ ഇന്ന് എത്ത്നോഗ്രഫിയുടെ ഭാഗമായി മാറിയിട്ടുണ്ട്.

എത്ത്നോഗ്രഫി എന്നതിന് നരകുലശാസ്ത്രം, മാനവംശശാസ്ത്രം, ജാതിവർണ്ണനം,വംശീയശാസ്ത്രം എന്നിങ്ങനെ അർത്ഥം പരാമർശിക്കുന്നു.[2]

  1. "Technical definition of ethnography", American Ethnography
  2. http://olam.in/Dictionary/en_ml/ethnography
"https://ml.wikipedia.org/w/index.php?title=വംശീയശാസ്ത്രം&oldid=2113418" എന്ന താളിൽനിന്ന് ശേഖരിച്ചത്