എടക്കാട് റെയിൽവേ സ്റ്റേഷൻ
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(എടക്കാട് തീവണ്ടിനിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിൽ തലശ്ശേരി-കണ്ണൂർ നഗരങ്ങൾക്കിടയിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന റയിൽവേസ്റ്റേഷനാണ് എടക്കാട് റെയിൽവേസ്റ്റേഷൻ. ദക്ഷിണ റെയിൽവേയുടെ പരിധിയിൽ വരുന്ന പാലക്കാട് ഡിവിഷനിലെ തീവണ്ടി നിലയങ്ങളിലൊന്നാണ് ഇത്. മൂന്ന് പ്ലാറ്റ്ഫോമുകൾ ആണ് ഈ നിലയത്തിലുള്ളത്. പാസഞ്ചർ തീവണ്ടികൾക്കും ചരക്കു തീവണ്ടികൾക്കും മാത്രമാണ് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണ്ണൂർ ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്നത് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ ആയതിനാൽ ധാരാളം ചരക്ക് തീവണ്ടികൾ ഇവിടെ എത്തിച്ചേരുന്നുണ്ട്.[1]