എം.ഒ.എച്ച്. ഫാറൂഖ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കേരളത്തിന്റെ പത്തൊൻപതാമത് ഗവർണറായിരുന്നു എം.ഒ.എച്ച്. ഫാറൂഖ് എന്ന എം.ഒ. ഹസൻ ഫാറൂഖ് മരിക്കാർ (6 സെപ്റ്റംബർ 1937 - 26 ജനുവരി 2012 [1]), കാരിക്കൽ, പുതുച്ചേരി)[2]. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയും ഇദ്ദേഹമായിരുന്നു. 29 ആം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. 1967, 1969, 1974 എന്നീ വർഷങ്ങളിൽ മൂന്നു തവണ ഇദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്നത്. 1991, 1996, 1999 എന്നീ വർഷങ്ങളിൽ ഫാറൂഖ് മൂന്നുതവണ പോണ്ടിച്ചേരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എം.പി. യായിരുന്നു. കേന്ദ്രവ്യോമയാന, ടൂറിസം സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി 2004 - ൽ ഇദ്ദേഹം നിയമിതനായി. 2010 മുതൽ 2011 വരെ ഇദ്ദേഹം ജാർഖണ്ഡിന്റെ ഗവർണ്ണറായിരുന്നു. ഝാർഖണ്ഡിൽ ഗവർണറായിരിക്കെയാണ് കേരള ഗവർണറായി നിയമിതനായത്. 2011 ആഗസ്റ്റ് 25-നാണ് ചുമതലയേറ്റത്. ഗവർണർ പദവിയിൽ തുടരവേ 2012 ജനുവരി 26-ന് വൃക്കരോഗം മൂർച്ചിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.[3] 74 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഒരുമാസത്തിലധികം അപ്പോളോയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർണാടക ഗവർണർ എച്ച്.ആർ. ഭരദ്വാജിന് കേരളത്തിന്റെ അധികച്ചുമതല നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് റിപ്പബ്ലിക് ദിനത്തിൽ പതാകയുയർത്തിയത്. മൃതദേഹം പുതുച്ചേരിയിലെ ജുമാ മസ്ജിദിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഗവർണർ പദവിയിലിരിക്കേ അന്തരിക്കുന്ന രണ്ടാമത്തെയാളായിരുന്നു ഫാറൂഖ്. 2004-ൽ അന്തരിച്ച സിക്കന്ദർ ഭക്തായിരുന്നു ആദ്യത്തെയാൾ. ഏറ്റവും കുറച്ചുകാലം ഗവർണറായിരുന്നതും ഫാറൂഖ് തന്നെ.

എം.ഒ. ഹസൻ ഫാറൂഖ് മരിക്കാർ
20100116Farook.jpg
കേരള ഗവർണ്ണർ
പദവിയിൽ
പദവിയിൽ വന്നത്
2011
Chief Minister of Pondicherry
In office
April 9, 1967 – March 6, 1968
ഗവർണ്ണർS. L. Silam,
B. D. Jatti
മുൻഗാമിV. Venkatasubha Reddiar
പിൻഗാമിV. Venkatasubha Reddiar
In office
March 17, 1969 – January 3, 1974
ഗവർണ്ണർB. D. Jatti,
Chhedilal
മുൻഗാമിGovernor's rule
പിൻഗാമിSubramanyan Ramaswamy
In office
March 16, 1985 – January 19, 1989
ഗവർണ്ണർTribhuvan Prasad Tiwary,
Ranjit Singh Dyal
മുൻഗാമിGovernor's rule
പിൻഗാമിGovernor's rule
Governor of Jharkhand
In office
January 22, 2010 – 25 August, 2011
മുൻഗാമിKateekal Sankaranarayanan
പിൻഗാമിMohsina Kidwai
Governor of Kerala
In office
2011, ഓഗസ്റ്റ് 25 – 2012, ജനുവരി 16
മുൻഗാമിR. S. Gavai
പിൻഗാമിഎച്ച്.ആർ. ഭരദ്വാജ്
Personal details
Born6 September 1937
Karikal
Died26 January 2012
NationalityIndian
Political partyIndian National Congress
ProfessionPolitician

അവലംബംതിരുത്തുക

  1. ഗവർണർ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു
  2. "Thirteenth Lok Sabha Members Bioprofile - SHRI M.O.H. Farook". Lok Sabha website. ശേഖരിച്ചത് 20 January 2010.
  3. http://www.madhyamam.com/news/148259/120126

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എം.ഒ.എച്ച്._ഫാറൂഖ്&oldid=2678816" എന്ന താളിൽനിന്ന് ശേഖരിച്ചത്