എം.എ. കല്യാണകൃഷ്ണ ഭാഗവതർ
പ്രസിദ്ധനായ കർണാടക സംഗീതജ്ഞനും വീണാ വാദകനുമായിരുന്നു എം.എ. കല്യാണകൃഷ്ണ ഭാഗവതർ. ശ്രീ സ്വാതി തിരുന്നാൾ സംഗീത അക്കാദമിയിലും സെൻട്രൽ കോളേജ് ഓഫ് മ്യൂസിക്, മദ്രാസിലും അധ്യാപകനായിരുന്നു. വീണാ വാദനത്തിൽ കേരള ബാണിയുടെ (മഞ്ഞപ്ര ബാണി) പ്രചാരകനായിരുന്നു.
ജീവിതരേഖ
തിരുത്തുക1908 ൽ കേരളത്തിലെ മഞ്ഞപ്രയിൽ ജനിച്ചു. വീണവാദകരുടെ കുടുംബത്തിൽ പിറന്ന കല്യാണകൃഷ്ണന് ആദ്യ ഗുരു അച്ഛൻ എം.കെ. കൃഷ്ണ ഭാഗവതരായിരുന്നു. ചെറുപ്പം മുതൽ തന്നെ സംഗീതകച്ചേരികളിൽ പങ്കെടുത്തിരുന്നു. മുൻനിര വീണ വാദകരിലൊരാളായിരുന്ന അദ്ദേഹത്തെ ചിത്തിരത്തിരുന്നാളിന്റെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാന ഗായകനായി നിയമിച്ചു. രാജ കുടുംബാംഗങ്ങളെ സംഗീതമഭ്യസിപ്പിച്ചു. 1962 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. [1]
അവലംബം
തിരുത്തുക- ↑ "keralasangeethanatakaakademi". Archived from the original on 2020-08-13. Retrieved 2021-03-29.