ഉള്ളൂർ സ്മാരകം
8°29′47.64″N 76°57′42.87″E / 8.4965667°N 76.9619083°E മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യരുടെ പേരിൽ തിരുവനന്തപുരം ജഗതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഉള്ളൂർ സ്മാരകം. 1955-ൽ രൂപം കൊണ്ട ഒരു സമിതിയാണ് ഈ സ്മാരകത്തിന്റെ ആരംഭം കുറിച്ചത്. ഡോ. എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ഗവേഷണവിഭാഗത്തേക്കൂടാതെ ഒരു 'എ' ഗ്രേഡ് പബ്ലിക് ലൈബ്രറിയും ഈ സ്മാരകത്തിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ വർഷം തോറും കവിതയ്ക്ക് ഉള്ളൂർ അവാർഡും ഈ സ്ഥാപനം നൽകിവരുന്നു.