പ്രധാനമായും റവ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണപാദാർഥമാണ് ഉപ്പുമാവ്. അരി, ഗോതമ്പ് എന്നിവ ഉപയോഗിച്ചും ഉപ്പുമാവ് തയ്യാറാക്കാം.

ഉപ്പുമാവ്
Upma.jpg
ഉപ്പുമാവ്
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: Uppumavu, Uppindi, Uppittu, Kharabath, Upeet, Rulanv
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: തെക്കേ ഇന്ത്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: ഗോതമ്പ് റവ (semolina
ഉപ്പുമാവ്

വിവിധ സംസ്ഥാനങ്ങളിലെ പേര്തിരുത്തുക

ഭാഷ റോമൻ ലിപ്യാന്തരണം ശരിയായ പേര്
തമിഴ് Upma, Uppumavu உப்புமா
തെലുഗു Upma, Uppindi ఉప్మా, ఉప్పిండి
കന്നട Uppittu, Kharabath ಉಪ್ಪಿಟ್ಟು, ಖಾರಭಾತ್
മലയാളം Uppumavu ഉപ്പുമാവ്
മറാത്തി Uppeet (derived from the Kannada name, the linguistic regions being neighbours) उप्पीट
കൊങ്കണി Rulanv

ആവശ്യമായ വസ്തുക്കൾതിരുത്തുക

തയ്യാറാക്കുന്ന വിധംതിരുത്തുക

പച്ചമുളക്, ഇഞ്ചി, സവാള എന്നിവ അരിഞ്ഞെടുക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം ഉഴുന്നുപരിപ്പ് ഇടുക. പരിപ്പ് ചുവക്കുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിയ ശേഷം കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ഇടുക. ഇവ ഒന്നു വഴറ്റിയ ശേഷം ചിരകിയ തേങ്ങയും വെള്ളവും ഉപ്പും ചേർത്തിളക്കിയ ശേഷം ചട്ടിയിലേക്ക് ഒഴിക്കുക. ഇവ തിളച്ചു തുടങ്ങുമ്പോൾ റവ ഇടുക. വെള്ളം വറ്റുന്നതു വരെയും ഇളക്കുക. പിന്നീട് തീ കുറച്ചുവെച്ച് അല്പ സമയം വേവിക്കുക.

കുറിപ്പ്

  • വറക്കാത്ത റവയാണ് ഉപയോഗിക്കുന്നതെങ്കിൽ കൂടുതൽ സമയം വേവിക്കുക.
  • വെള്ളത്തോടൊപ്പം തേങ്ങാ ചിരകിയത് ഉപയോഗിക്കുന്നില്ലെങ്കിൽ വെന്ത ശേഷം തേങ്ങയിട്ടിളക്കുക.

ചിത്രശാലതിരുത്തുക

ഉപ്പുമാവുണ്ടാക്കുന്ന വിധം - വിവിധ ഘട്ടങ്ങൾ

"https://ml.wikipedia.org/w/index.php?title=ഉപ്പുമാവ്&oldid=3414090" എന്ന താളിൽനിന്ന് ശേഖരിച്ചത്