ജബൽ ഗാര ഗുഹകൾ എന്ന പേരിൽ മലയാളം വിക്കിപീഡിയയിൽ എഴുതിയ ആളായ ഞാനും അതിലേക്ക് 2 ഫോട്ടോ എടുത്ത സാജിദ് എന്ന ആളും ഞാൻ തന്നെ. എന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോസ് ആണ് ഞാൻ വിക്കിയിൽ അപ്‌ലോഡിയത്. വിക്കികോമൺസിലേക്കിടാൻ അവിടെ വേറൊരു യൂസർ ഐഡി ഉണ്ടാക്കണമെന്ന് പറഞ്ഞപ്പോൾ മടിച്ച് അവിടെ അപ്‌ലോഡ് ചെയ്യാതിരുന്നതാണ്. ഈ യൂസർ ഐഡി അവിടെ ഉപയോഗിക്കാം എന്ന് പറയുന്നുണ്ടെങ്കിലും എനിക്ക് മാക്സിമം ട്രൈ ചെയ്തിട്ടും അവിടെ ഈ യൂസർ ഐഡി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യാൻ പറ്റിയില്ല. പ്രസ്തുത 2 ഫോട്ടോകളും എന്റെ ഉടമസ്ഥതയിലുള്ളതായതിനാൽ വേറൊരാൾ അതിന്റെ ഉടമസ്ഥാവകാശം ഉന്നയിക്കില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു. അവയുടെ ഒറിജിനലുകൾ ഇപ്പോഴും എന്റെ കയ്യിലെ ഹാർഡ് ഡിസ്കിൽ ഉണ്ട്. ഇനിയും പ്രശ്നം തോന്നുകയാണെങ്കിൽ ഫോട്ടോസ് മാറ്റാം എന്നല്ലാതെ എനിക്ക് ഒന്നും പറയാനില്ല. ഫോട്ടോ മാറ്റുന്നസമയത്ത് ആ ലേഖനവും ഡിലീറ്റ് ചെയ്യണം. കാരണം ഫോട്ടോ ഇല്ലാതെ ലേഖനം മുഴുവനാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sunil~mlwiki&oldid=2166390" എന്ന താളിൽനിന്ന് ശേഖരിച്ചത്