ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് വിൻഡോസ് എക്സ്പിയിൽ മലയാളം ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വിൻഡോസിന്റെ ബിൽറ്റ് ഇൻ ഇൻസ്ക്രിപ്റ്റ് കീബോർഡ് കുറേ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ചില്ലക്ഷരങ്ങൾ ശരിയായി ഡിസ്പ്ലെ ചെയ്യുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഇതു പരിഹരിക്കാൻ മൊഴി കീമാനിൽ Minscript എന്ന കീബോർഡ് ലേഔട്ട് ഇൻസ്റ്റാൾ ചെയ്താൽ മതി.

Minscript ഇൻസ്റ്റലേഷൻതിരുത്തുക

 1. ഈ കണ്ണിയിൽ നിന്ന് Mozhi 2.2.0 ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
 2. ഈ കണ്ണിയിൽ നിന്ന് യൂണികോഡ് 5.1 സപ്പോർട്ട് ചെയ്യുന്ന Minscript-2.0 കീബോർഡ് ഡൌൺലോഡ് ചെയ്യുക.
 3. ടാസ്ക് ബാറിൽ കീമാൻ ഐക്കൺ റൈറ്റ് ക്ലിക്ക് ചെയ്ത് Keyman Configuration ക്ലിക്ക് ചെയ്യുക.
 4. ഇപ്പോൾ വരുന്ന Travultesoft Keyman Configruation ഡയലോഗിൽ Installed keyboards എന്നിടത്ത് Mozhi Keymap 1.1.1 മാത്രമേ കാണുകയുള്ളൂ. അതിനുനേരെയുള്ള ചെക്ക്ബോക്സ് അൺചെക്ക് ചെയ്യുക.
 5. അതിനുശേഷം താഴെ കാണുന്ന Install keyboard ബട്ടൺ ക്ലിക്ക് ചെയ്യുക.
   
 6. ഇപ്പോൾ വരുന്ന Install Keyman Keyboard ഡയലോഗിൽ നേരത്തെ ഡൌൺലോഡ് ചെയ്ത് Minscript-2.0 കീബോർഡ് സെലക്ട് ചെയ്ത് Open ക്ലിക്ക് ചെയ്യുക.
   
 7. ഇപ്പൊൾ Installed keyboards-ൽ Minscript എന്നുകൂടി കാണാം. അതിനുനേരെയുള്ള ചെക്ക്ബോക്സ് ടിക്ക് ചെയ്തിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
 8. ഇനി ഷോർട്ട്കട്ട് കീ നല്കണമെങ്കിൽ വലതുഭാഗത്ത് കാണുന്ന Ctrl ചെക്ക് ബോക്സ് ടിക്ക് ചെയ്യുക. അതിനുശേഷം ഡ്രോപ് ഡൌൺ ലിസ്റ്റിൽ നിന്നും ഒരു കീ സെലക്ട് ചെയ്യുക. ഉദാ: M. (ഇപ്പോൾ Ctrl + M ഷോർട്ട്കട്ട് കീ ഉപയോഗിക്കാം.)
   
 9. Options ടാബ് ക്ലിക്ക് ചെയ്ത് General എന്നിടത്ത് ഏറ്റവും മുകളിൽ കാണുന്ന Keyboard hotkeys toggle keyboard activation, Simulate AltGr with Ctrl+Alt എന്നീ ഓപ്ഷനുകൾ ടിക്ക് ചെയ്യുക.
   
 10. OK ബട്ടൺ അമർത്തുക.
 11. സിസ്റ്റം റീസ്റ്റാർട്ട് ചെയ്യുക.
 12. Miniscript കീബോർഡിൽ സാധാരണ ഇൻസ്ക്രിപ്റ്റ് കീബോർഡിൽനിന്ന് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് മനസ്സിലാക്കാൻ ഈ ഫയൽ ഡൌൺലോഡ് ചെയ്താൽ മതി.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sidharthan/Minscript_Installation&oldid=744752" എന്ന താളിൽനിന്ന് ശേഖരിച്ചത്