ബാലിയിലെ ബാഗ്ലി റീജൻസിയിൽ സ്ഥിതിചെയ്യുന്ന ഒരു ബാലിനീസ് ഹിന്ദു അമ്പലമാണ് പുര കെഹെൻ. ഒരു മരകുന്നിന്റെ താഴ്‍വാരത്താണ് പുര കെഹെൻ സ്ഥിതിചെയ്യുന്നത്. നഗരമദ്ധ്യത്തിൽനിന്നും 2 കിലോമീറ്റർ വടക്കായാണ് ഈ അമ്പലം സ്ഥിതിചെയ്യുന്നത്. 13-ാം നൂറ്റാണ്ടിലാണ് ഈ അമ്പലം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ബാംഗ്ലി രാജവംശത്തിന്റെ രാജകീയ ക്ഷേത്രമായിരുന്നു പുര കെഹെൻ, ഇപ്പോൾ റീജൻസി ഓഫ് ബാംഗ്ലി.

ചരിത്രം തിരുത്തുക

 
പുര കെഹെനിന്റെ ഭിത്തിയിൽ കാണപ്പെടുന്ന ചൈനീസ് പാത്രങ്ങൾ

ബാംഗ്ലി റീജൻസിയുടെ പ്രധാന ക്ഷേത്രമായിരുന്നു പുര കെഹെൻ. ബാംഗ്ലി സാമ്രാജ്യത്തിന്റെ മദ്ധ്യത്തിലായിരുന്നു ബാംഗ്ലി റീജൻസി സ്ഥിതിചെയ്തിരുന്നത്. ബാലിയിലെ ഒൻപത് സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു ബാംഗ്ലി സാമ്രാജ്യം. ബാംഗ്ലി എന്ന പേര് ബാങ്ങ് ഗിരി എന്നതിൽനിന്നാണുണ്ടായത്. ഇതിന്റെ അർത്ഥം ചുവന്ന വനം അല്ലെങ്കിൽ ചുവന്ന പർവ്വതം എന്നൊക്കെയാണ്. മജപഹി രാജവംശത്തിലെ ജെൽജെൽ രാജ്യമാണ് ബാംഗ്ലി റീജൻസി സ്ഥാപിച്ചത്.[1]


Reference തിരുത്തുക

  1. "Kehen Temple". Individual Bali Hospitality. Individual Bali Hospitality. 2016. Retrieved November 22, 2017. {{cite web}}: Invalid |ref=harv (help)

[[വർഗ്ഗം:ഇന്തോനേഷ്യയിലെ ഹിന്ദുക്ഷേത്രങ്ങൾ]]