ആറങ്ങാടൻ കുടുംബം ലഘു പരിചയം
.........................................

പി. എ. മമ്മൂട്ടി നാദാപുരം


മലബാറിലെ പുരാതനമായ ഒരു മുസ്ലിം കുടുംബമാണ് "ആറങ്ങാടൻ കുടുംബം ".കോഴിക്കോട് ജില്ലയിലെ വാണിമേൽ ,നാദാപുരം ,നരിപ്പററ ,ചീക്കോന്ന് ,പാറക്കടവ് ,തിക്കോടി തുടങ്ങിയ സ്ഥലങ്ങളിലും ,കണ്ണൂർ ജില്ലയിലെ തലശ്ശേരി ,പാനൂർ ,മാഹി വയനാട് ജില്ലയിലെ വാരാമ്പററ ,പനമരം ,കൽപ്പററ ,വെളളമുണ്ട എന്നീ പ്രദേശങ്ങളിലും ഈ കുടുംബ ശൃംഗല വ്യാപിച്ചു കിടക്കുന്നു .ഈ കുടുംബ പരമ്പരയെ പററി എഴുതി വെച്ച രേഖകളൊന്നുമില്ലങ്കിലും സുമാർ ആയിരം വർഷം മുമ്പെ ഈ കുടുംബം നിലനിന്നിരുന്നു എന്നതാണ് സത്യം.വാമൊഴിയായി കേൾക്കുന്ന വസ്തുതകളും നമുക്ക് അടിസ്ഥാാന രേഖകളായിട്ടെടുക്കാം.ഇസ്ലാംമത പ്രബോധനത്തിന്നായി കാസർകോട് ജില്ലയിലെ പൂച്ചാക്കൽ എന്ന പ്രദേശത്ത് നിന്നും പൂച്ചാക്കൂൽ ഓറ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മഹാൻ സുമാർ ആയിരം വർഷങ്ങൾക്ക് മുമ്പാണ് നാദാപുരത്ത് എത്തിയതെന്നാണ് ചരിത്രം .അതേ കാലയളവിൽ തന്നെ വാണിമേൽ പ്രദേശത്തും ഇസ്ലാം മതം പ്രചരിച്ചു എന്നു വേണം കരുതാൻ .കാസർകോട് ജില്ലയിലെ ആറങ്ങാടി എന്ന സ്ഥലത്തു നിന്നും വന്നവരാണോ ആറങ്ങാടൻ കുടുംബത്തിന്റെ പിതാമഹൻ എന്നും സംശയിക്കേണ്ടിയിരിക്കുന്നു .കാരണം പൂച്ചാക്കൽ എന്ന പ്രദേശത്ത് നിന്ന് വന്നവരായത് കൊണ്ടാണ് പൂച്ചാക്കൂൽ ഓറ് എന്ന് അറിയപ്പെടുന്നതും അവർ താമസിച്ച വീടിന് പൂച്ചാക്കൂൽ എന്ന് പേരിട്ടതും .അതു പോലെ തന്നെയാവണം തൊട്ടടുത്ത പ്രദേശമായ ആറങ്ങാടിയിൽ നിന്ന് വന്നതു കൊണ്ട് അവരെ ആറങ്ങാടൻ എന്നും വിളിച്ചതായിരിക്കാം. ആ കാലഘട്ടത്തിൽ കുരുമുളക് പോലുള്ള വനവിഭവങ്ങൾ തേടി അറബികളടക്കം നാനാദേശത്ത് നിന്നും വാണിമേലിലേക്ക് ആളുകൾ എത്തിപ്പെടാറുണ്ടെന്നാണ് ചരിത്രം . ഇവർ തമ്പടിച്ച് കുരുമുളകിനും മറ്റും പകരമായി സ്വർണവും വെള്ളിയും നൽകി കച്ചവടം നടത്തിയ സ്ഥലമായത് കൊണ്ടാണ് വെള്ളിയോട് എന്ന പ്രദേശം അങ്ങനെ നാമകരണം ചെയ്യപ്പെട്ടത് എന്നും പറയപ്പെടുന്നു അങ്ങനെ കച്ചവടത്തിന് വന്നവരുമാകാം നമ്മുടെ പൂർവികർ. ഇന്നും ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ആറങ്ങാടി പാരമ്പര്യ മുസ്ലിം തറവാട്ടുകാരാണ് അവിടുത്തെ താമസക്കാർ . ഇരുപതാം നൂററാണ്ടിന്റെ മദ്ധ്യംവരെ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായം മലബാർ പ്രദേശത്തോടൊപ്പം കാസർകോട് ഭാഗങ്ങളിലും നിലവിലുണ്ടായിരുന്നു .അതുകൊണ്ടുതന്നെ മലബാർ പ്രദേശവും കാസർകോടുമായി തമ്മിൽ അഭേദ്യമായ ബന്ധം കാണുന്നു .മരുമക്കത്തായ സമ്പ്രദായം ആറങ്ങാടൻ കുടുംബത്തിലും നിലനിന്നിരുന്നു .ലഭ്യമായ രേഖകൾ പ്രകാരം 1038 ൽ ജീവിച്ചിരുന്ന പൂർവ്വ പിതാവായ കുഞ്ഞമ്മദ് എന്നവർ ആമിന ഉമ്മാച്ച എന്നീ രണ്ടു പേരെ കല്ല്യാണം കഴിക്കുകയും വാണിമേലിൽ ആ കാലഘട്ടത്തിലെ കോവിലകങ്ങൾക്ക് സമാനമായ രീതിയിൽ രൂപകൽപന ചെയ്ത രണ്ടു വീടുകൾ നിർമ്മിച്ചു അവരെ അവിടെ താമസിപ്പിക്കുകയും ചെയ്തു എന്നാണ് ചരിത്രം .ഒരാൾ തൈക്കണ്ടിയിലും മറേറയാൾ തെക്കത്ത്കണ്ടിയിലും താമസമാക്കി.അവരുടെ സന്താനപരമ്പരയിൽ പെട്ടവരാണ് ഇന്ന് നിലവിലുളള ആറങ്ങാടൻ കുടുംബം .ഇവരുടെ ശാഖകളും ഉപശാഖകളുമായി മലബാറിന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നു .പ്രദേശങ്ങളിലെ പ്രമുഖ ജന്മികളായ ആറങ്ങാടൻ കുടുംബവുമായി ബന്ധം സ്ഥാപിക്കാത്ത ഒറ്റ തറവാടുകളും മലബാറിലില്ല എന്നതാണ് വസ്തുത .ഏക്കർ കണക്കിന് ഭൂമി സ്വന്തമായി കൈവശമുള്ള ജന്മി കുടുംബമായിരുന്നു ആറങ്ങാടൻ കുടുംബം.ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ സ്വത്തുക്കൾ പലതും നഷ്ടപ്പെട്ടു. സുമാർ 5000 ഏക്കറിൽ കൂടുതലുള്ള വിലങ്ങാട് മല ആറങ്ങാടൻ കുടുംബത്തിൻ്റെതായിരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:PAMammootty&oldid=3471437" എന്ന താളിൽനിന്ന് ശേഖരിച്ചത്