ചിത്രങ്ങൾ തിരുത്തുക

താങ്കളും രൺജിത്ത് സിജിയും ഒരാളാണോ? അല്ലെങ്കിൽ രഞ്ജിത് എടുത്ത ചിത്രങ്ങൾ താങ്കൾക്ക് അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഇവിടെ അപ്ലോഡ് ചെയ്യാൻ പാടുള്ളതല്ല. അദ്ദേഹത്തിന്റെ അനുവാദം ഉണ്ടെങ്കിൽ അത് ഓ.ടി.ആർ.എസ്. സമ്മതപത്രമായി വിക്കിപ്പീഡിയയിലേയ്ക്ക് അദ്ദേഹം ഇ-മെയിൽ ആയി അയക്കേണ്ടതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 10:42, 6 ഡിസംബർ 2010 (UTC)

ഞാൻ താങ്കളുടെ താൾ ശ്രദ്ധിച്ചില്ലായിരുന്നു. എന്റെ തെറ്റ്. ഇനി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഇപ്പോഴുള്ള അപ്ലോഡ് താളിനു പകരം പുതുക്കിയ വിക്കിപീഡിയ:അപ്‌ലോഡ്/കരട് എന്ന താൾ ഉപയോഗിക്കാമോ? ഇങ്ങനെയുള്ള തെറ്റിദ്ധാരണകൾ ഈ അപ്ലോഡ് ഫോം ഉപയോഗിച്ചാൽ ഒഴിവാക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 10:50, 6 ഡിസംബർ 2010 (UTC)

നന്ദി തിരുത്തുക

നന്ദിക്ക് നന്ദി :D . ഇങ്ങനെയല്ലേ ഒരോ ലേഖനങ്ങളും പിറവിയെടുക്കുന്നത് :) --Anoopan| അനൂപൻ 11:55, 6 ഡിസംബർ 2010 (UTC)

WIKI2CD തിരുത്തുക

നല്ല ആശയമാണിത്. പ്രാവർത്തികമാക്കാൻ നമുക്കൊരുമിച്ചു പ്രവർത്തിക്കാം --Anoopan| അനൂപൻ 05:47, 7 ഡിസംബർ 2010 (UTC)

മനസ്സിലായില്ലാ ട്ടോ. തിരുത്തുക

അത് ഇന്നാള് സമർപ്പിച്ചതല്ലേ എന്നട്ട് ഒരു സംവാദം വാഴനാരാന്നോ ഇലക്ട്രിക്ക് കമ്പിയാന്നോ മറ്റോ പറഞ്ഞതല്ലേ?

  എനിക്കൊന്നും മനസ്സിലായില്ലാ ട്ടോ. ദയവായി വിശദമാക്കാമോ --അഖിലൻ‎ 13:44, 27 ഡിസംബർ 2010 (UTC)

ചതി തിരുത്തുക

ക്ഷമിക്കുക. ഇത്തരം അവസരം എനിക്കും ഉണ്ടായിട്ടുണ്ട്. താങ്കൾ എഴുതിക്കൊണ്ടിരുന്നത് താങ്കളുടെ താളിന്റെ താഴെ തന്നെ കാണുവാൻ സാധിക്കുന്നതായിരുന്നു. മുകളിലെ ടെക്സ്റ്റ് ഏരിയായിലെ മാറ്റം മാത്രമേ സേവ് ആകുകയുള്ളൂ എന്ന് താങ്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. താങ്കൾ അത് ശ്രദ്ധിക്കാതെ തന്നെ സേവ് അമർത്തി. ഇനിയും ഇത്തരം അവസരങ്ങളിൽ ആ സന്ദേശം ശ്രദ്ധിക്കുക. ഞാൻ നിസഹായനാണ്. നിങ്ങളുടെ താളിലെ മാറ്റങ്ങൾ നിങ്ങൾക്കു മാത്രമേ കാണുവാൻ സാധിക്കൂ. അതിൽ പറയും പ്രകാരം പ്രവർത്തിക്കുക. ആശംസകളോടെ റോജി പാലാ 06:00, 28 ഡിസംബർ 2010 (UTC)

അബാദ് ന്യൂക്ലിയസ് മാൾ തിരുത്തുക

ക്ഷമിക്കണം മനപ്പൂർവ്വം ചെയ്തതല്ല. വർഗ്ഗം ചേർത്തപ്പോൾ പറ്റിയതാകണം. എന്തായാലും താങ്കൾ ലേഖനങ്ങൾ എഴുതുമ്പോൾ ഇടക്കിടെ സേവ് ചെയ്യുന്നത് നന്നായിരിക്കും. - നിയാസ് അബ്ദുൽസലാം 08:12, 28 ഡിസംബർ 2010 (UTC)

കവാടം തിരുത്തുക

വലിയ തോറ്റിൽ തന്നെ ചത്തതാണ്. ഞാൻ ഈ വഴിക്ക് വന്നിട്ട് കുറേയായി. ലേശം തിരക്കാണ്, നാളെയോ മറ്റന്നാളോ ശരിയാക്കാൻ നോക്കാം --റസിമാൻ ടി വി 12:55, 7 ജനുവരി 2011 (UTC)

പ്രമാണം:പൂക്കൂട 2.jpg തിരുത്തുക

പ്രമാണം:പൂക്കൂട 2.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 13:25, 19 ഏപ്രിൽ 2011 (UTC)

ഏഴാറ്റുമുഖം പ്രകൃതിഗ്രാമം തിരുത്തുക

ഏഴാറ്റുമുഖം പ്രകൃതിഗ്രാമം ശ്രദ്ധേയത മാറ്റിയിട്ടുണ്ട് (എന്റെ പിഴ, നേരത്തേ റഫറൻസ് ഇല്ലാത്തതിനാൾ ആധികാരികത എന്ന് ചേർക്കാണാണ് ഉദ്ദേശിച്ചിരുന്നത്.) എന്നാൽ ഈ സ്ഥലം ഏത് ജില്ലയിലാണ് എന്നത് ശരിയാക്കാമോ?

  • തൃശൂർ ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിൽ എന്നാണ് ലേഖനത്തിൽ.
  • മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് മൂക്കന്നൂർ


ആശംസകളോടെ --ഷാജി 03:00, 6 മേയ് 2011 (UTC)

വിക്കിപീഡിയ:വിവക്ഷകൾ തിരുത്തുക

വിവക്ഷകൾ മാനദണ്ഡം കാണുക. ആശംസകളോടെ--റോജി പാലാ 07:11, 28 ഓഗസ്റ്റ് 2011 (UTC)

മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം തിരുത്തുക

മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ് താങ്കളുടെ അഭിപ്രായം അറിയിക്കുക.--റോജി പാലാ 08:16, 16 സെപ്റ്റംബർ 2011 (UTC)


സ്വതേ റോന്തുചുറ്റൽ തിരുത്തുക

 

നമസ്കാരം Neon, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സംവാദം) 02:36, 26 ഫെബ്രുവരി 2012 (UTC)


റോന്തുചുറ്റാൻ സ്വാഗതം തിരുത്തുക

 

നമസ്കാരം Neon, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Vssun (സംവാദം) 02:36, 26 ഫെബ്രുവരി 2012 (UTC)

അക്കൗണ്ട് ലയനം തിരുത്തുക

  1. നിലവിൽ, ഉപയോക്താവ്:Ranjithsiji എന്ന അക്കൗണ്ടുണ്ടായിരുന്നില്ലെങ്കിൽ Neon എന്ന അക്കൗണ്ടിനെ ആ പേരിലേക്ക് മാറ്റി, യൂണിഫൈ ചെയ്യാമായിരുന്നു.
  2. Ranjithsiji എന്ന അക്കൗണ്ടിനെ മറ്റേതെങ്കിലും പേരിലേക്ക് മാറ്റിയതിനു ശേഷം Neon എന്ന അക്കൗണ്ടിനെ Ranjithsiji എന്ന് മാറ്റാനും ഇപ്പോൾ സാധിക്കും.
  3. പക്ഷേ രണ്ട് അക്കൗണ്ടുകളുടെ സംഭാവനകൾ ലയിപ്പിക്കാനുള്ള സൗകര്യമുണ്ടോ എന്ന് അറിവില്ല. പരിശോധിനു ശേഷം പറയാം

--Vssun (സംവാദം) 08:56, 28 ഫെബ്രുവരി 2012 (UTC)

രണ്ട് അക്കൗണ്ടുകളുടെ സംഭാവനകൾ ലയിപ്പിക്കാനുള്ള സൗകര്യം നിലവിലില്ല. വേണമെങ്കിൽ, മുകളിൽപ്പറഞ്ഞ രണ്ടാമത്തെ രീതി പിന്തുടരാം. --Vssun (സംവാദം) 10:58, 28 ഫെബ്രുവരി 2012 (UTC)
OK@redirect --Vssun (സംവാദം) 11:05, 29 ഫെബ്രുവരി 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Neonwikione/നിലവറ2&oldid=4029187" എന്ന താളിൽനിന്ന് ശേഖരിച്ചത്