Faisal bava
പേര്: ഫൈസൽ പാറാട്ടുവീട്ടിൽ
തൂലിക നാമം : ഫൈസൽ ബാവ
ജനനം: 1975 ഏപ്രിൽ 8 ന് മലപ്പുറം ജില്ലയിൽ (പൊന്നാനി താലൂക്കിൽ) ആമയം എന്ന ഗ്രാമത്തിൽ
പിതാവ്: ബാവ അറക്കക്കാട്ടിൽ മാതാവ്: നഫീസക്കുട്ടി
സഹധർമ്മിണി: സിനി ഫൈസൽ മക്കൾ: ശിബിൽ ഫൈസൽ, അഷിത
മലപ്പുറം ജില്ലയിലെ വെളിയങ്കോട് എംടിഎം കോളേജ് ഓഫ് ആർട്സ് സയൻസ് ആൻഡ് കൊമേഴ്‌സ് എന്ന സ്ഥാപനത്തിൽ ലൈബ്രേറിയൻ
1996 മുതൽ 1990 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു. കാലം ഇല്ലന്റ്റ് മാസികയുടെ എഡിറ്റർ, ഓപൺപേജ് പത്രത്തിന്റെ ചീഫ് റിപ്പോർട്ടർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപത്രം ഓൺലൈൻ ന്യൂസ് എഡിറ്റോറിയൽ ബോർഡ് മെമ്പറാണ്.ഇപത്രത്തിൽ 'പച്ച' , മലയാളസമീക്ഷയിൽ 'മഷിനോട്ടം', എഴുത്ത് മാഗസിനിൽ 'പച്ചത്തുരുത്ത്' മലയാളം മാധ്യമം ന്യൂസ് വെബ് മാഗസിനിൽ വായന എന്ന പുസ്തകപരിചയം എന്നീ കോളങ്ങൾ ചെയ്തിരുന്നു. യുഎഇ റേഡിയോ ഏഷ്യയിൽ ബി.പോസറ്റിവ് എന്ന സെഷനിൽ റീഡിങ് റൂം എന്ന പ്രോഗ്രാം ചെയ്തിരുന്നു. ചെറുകഥയെ കുറിച്ചെഴുതുന്ന കഥായുവത്വം എന്ന കോളം ചെയ്തുകൊണ്ടിരിക്കിക്കുന്നു. ലോക സിനിമയെ പരിചയപ്പെടുത്തുന്ന സിനിമാ കൊട്ടക, ചിത്ര ശില്പ പരിചയം എന്നീ കോലങ്ങൾ ചെയ്തുവരുന്നു. പിറന്നാൾ മരം Birthday Tree എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്. 'ഭൂപടത്തിലെ പാട്' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിൽ ഒക്കെ കഥകളും കവിതകളും നൂറിലേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1 . കാണാപുറം മാസിക 2012 ല് നടത്തിയ കഥാ മത്സരത്തിൽ ഒന്നാം സമ്മാനം,
2 . 2002ൽ ഉണർവ്വ് മിനിക്കഥ മൽസരത്തിൽ രണ്ടാം സ്ഥാനം
3 . വർത്തമാനം വാരാന്തത്തിൽ പ്രസിദ്ധീകരിച്ച 'വിധി കാത്ത് ഒരു ഹരിത താഴ്വര കൂടി' എന്ന ഫീച്ചറിന് 2008ലെ പരിസ്ഥിതി പത്രപ്രവത്തനത്തിനുള്ള കേരള ഫോറസ്റ്റ് പ്രോട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ പ്രഥമ പുരസ്ക്കാരം,
4 . പരിസ്ഥിതി പത്രപ്രവത്തനത്തിനുള്ള 2009 ലെ സഹൃദയ പുരസ്ക്കാരം,
5 . വാക്കറിവ് കഥാ മൽസരത്തിൽ മികച്ച കഥകളി ലൊന്ന്,
6 . 2009ൽ കവിതയ്ക്ക് എം കെ കുമാരൻ സ്മാരക പുരസ്ക്കാരം
7 . കേരള ജൈവ വൈവിധ്യ ബോർഡും, പെരുമ്പടപ്പ് പഞ്ചായത്തും സംയുക്തമായി നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം
8 . മലപ്പുറം ജില്ലാപഞ്ചായത്തിന്റ അക്ഷാദാരം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട് .
email: faisalbava75@gmail.com
Mobil : 0091 8129949118
Whats App No :0091 8129949118
Blog http://www.faisalbavap.blogspot.ae
Facebook: https://www.facebook.com/sinifaisal