മൊക്കാട് കേശവ പണിക്കരും തൊഴുവൻകൊട് ദേവി ക്ഷേത്രവും

ശ്രീ മൊക്കാട് കേശവ പണിക്കർ ഈഴവ- ചേകവർ സമുദായമാണ്. മൊക്കാട് കേശവ പണിക്കർ പ്രസിദ്ധനായ കഴക്കൂട്ടം പിള്ളയുടെ സേനാധിപതിയായിരുന്നു. അതുകൂടാതെ അദ്ദേഹമാണ് തിരുവനന്തപുരത്തെ പ്രസിദ്ധമായ തൊഴുവൻ കോട് ദേവിക്ഷേത്രത്തിന്റ സ്ഥാപകൻ.

 മൊക്കാട് കേശവ പണിക്കരുടെ മൊക്കാട് തറവാട് തിരുവനന്തപുരത്തെ പേട്ട എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇദ്ദേഹമായിരുന്നു തിരുവിതാംകൂറിലെ എട്ടു വീട്ടിൽ പിള്ളമാരുടെ നേതാവായിരുന്ന കഴക്കൂട്ടം പിള്ളയുടെ കളരിപ്പയറ്റ് ഗുരു. മോക്കാട് പണിക്കരുടെ കളരി ആദ്യം തിരുവനന്തപുരത്തെ ഒരു വാതിൽ കോട്ട എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. പിന്നീട് കഴക്കൂട്ടം പിള്ളയുടെ നിർദേശപ്രകാരം ആ കളരി തന്നെ തിരുവനന്തപുരത്തുള്ള കഴക്കൂട്ടം എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം ആ പ്രതിഷ്ഠ തിരുവനന്തപുരത്തു തന്നെയുള്ള തൊഴുവൻകോട് എന്ന സ്ഥലത്തേക്ക് മൊക്കാട് പണിക്കർ തന്നെ മാറ്റി സ്ഥാപിച്ചു. അങ്ങനെ അദ്ദേഹം തിരുവനന്തപുരത്തെ പേരുകേട്ട ചാമുണ്ഡി ദേവി ക്ഷേത്രം പ്രതിഷ്ഠിച്ചു. പിന്നീട് കഴക്കൂട്ടം പിള്ളയുടെ കാലശേഷം ആ ക്ഷേത്രത്തിന്റെ പൂർണ നടത്തിപ്പിൽ മുഴുകി. അക്കാലത്ത് അദ്ദേഹത്തിന്റെ പിൻഗാമി പരേതനായ ശ്രീ തുളസീധര സ്വാമികൾ ആയിരുന്നു ആ ക്ഷേത്രത്തിന്റെ സെക്രട്ടറി. മരുമക്കത്തായ സമ്പ്രദായത്തിൽ അധിഷ്ഠിതമായിട്ടാണ് ക്ഷേത്രത്തിന്റെ ഭരണാധികാരം തലമുറകളായി കൈമാറി വരുന്നത്. ഇപ്പൊൾ ശ്രീ തുളസീധരസ്വാമികളുടെ മരുമകനാണ് ഭരണാവകാശി. തൊഴുവൻ കോട്  ക്ഷേത്രം ദക്ഷിണേന്ത്യയിലെ വളരെ സുന്ദരവും ദൈവീക ശക്തിയുള്ളതുമായ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ്. ശ്രീ തുളസിധരസ്വാമികളുടെ ജീവിതം തന്നെ ഈ ക്ഷേത്രത്തിന്റെ ഉന്നമനത്തിനും ഉയർച്ചയ്ക്കും ആയി ഉഴിഞ്ഞി വെച്ചിട്ടുള്ളതായിരുന്നു.