നമസ്കാരം Vileshkias !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Raghith 11:15, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Vileshkias

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:12, 17 നവംബർ 2013 (UTC)Reply

ദ മാട്രിക്സ് തിരുത്തുക

മാട്രിക്സ് സിനിമ താങ്കൾ എഴുതിയ ഈ ലേഖനങ്ങൾ വിക്കിയിൽ നിലവിൽ ഉള്ളവ ആയതിനാൽ മായ്ച്ചിരിക്കുന്നു. സ്വന്തം വാചകങ്ങളിൽ, വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങൾ എഴുതാനായി താങ്കളെ സ്വാഗതം ചെയ്യുന്നു. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:27, 17 ഓഗസ്റ്റ് 2015 (UTC)Reply

പകർപ്പവകാശലംഘനം തിരുത്തുക

കില് ബില് [1] എന്ന ലേഖനം വിവരങ്ങൾ പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കിയിട്ടുണ്ട്. സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. എന്നാൽ ഇത്തരം ഉള്ളടക്കങ്ങളെ ആധാരമാക്കി, സ്വന്തം വാചകങ്ങളിൽ, വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങൾ നിങ്ങൾക്കെഴുതാം. അതിനായി താങ്കളെ സ്വാഗതം ചെയ്യുന്നു. താങ്കൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:38, 17 ഓഗസ്റ്റ് 2015 (UTC)Reply

സിൽവർ നൈട്രേറ്റ് തിരുത്തുക

സിൽവർ നൈട്രേറ്റ് നെപ്പറ്റി കൂടുതൽ വിവരങ്ങൾ ചേർക്കുമല്ലോ --രൺജിത്ത് സിജി {Ranjithsiji} 11:55, 4 സെപ്റ്റംബർ 2015 (UTC)Reply

സബ്ടൈറ്റിൽ തിരുത്തുക

സബ്ടൈറ്റിൽ എന്ന പേജിലെ ചില തിരുത്തുകൾ നീക്കിയതായി കാണുന്നു. ഒന്നുരണ്ടുകാര്യങ്ങൾ - വിക്കിപീഡിയയിൽനിന്ന് വിക്കിപീഡിയയിലെ മറ്റൊരു ലേഖനം അവലംബം കൊടുക്കുന്ന പതിവില്ല അവലംബം പുറമേയുള്ള സ്രോതസ്സുകളാവണം. രണ്ട് ലേഖനത്തിന്റെ ഉള്ളിൽനിന്ന് ഒരു പുറം കണ്ണി കൊടുക്കുന്ന പതിവില്ല. അവയെല്ലാം പുറത്തേക്കുള്ള കണ്ണികൾ എന്ന രീതിയിൽ പ്രത്യേകം തലക്കെട്ടിലാണ് നൽകാറുള്ളത്. മൂന്ന് ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോൾ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് അവലംബമായി നൽകാറില്ല പകരം മറ്റൊരു വാർത്തയോ വെബ്സൈറ്റോ ആണ് അവലംബത്തിനായി ഉപയോഗിക്കുക. ഇവ നല്ല വിക്കിപീഡിയ ലേഖനങ്ങൾ ഉണ്ടാവാനായി സ്വീകരിച്ചിരിക്കുന്ന കീഴ്‍വഴക്കങ്ങളാണ്. അതുകൊണ്ട് അതനുസരിച്ച് താങ്കൾ ഈലേഖനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, സഹായത്തിന് ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് കാണുക [2] സ്നേഹത്തോടെ -- രൺജിത്ത് സിജി {Ranjithsiji} 06:08, 5 സെപ്റ്റംബർ 2015 (UTC)Reply

ഒറ്റവരി ലേഖനങ്ങൾ തിരുത്തുക

താങ്കൾ ത്രയം , ട്രോയ്_(ചലച്ചിത്രം) , നഖംവെട്ടി , ഹൈലൈറ്റർ , ശവസംസ്കാരം , ഡോപാമിൻ , സഭാകമ്പം ,പൾപ്പ്_ഫിക്ഷൻ എന്നിങ്ങനെ അനേകം ഒറ്റവരിലേഖനങ്ങൾ എഴുതുന്നതുകാണുന്നു. വിക്കിപീഡിയയിൽ ഒറ്റവരിലേഖനങ്ങൾ ഉണ്ടാവുന്നത് ഒരു വിജ്ഞാനകോശത്തിന് ഭൂഷണമല്ല എന്നകാര്യം ശ്രദ്ധിക്കുമല്ലോ. ലേഖനം എഴുതുന്നതിനുമുൻപ് അതിന്റെ ഇംഗ്ലീഷ് ലേഖനം പരിശോധിക്കുകയും വിഷയത്തെപ്പറ്റി മിനിമം ഒരു ഖണ്ഡിക എഴുതുകയും ചെയ്യുന്നതാണ് അഭികാമ്യം. കൂടാതെ മറ്റുലേഖനങ്ങളിലേക്ക് കണ്ണികൾ നൽകി അനാഥ ലേഖനമാക്കാതെ നോക്കുകയും അനുയോജ്യമായ വർഗ്ഗം ചേർക്കുകയും ചെയ്യുന്നത് നല്ലതാണ്. വിക്കിപീഡിയയുടെ ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ ഇത് അനിവാര്യമാണെന്ന് മനസ്സിലാക്കുമല്ലോ. സൃഷ്ടിച്ച ഒറ്റവരി ലേഖനങ്ങൾ വികസിപ്പിക്കാൻ താങ്കളുടെ ഭാഗത്തുനിന്ന് നിർലോഭമായ സഹകരണം പ്രതീക്ഷിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 06:09, 21 സെപ്റ്റംബർ 2015 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply