സഹായം പ്രതീക്ഷിക്കുന്നു. തിരുത്തുക

ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കുക. സൂററ്റ് എന്ന നഗരത്തെക്കുറിച്ച് എനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ എഴുതണമെന്ന് ആഗ്രഹം ഉണ്ട്. ഞാന്‍ മലയാളം വിക്കീപീഡിയ മുഴുവന്‍ പരതി. കിട്ടിയില്ല. ഗുജറാത്തി വിക്കീപീഡിയയില്‍ നിന്നും കുറച്ച് കടം എടുത്ത് ഇവിടെ പ്രയോഗിക്കുന്നതില്‍ തെറ്റുണ്ടോ ? അഭിപ്രായം പ്രതീക്ഷിക്കുന്നു.

കൊള്ളാം, വളരെ നല്ല ആശയം. ധൈര്യമായി എഴുതുക. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ താങ്കള്‍ സ്വീകരിക്കുന്ന നൂതനമായ രീതി അഭിനന്ദനമര്‍ഹിക്കുന്നു. --ജേക്കബ് 19:57, 14 സെപ്റ്റംബര്‍ 2007 (UTC)
ഏതു വിക്കിപ്പീഡിയയില് നിന്നും ആശയം കടമെടുത്തോളൂ. എന്നിട്ടു മലയാളത്തില് സ്വന്തമായി എഴുതി ചേര്ക്കൂ. സംവാദം താളില്‍ ഒപ്പു വെക്കാന്‍ മറക്കല്ലേ --ജ്യോതിസ് 20:03, 14 സെപ്റ്റംബര്‍ 2007 (UTC)

അഭിനന്ദനങ്ങള്‍ തിരുത്തുക

മലയാളം വിക്കീപീഡിയയിലെ ലേഖനങ്ങള്‍ 4000 ആക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. സുഗീഷ്.

--Sugeesh 05:29, 16 സെപ്റ്റംബര്‍ 2007 (UTC)

അപ്രസ്തുത പ്രശംസ തിരുത്തുക

അപ്രസ്തുത പ്രശംസ ഒന്നു നന്നാക്കാമോ ? ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന അതിനെ ഒന്നു രക്ഷിക്കാന്‍ ശ്രമിക്കാനാണ്‌--ജ്യോതിസ് 13:32, 16 സെപ്റ്റംബര്‍ 2007 (UTC)

വളരെ നന്ദി. ഉള്‍പ്പെടുത്തേണ്ട ഒന്നിനെ ഒഴിവാക്കാന്‍ മനസ്സു വന്നില്ല. അതു നിറക്കാനുള്ള മരുന്നു നാട്ടിലായിപ്പോയി. അതാണ് ചോദിച്ചത്. ഇതുപോലെ പലതും ഒറ്റവരിയില്‍ തൂങ്ങി നില്‍പ്പുണ്ട്. അതിനേയും നമുക്കു പൊക്കണം. --ജ്യോതിസ് 21:34, 17 സെപ്റ്റംബര്‍ 2007 (UTC)

അഞ്ചല്‍ക്കാരന്‍ തിരുത്തുക

പഴയ ലേഖനത്തിലേക്കു താങ്കളുടെ വിവരങ്ങള്‍ കൂടി ചേര്‍ക്കൂ. --ജ്യോതിസ് 23:17, 16 സെപ്റ്റംബര്‍ 2007 (UTC)

പഴയ സം‌വാദങ്ങള്‍ തിരുത്തുക

താങ്കളുടെ താളിലുള്ള പഴയ സം‌വാദങ്ങള്‍ ഒരു സഞ്ചയികയിലേക്കു മാറ്റിയിട്ടുണ്ട്. (മുകളില്‍ "സം‌വാദ നിലവറ" എന്ന പെട്ടിയുടെ താഴെയുള്ള കണ്ണിയില്‍ ഞെക്കിയാല്‍ പഴയ സം‌വാദങ്ങള്‍ കാണുകയും ചെയ്യാം). എന്തെങ്കിലും അസൗകര്യമുണ്ടെങ്കില്‍, അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യമുണ്ടേങ്കില്‍, ദയവായി അറിയിക്കുക. --ജേക്കബ് 15:27, 17 സെപ്റ്റംബര്‍ 2007 (UTC)

മനുഷ്യന്‍ തിരുത്തുക

മനുഷ്യന്‍ എന്ന ലേഖനത്തില്‍ വിവിധ സംസ്കാരങ്ങളായ മായന്‍, ചൈനീസ്, ഹാരപ്പന്‍ എന്നിവരെക്കുറിച്ച് പ്രതിപാദിച്ച് കണ്ടില്ല. കൂടാതെ മനുഷ്യന്‍റെ ഇതര വംശങ്ങളായ ബുഷ്മാന്‍, ആസ്ടെക്, റെഡ് ഇന്‍ഡ്യന്‍സ്, ആസ്ട്രലോയിട്, എന്നിവരെക്കുറിച്ചും, ഉപവിഭാഗങ്ങള്‍ ആയ എക്സിമോകള്‍, ബട്ടാക്ക, ഭീലര്‍, ഇന്‍ഡ്യയിലേയും കേരളത്തിലേയും വിവിധ ആദിവാസി വര്‍ഗ്ഗങ്ങളേയും പരാമര്‍ശിച്ചിട്ടില്ല. വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു. സുഗീഷ്. --Sugeesh 18:31, 17 സെപ്റ്റംബര്‍ 2007 (UTC)

സുഗീഷിന് അറിയാവുന്ന വിവിരങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഒട്ടും മടിക്കെണ്ട. --സാദിക്ക്‌ ഖാലിദ്‌ 18:53, 17 സെപ്റ്റംബര്‍ 2007 (UTC)
ഇത്തരം വിവരങ്ങള്‍ സംക്ഷിപ്തരൂപത്തില്‍ മനുഷ്യന്‍ എന്ന താളില്‍ എഴുതി ഓരോന്നിനും വെവ്വേറെ താളുകള്‍ ഉണ്ടാക്കി അതിലേക്ക് കണ്ണി ചേര്‍ക്കുന്നതാവും ഉചിതം. ആശംസകളോടെ --Vssun 18:56, 17 സെപ്റ്റംബര്‍ 2007 (UTC)

എന്തിനെയാ മാഷെ? തിരുത്തുക

അനുകൂലിച്ചതെന്തിനെയാ മാഷെ? വോട്ടു ചെയ്തതാണെങ്കില്‍ സ്ഥലം മാറിപ്പോയല്ലോ. --ജ്യോതിസ് 04:41, 18 സെപ്റ്റംബര്‍ 2007 (UTC)

മാഷേയ്, വിഷമമോ? എന്തിന്? :). വോട്ടു ചെയ്യേണ്ടത് സംവാദത്തിലല്ല. അതിനായി വിക്കിപീഡിയ:കാര്യനിര്‍വാഹകരുടെ തിരഞ്ഞെടുപ്പ് എന്ന പേജ് ഉണ്ട്. അതാണ് ഉദ്ദേശിച്ചത്. മാഷിനു വിഷമമായെങ്കില്‍ മാഷും ക്ഷമിച്ചേക്കൂ :‌) --ജ്യോതിസ് 18:55, 18 സെപ്റ്റംബര്‍ 2007 (UTC)

വൃത്തങ്ങള്‍ തിരുത്തുക

ഈ താള്‍ ശ്രദ്ധിക്കുക.. --Vssun 12:10, 18 സെപ്റ്റംബര്‍ 2007 (UTC)

സുനില്‍ ചെയ്തതാ, ഞാനതിനൊരു ചട്ടം കൂട്ടി. ഇതിലുള്ള‍ എല്ലാതാളിലും ചേര്‍ത്തിട്ടുണ്ട്.--സാദിക്ക്‌ ഖാലിദ്‌ 19:25, 18 സെപ്റ്റംബര്‍ 2007 (UTC)

മലയാള വ്യാകരണം തിരുത്തുക

മലയാള വ്യാകരണത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ നന്നാവുന്നുണ്ട്.ഒറ്റവരി ലേഖനങ്ങള്‍ക്കു പകരം കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു അനൂപന്‍ 18:27, 19 സെപ്റ്റംബര്‍ 2007 (UTC)

സമാസം ഇല്ല. ധൈര്യമായി തുടങ്ങിക്കോ--Shiju Alex 19:15, 19 സെപ്റ്റംബര്‍ 2007 (UTC)
ഒരു ഫലകം {{മലയാളവ്യാകരണം}} ഉണ്ടാക്കിയിട്ടിട്ടുണ്ട് ട്ടോ --സാദിക്ക്‌ ഖാലിദ്‌ 20:06, 19 സെപ്റ്റംബര്‍ 2007 (UTC)
നന്ദി, ഫലകം മിക്കവാറും എല്ലാ വ്യാകരണവുമായി ബന്ധപ്പട്ട താളുകളിലും ചേര്‍ത്തിട്ടുണ്ട്. അതൊന്ന് തരം തിരിച്ച് അടുക്കിപ്പെറുക്കിയാല്‍ നന്നായിരിക്കും. വ്യാകരണവുമായി ബന്ധമുള്ള ലേഖങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ ഫലകം എഡിറ്റ് ചെയ്ത് അതില്‍ ചേര്‍ക്കാവുന്നതാണ് --സാദിക്ക്‌ ഖാലിദ്‌ 07:41, 23 സെപ്റ്റംബര്‍ 2007 (UTC)

സഹായിക്കുക തിരുത്തുക

വാചകം എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതിയാല്‍ കൊള്ളാമെന്നുണ്ട്. വാചകം ഏതെങ്കിലും വിധത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ലേഖനങ്ങള്‍ വല്ലതും ഉണ്ടോ ? എല്ലാവരുടേയും വിലയേറിയ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ട്. സുഗീഷ്.--Sugeesh 22:00, 20 സെപ്റ്റംബര്‍ 2007 (UTC)

ഇതാ ഇവിടെ വാചകം എന്ന വാക്കുണ്ട്. ഇതു മതിയോ? --ജ്യോതിസ് 22:33, 20 സെപ്റ്റംബര്‍ 2007 (UTC)
മാഷേ, വാചകം പദമാവില്ലല്ലോ? അതിലെന്തോ ഒരു പന്തികേടീല്ലേ?--ജ്യോതിസ് 23:55, 20 സെപ്റ്റംബര്‍ 2007 (UTC)
ഇത് കുഴപ്പമില്ലെന്നു തോന്നുന്നു. ഇതല്ലാതെ എനിക്കു തോന്നുന്നത് 'പദങ്ങളുടെ ഗണം' എന്നു മാത്രമാണ്. വിവരമുള്ളവരാരെങ്കിലും നോക്കിയിട്ടു പറയട്ടെ അല്ലേ. --ജ്യോതിസ് 02:24, 21 സെപ്റ്റംബര്‍ 2007 (UTC)

കണ്ണകീ ചരിതം തിരുത്തുക

കണ്ണകിയെക്കുറിച്ച് ഏതെങ്കിലും ലേഖനം മുന്‍പ് ഉണ്ടായിട്ടുണ്ടോ ? ആറ്റുകാല്‍ ഭഗവതി ക്ഷേത്രം എന്ന ലേഖനത്തില്‍ ചേര്‍കാനാണ്. എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു. സുഗീഷ്.--Sugeesh 20:06, 22 സെപ്റ്റംബര്‍ 2007 (UTC)

കണ്ണകി എന്ന ലേഖനം കിട്ടി. അത് എങ്ങനെയാണ് ആറ്റുകാല്‍ ..... എന്ന ലേഖനത്തില്‍ ചേര്‍ക്കുന്നത്. സഹായിക്കുക. സുഗീഷ്.--Sugeesh 20:08, 22 സെപ്റ്റംബര്‍ 2007 (UTC)

ആരെങ്കിലും ശ്രദ്ധിക്കുക തിരുത്തുക

എന്‍റെ കയ്യില്‍ പുതിയ ലേഖനങ്ങളുടെ വിവരങ്ങള്‍ ഒന്നും തത്കാലം ഇല്ല. ഏതെങ്കിലും ലേഖനത്തില്‍ എനിക്ക് കഴിയുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍ അറിയിക്കുക. എനിക്ക് കഴിയും എന്ന് ഉറപ്പ് ഉണ്ടെങ്കില്‍ മാത്രം ! സുഗീഷ്.--Sugeesh 22:04, 22 സെപ്റ്റംബര്‍ 2007 (UTC)

മറുകുറി തിരുത്തുക

പ്രിയ Sugeesh,

"സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന"... ചക്കുളത്തുകാവ് ദേവീക്ഷേത്രവും ഇതേ അവകാശവാദം പലേടത്തും ഉന്നയിച്ചുകാണുന്നു. ഇതില്‍ ഏതിനാണ്‌ നാം ഈ സ്ഥാനം നല്‍കേണ്ടത്?.ഇതിന് വെരിഫയബിള്‍ ആയ ഒരു സോഴ്സ് കിട്ടാന്‍ പ്രയാസമാവും. പിന്നെ ഗിന്നസ് ബുക്കില്‍ ഇടം നേടിയതിനെപ്പറ്റി പരാമര്‍ശിക്കുന്ന വാചകത്തിന്‌ തെളിവ് നല്‍കണം. വിശ്വസിക്കത്തക വെബ്സൈറ്റുകളോ പുസ്തകങ്ങളുടെ വിവരങ്ങളോ മതിയാവും.ഈ താള്‍ ഒന്നുകാണുക. ലേഖനങ്ങള്‍ നന്നാവുന്നുണ്ട് തുടര്‍ന്നും എഴുതുക. താങ്കളുടെ ആത്മാര്‍ത്ഥ പ്രയത്നത്തിന്‌ നന്ദി.--ടക്സ് എന്ന പെന്‍‌ഗ്വിന്‍ 19:40, 23 സെപ്റ്റംബര്‍ 2007 (UTC)


ആറ്റുകാല്‍ ലേഖനത്തില്‍ ചരിത്രം എന്നത് ഐതിഹ്യമാക്കിയിട്ടുണ്ട്. കാരണം അത് ദ്രാവിഡാചാരമാണ്‌ എന്ന് താങ്കള്‍ തന്നെ പറഞ്ഞു. പ്രത്യക്ഷപ്പെട്ടതും മറ്റും പിന്നീട് ഉണ്ടാക്കിയ കഥകള്‍ ആണ്‌. പിന്നെ തെളിവുകള്‍ ഒന്നും കണ്ടില്ല. (താങ്കള്‍ തെളിവ് ചേര്‍ത്തൂ എന്നു പറഞ്ഞത് ക്ഷേത്രത്തിന്റെ വെബ്സൈറ്റ് ആണോ? എങ്കില്‍ അത് മാത്രം പോര.) അവകാശവാദങ്ങളും മറ്റും തെളിവായി ചേര്‍ക്കാന്‍ സാധിക്കില്ല. അത് .. അങ്ങനെ അവകാശപ്പെടുന്നു എന്ന് ചേര്‍ക്കാം. ആധികാരികമായിരിക്കണമെങ്കില്‍ മറ്റു ഗ്രന്ഥങ്ങള്‍ (ചരിത്രം, നരവംശ ശാസ്ത്രം) എന്നിവ വേണ്ടി വരും. പിന്നെ പ്രധാന വഴിപാടുകള്‍ക്ക് തെളിവായി വേണമെങ്കില്‍ വെബ് ‌സൈറ്റ് അവലംബിക്കാം.

സുഗീഷ് പറഞ്ഞ കാര്യങ്ങള്‍ ഒന്നുകില്‍ ഇവിടെ ചേര്‍ക്കുക അല്ലെങ്കില്‍ അവിടെത്തന്നെയുള്ള മലയാളം ലിപി എന്ന താള്‍ നിര്‍മ്മിച്ച് അതില്‍ നല്‍കാവുന്നതാണ്‌. ലിപി എന്ന താള്‍ ലോകത്തിലെ എല്ലാ ലിപികള്‍ക്കും വേണ്ടിയുള്ളതല്ലേ.. സ്നേഹത്തോടെ --Vssun 20:26, 25 സെപ്റ്റംബര്‍ 2007 (UTC)

ക്ഷമിക്കൂ സുഗീഷ് ആദ്യം പറഞ്ഞത് ശരിക്കും മനസിലാവാത്തതിനാലുള്ള മറുപടിയായിരുന്നു.. ഇപ്പോള്‍ ഞാന്‍ ചെയ്തിരിക്കുന്ന റീഡയറക്റ്റ് ശ്രദ്ധിക്കുക.. പിന്നെ മലയാളം അക്ഷരമാല എന്ന താളില്‍ അനുസ്വാരത്തെക്കുറീച്ചും വിസര്‍ഗ്ഗത്തെക്കുറീച്ചും പരാമര്‍ശമില്ലല്ലോ..--Vssun 20:58, 25 സെപ്റ്റംബര്‍ 2007 (UTC)

Sorry for writing in english.. Now i am using redhat.. I am trying to enable malayalam in it..(I have font rendering problem in firefox and this built-in malayalam script is not working in konquerer)

Whatever you said is right about വ്യാകരണം.. you can rename the page to വ്യാകരണം (haindavam) and start another article for വ്യാകരണം. Otherwise remove that template from the page, give a new introduction to the page and move all the contents currently in it to a new section named in india or so..

And.. I am so glad to answer you..

with regards Vssun 21:26, 25 സെപ്റ്റംബര്‍ 2007 (UTC)

ഈ പ്രശ്നം തീര്‍ന്നോ സുഗീഷ്..??--Vssun 18:53, 28 സെപ്റ്റംബര്‍ 2007 (UTC)

ഞാന്‍ പ്രസവിക്കുന്ന എന്ന വാക്ക് ചേര്‍ക്കാഞ്ഞത് ഒരു സസ്തനിയായ പ്ലാറ്റിപ്പസ് മുട്ടയിടുകയാണ് ചെയ്യുന്നത് എന്നതു കൊണ്ടാണ്. സസ്തനികള്‍ മാത്രമേ കുഞ്ഞുങള്‍ക്ക് പാല്‍ കൊടുക്കുന്നുള്ളൂ.ഉദാ:അണലിപ്പാമ്പ് പ്രസവിക്കും പക്ഷെ കുഞ്ഞുങള്‍ക്ക് പാല്‍ കൊടുക്കുന്നില്ലല്ലോ...

ആശംസകളോടെ --ഹിരുമോന്‍ 03:19, 27 സെപ്റ്റംബര്‍ 2007 (UTC)

വവ്വാല്‍ തിരുത്തുക

വവ്വാലുകളെക്കുറിച്ച് ഒരു ലേഖനം വായിക്കാനിടയായി. വിക്കിയില്‍ വവ്വാലുകളെക്കുറിച്ച് ചെറുതായെങ്കിലും പ്രതിപാദിക്കുന്ന ലേഖനങ്ങള്‍ വല്ലതും ഉണ്ടോ ? എല്ലാവരുടേയും സഹായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് സുഗീഷ്.--Sugeesh 20:21, 27 സെപ്റ്റംബര്‍ 2007 (UTC)

വവ്വാലുകളെക്കുറിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ഒരു നല്ല ലേഖനം ഉണ്ട്.താങ്കള്‍ക്ക് അത് ഇവിടെ നിന്ന് വായിക്കാവുന്നതാണ്‌.--അനൂപന്‍ 21:04, 27 സെപ്റ്റംബര്‍ 2007 (UTC)

സന്ധി നിയമങ്ങള്‍ തിരുത്തുക

സുഗീഷ്,

ആഗമസന്ധി, ലോപസന്ധി എന്നൊക്കെ ഓര്‍മ്മവരുന്നു. പേരു മാത്രമേ ഓര്‍മ്മയുള്ളൂ :-( അതൊക്കെ ഒന്ന് എഴുതാമോ? സ്നേഹത്തോടെ, simy 03:11, 1 ഒക്ടോബര്‍ 2007 (UTC)

ടി.വി.ചാനലുകള്‍ തിരുത്തുക

പ്രിയ സുഗീഷ്,

താങ്കളുടെ അഭിപ്രായങ്ങള്‍ കൊള്ളാം. പക്ഷെ ടി.വി. ചാനലുകളില്‍ ഉള്ള എല്ലാ വാര്‍ത്തകളും കേരളം എന്ന താളിലേക്ക് കൂട്ടി ച്ചെര്‍ക്കുന്നതിനോട് എനിക്കു യോജിപ്പില്ല.കേരളം താളില്‍ ഒരു intro മാത്രം കൊടുക്കാം.പിന്നെ പത്രമാദ്ധ്യമങ്ങളെപ്പറ്റിയുള്ള ലേഖനങ്ങള്‍ ഇപ്പോഴേ നിലവില്‍ ഉണ്ട്.സിറാജ്,ജന്മഭൂമി എന്നിവ മാത്രമേ ഇല്ലാതുള്ളൂ.അവ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കാം. --അനൂപന്‍ 06:14, 2 ഒക്ടോബര്‍ 2007 (UTC)

ഫലകം:മലയാളവ്യാകരണം തിരുത്തുക

ഫലകങ്ങളില്‍ താങ്കള്‍ക്കും തിരുത്തലുകള്‍ വരുത്താം. {{മലയാളവ്യാകരണം}} ഫലകമാണ്‌ വ്യാകരണത്താളുകളില്‍ ചേര്‍ത്തിരിക്കുന്നത്.. അത് സാദ്ദിക്ക് ഉണ്ടാക്കിയതാണ്‌. തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും താങ്കള്‍ക്കും വരുത്താവുന്നതാണ്‌. സന്ധി കൂട്ടിച്ചേര്‍ക്കാം.. ആശംസകളോടെ --Vssun 20:09, 3 ഒക്ടോബര്‍ 2007 (UTC)

സുഗീഷേ, ക്ഷമിക്കുക മലയാളം വ്യാകരണം ഒക്കെ തൊട്ടുനോക്കിയിട്ട് ഒരു 11 വര്‍ഷമായി.. :) പുസ്തകങ്ങളൊന്നുമൊട്ടു കയ്യിലില്ലതാനും..

സമകാലികം തിരുത്തുക

{{സമകാലികം}} എന്ന ഫലകം എഡിറ്റ് ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്തൂ സുഗീഷ്..--Vssun 19:03, 4 ഒക്ടോബര്‍ 2007 (UTC)

സ്പുടിനിക്കിന്റെ വിവരം പ്രധാന താളിലെ ചരിത്രരേഖയിലുണ്ടല്ലോ..--Vssun 19:04, 4 ഒക്ടോബര്‍ 2007 (UTC)

  സമകാലികത്തില്‍ ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്..--Vssun 20:23, 4 ഒക്ടോബര്‍ 2007 (UTC)

കേവലക്രിയ, കാരിതക്രിയ ഇതെല്ലാം സമസ്തപദങ്ങളാണ്‌.. ദയവായി സമാസം ശ്രദ്ധിക്കുക..--Vssun 20:17, 4 ഒക്ടോബര്‍ 2007 (UTC)

പകര്‍പ്പവകാശം തിരുത്തുക

പകര്‍പ്പവകാശം എന്നാല്‍ എന്താണ്‌ ? ഉത്തരം മലയാളത്തില്‍ തന്നെ എല്ലാവരും തരികയുംവേണം . ദയവായി സഹായിക്കുക.

ലളിതമായ ഭാഷയില് പറഞ്ഞാല് "ഒരു വ്യക്തി സ്വന്തം സമയവും കഴിവും ഉപയോഗിച്ച് നിര്മ്മിച്ച ഒരു സൃഷ്ടിയുടെ മേല് ആ വ്യക്തിക്കു ലഭിക്കുന്ന പകര്ത്തുവാനും പുനര്നിര്മ്മിക്കാനും, മാറ്റം വരുത്താനുമുള്ള അവകാശമാണ്‌ പകര്പ്പവകാശം"

ഇതു മതിയൊ? --ജ്യോതിസ് 21:26, 4 ഒക്ടോബര്‍ 2007 (UTC)

മാഷേ, ബുദ്ധിമുട്ടിക്കലായി കൂട്ടണ്ട. എന്നേക്കൊണ്ടു കഴിയുന്ന ഏതു സഹായവും ഞാന് ചെയ്യാം. പകര്പ്പവകാശം സംബന്ധിക്കുന ലേഖനങ്ങള് ഉണ്ടോ എന്നു നോക്കൂ. ഇല്ലാത്തതു തുടങ്ങൂ. എന്നാലാവുന്നതു ഞാനും എഴുതാം അതില്. പകര്പ്പവകാശവും, സം‌രക്ഷണനിയമങ്ങളുമൊക്കെ ഇപ്പൊഴും മിക്കവര്ക്കും കീറാമുട്ടിയാണ്‌. അതിനേപ്പറ്റി നല്ല ലേഖനങ്ങളെഴുതി അതു നമുക്കു മാറ്റി എടുക്കാന് ശ്രമിക്കാം. സസ്നേഹം, --ജ്യോതിസ് 20:18, 5 ഒക്ടോബര്‍ 2007 (UTC)

പകര്‍പ്പവകാശം എന്ന ലേഖനം തുടങ്ങി.. അതില്‍ ഒരു വിഭാഗമായി പകര്‍പ്പവകാശനിയങ്ങള്‍ കൊടുക്കാം .. എന്നിട്ട് ആവശ്യമെങ്കില്‍ പകര്‍പ്പവകാശനിയമങ്ങള്‍ എന്ന് വേറൊരു ലേഖനം തുടങ്ങുകയുമാകാം (ആവശ്യത്തിന്‌ ഉള്ളടക്കം ഉണ്ടെങ്കില്‍).. സ്നേഹത്തോടെ --Vssun 19:10, 6 ഒക്ടോബര്‍ 2007 (UTC)

കൈ വെക്കാം മാഷേ. കുറച്ചു ദിവസമായി തലക്കു മീതെ പണിയാണ്‌. ഒന്നൊതുക്കട്ടെ ആദ്യം. --69.243.51.97 03:37, 9 ഒക്ടോബര്‍ 2007 (UTC) ഞാനാ --ജ്യോതിസ് 03:41, 9 ഒക്ടോബര്‍ 2007 (UTC)

ഇംഗ്ലിഷ് കണ്ണീ തിരുത്തുക

ഒരു പിടിയുമില്ല സുഗീഷേ.. എനിക്കീ വിഷയങ്ങളില്‍ ഒട്ടും ജ്ഞാനമില്ല. എബി എന്നൊരു യൂസര്‍ ഉണ്ട്. അദ്ദേഹത്തിനറിയാമായിരിക്കണം. ഉറപ്പാണെങ്കില്‍ സുഗീഷ് തിരുത്തിക്കോളൂ..--Vssun 19:20, 8 ഒക്ടോബര്‍ 2007 (UTC)

വിസര്‍ഗ്ഗം തിരുത്തുക

നന്ദി സുഗീഷ്.. --Vssun 19:51, 8 ഒക്ടോബര്‍ 2007 (UTC)

അവ്യയം കുറച്ചുകൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു. --സാദിക്ക്‌ ഖാലിദ്‌ 20:02, 8 ഒക്ടോബര്‍ 2007 (UTC)

പുരസ്കാരത്തിനു് നന്ദി, സുഗീഷേ.

--എബി ജോന്‍ വന്‍നിലം 11:02, 9 ഒക്ടോബര്‍ 2007 (UTC)

മനസ്സിലായില്ല സുഗീഷെ. 1920 ല്‍ പ്രസിദ്ധീകരിച്ച ദിനപത്രത്തില്‍ നിന്ന് എന്ത് വ്യക്തതയാണ്‌ ഉദ്ദേശിച്ചത് എന്നും വിഷമിച്ചത് എങ്ങനെയാണ്‌ എന്നും മനസ്സിലായില്ല സ്കാനര്‍ ഉള്ളവര്‍ അത് ചെയ്താല്‍ നല്ലത്. എന്റെ കയ്യിലുള്ളത് വച്ച് ഫോട്ടൊ എടുത്തു. പിന്നെ ഇതിലും വ്യക്തതയുള്ള പടം വരുമ്പോള്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതി. തല്‍കാലം അത് അവിടെ കിടക്കട്ടേ --ചള്ളിയാന്‍ ♫ ♫ 06:37, 11 ഒക്ടോബര്‍ 2007 (UTC)

സംസ്കൃത സന്ധികളുടെകൂട്ടത്തില്‍ സ്വരസന്ധിയിലുള്‍പ്പെട്ട 7 തരത്തിലുള്ള വികാരങ്ങളില്‍ മൂന്നെണ്ണമാണു് ഗുണാദേശം, വൃദ്ധി സന്ധി, യണ്‍ സന്ധി എന്നിവ.

വ്യഞ്ജന സന്ധി, വിസര്‍ഗ്ഗസന്ധി എന്നിവ സംസ്കൃത സന്ധികളുടെകൂട്ടത്തില്‍ പെടുന്നു.വ്യഞ്ജനങ്ങള്‍ തമ്മില്‍ ചേരുമ്പോഴുള്ള സന്ധിയാണു് വ്യഞ്ജന സന്ധി. വിസര്‍ഗ്ഗത്തിനു് ശേഷം സ്വരമോ വ്യഞ്ജനമോ വന്നാല്‍ വിസര്‍ഗ്ഗത്തിനുണ്ടാകുന്ന വികാരം വിസര്‍ഗ്ഗസന്ധി.

മതിയോ --എബി ജോന്‍ വന്‍നിലം 07:37, 11 ഒക്ടോബര്‍ 2007 (UTC)

ദ്യോതകം തിരുത്തുക

ഒന്നു വിപുലീകരിക്കാമോ. ഉദാഹരണം ചേര്‍ത്താലും മതി.. --Vssun 11:54, 17 ഒക്ടോബര്‍ 2007 (UTC)

കൊള്ളാം മാഷെ. --ജ്യോതിസ് 20:10, 17 ഒക്ടോബര്‍ 2007 (UTC)

ചിത്രം - പകര്പ്പവകാശം തിരുത്തുക

മാഷെ, ആ ചിത്രങ്ങളുടെ പകര്പ്പവകാശം നിഷ്കര്ഷിക്കുന്ന നിബന്ധനകള് (ഉദാഹരണത്തിന്‌ ക്രിയേറ്റീവ് കോമണ്സുകള്) പാലിക്കാമെങ്കില് ആവാം. വിക്കിപ്പീഡിയ സര്‌വ സ്വതന്ത്ര വിജ്ഞാനകോശമല്ലേ.. --ജ്യോതിസ് 19:55, 17 ഒക്ടോബര്‍ 2007 (UTC)

മലയാളം വിക്കിയിലെ സ്വതന്ത്ര ചിത്രങ്ങള്‍ താങ്കള്‍ക്കിഷ്ടമുള്ളയിടത്ത് ഉപയോഗിക്കാം. ക്രിയേറ്റീവ് കോമണ്‍സ് ചിത്രങ്ങള്‍, പകര്‍പ്പവകാശമുള്ള ചിത്രങ്ങള്‍, ഫെയര്‍ യൂസ ചിത്രങ്ങള്‍ക്ക് നിബന്ധനയുണ്ട്. ഓരോ ചിത്രത്തിനോടൊപ്പം ചേര്‍ത്തിരിക്കുന്ന അനുമതി പത്രങ്ങള്‍ ശ്രദ്ധിക്കുക.. ആശംസകളോടെ --Vssun 07:57, 18 ഒക്ടോബര്‍ 2007 (UTC)

മലയാളവ്യാകരണം തിരുത്തുക

സൂചിക കൊടുത്തത് മലയാള വ്യാകരണം എന്നായതു കൊണ്ടാണ്‌ ലിങ്ക് കാണാതിരുന്നത്.. {{മലയാളവ്യാകരണം}} എന്ന ഫലകം ഉപയോഗിക്കുകയോ, വിഭാഗം:മലയാളവ്യാകരണം എന്നുപയോഗിക്കുകയോ ചെയ്യാം. {{മലയാളവ്യാകരണം}} എന്ന ഫലകം വിഭാഗം:മലയാളവ്യാകരണം ലേഖനത്തിലേക്ക്ക് തനിയേ ചേര്‍ക്കുകയും ചെയ്യും..--Vssun 05:48, 20 ഒക്ടോബര്‍ 2007 (UTC)

പുരാവൃത്തം=ഹിസ്റ്ററി.. തിരുത്തുക

എവിടെയാണ്‌ പുരാവൃത്തം കണ്ടത്??--Vssun 18:32, 20 ഒക്ടോബര്‍ 2007 (UTC)

പുരസ്കാരത്തിന്‌ നന്ദി.. തിരുത്തുക

താങ്കളുടെ പുരസ്കാരത്തിന്‌ പെരുത്ത് നന്ദി.. സ്നേഹത്തോടെ..--Vssun 17:03, 21 ഒക്ടോബര്‍ 2007 (UTC)

താങ്കള്‍ അതിവിനയാന്വിതന്‍ ആയിപ്പോകുന്നു.ഇത്ര വിനയം വേണ്ട സുഗീഷേ.തുറന്നു പറഞ്ഞതില്‍ ഒന്നും തോന്നരുത് ,ആശംസകള്‍--അനൂപന്‍ 18:22, 21 ഒക്ടോബര്‍ 2007 (UTC)

ഞാനും താങ്കളെപ്പോലെ വിക്കിയില്‍ പുതുമുഖം തന്നെയാണ്‌.എന്നു വെച്ച് നമുക്കു അഭിപ്രായങ്ങള്‍ ഇല്ലെന്നോ,അതു തുറന്നു പ്രകടിപ്പിക്കുവാനോ പറ്റില്ല എന്നില്ല.അഭിപ്രായങ്ങള്‍ തുറന്നു പറയൂ.ധൈര്യസമേതം ലേഖനങ്ങള്‍ എഴുതൂ ,തിരുത്തൂ.നയങ്ങളിലോ എവിടെയുമെങ്കിലോ തെറ്റുകള്‍ ഉണ്ട്ങ്കില്‍ തുറന്നു പറയൂ.പിന്നെ എല്ലാ പോസ്റ്റുകളിലും ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കുക അതൊന്നും വേണ്ട സുഗീഷേ--അനൂപന്‍ 18:32, 21 ഒക്ടോബര്‍ 2007 (UTC)

ഉപന്യാസം തിരുത്തുക

ഉപന്യാസത്തിനായി ലേഖനം തുടങ്ങാം എന്നാണ്‌ എന്റെ അഭിപ്രായം. ചിലപ്പോള്‍ സംഗ്രഹത്തിനും ലേഖനം ആരെങ്കിലും വീണ്ടും തുടങ്ങുമായിരിക്കാം.. പക്ഷേ അതില്‍ വിജ്ഞാനകോശത്തിനുവേണ്ട ഉള്ളടക്കം ഉണ്ടായിരിക്കണം. ഒരു വാക്കിന്റെ അര്‍ത്ഥം മാത്രം പോരാ.. ഇംഗ്ലീഷ് വിക്കിയിലെ w:Essay എന്ന ലേഖനം അടിസ്ഥാനമാക്കാം..

{മുകളില്‍ അനൂപ് പറഞ്ഞത് ഒന്നു കടുപ്പിക്കുന്നു.. :).. വിനയം അല്പ്പം കുറക്കാം.. അമിതവിനയം ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് പരിഹസിക്കുന്നതായി തോന്നിയേക്കാം.. (എനിക്ക് അങ്ങനെ തോന്നി എന്നല്ല കേട്ടോ..))

സ്നേഹത്തോടെ --Vssun 18:36, 21 ഒക്ടോബര്‍ 2007 (UTC)

കമ്യൂണിസ്റ്റ് പച്ച തിരുത്തുക

അതിന്റെ പേരും നാളുമൊക്കെ മലയാളത്തിലാക്കാന്‍ നിന്നാല്‍ പുലിവാലു പിടിക്കും.മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നല്ലേ.വല്ല ബോട്ടാണിസ്റ്റുകളും വരട്ടെ.എന്തായാലും ലിങ്ക് അവിടെ ഉണ്ടല്ലോ.--അനൂപന്‍ 19:01, 21 ഒക്ടോബര്‍ 2007 (UTC)

നന്ദി, നിര്‍ദ്ദേശങ്ങള്‍ എന്നാക്കിയിട്ടുണ്ട്.--സാദിക്ക്‌ ഖാലിദ്‌ 09:32, 23 ഒക്ടോബര്‍ 2007 (UTC)

ദയവായി താങ്കളുടെ മെയില്‍ ഐഡി.. Vssun9അറ്റ്gmailഡോട്ട്com എന്ന അഡ്രസ്സില്‍ അയക്കാന്‍ താല്പര്യപ്പെടുന്നു..--Vssun 10:31, 23 ഒക്ടോബര്‍ 2007 (UTC)

സഹായത്തിന് വളരെ നന്ദി... :)--ഹിരുമോന്‍ 12:50, 23 ഒക്ടോബര്‍ 2007 (UTC)

ഗൂഗ്ഗിള്‍ ട്രാന്‍സ്ലേറ്റര്‍ തിരുത്തുക

ഹെല്‍പ്പ് ഇതാ. അറിയാനൊന്നുമില്ല. അരിയാത്ത ഭാഷയിലെ ടെക്സ്റ്റ് കോപ്പി ചെയ്തു പെട്ടിയിലിടുക, താഴെ കാണുന്ന ഡ്രോപ്പ് ഡൌണില്‍ നിന്നും ഫ്രം-ടു ഭാഷകള്‍ സെലക്റ്റ് ചെയ്യുക, ബട്ടണ്‍ ഞെക്കുക. ഈ സംഭവത്തില്‍ ജെര്‍മ്മന്‍ - ഇംഗ്ലീഷ് എടുത്തു. അത്രേ ഉള്ളൂ. ഉത്തരം കൃത്യമാവണമെന്നില്ല. ഒരു ഊഹം മാത്രേ കിട്ടൂ. --ജ്യോതിസ് 21:03, 23 ഒക്ടോബര്‍ 2007 (UTC)

അറിയുന്നതാണെങ്കില്‍ പറഞ്ഞു തരാന്‍ സന്തോഷമേ ഉള്ളൂ മാഷേ.--ജ്യോതിസ് 21:08, 23 ഒക്ടോബര്‍ 2007 (UTC)

വേറെ ബ്രൗസര്‍ ഉണ്ടെങ്കില്‍ അതും കൊടുത്തോളൂ.. ഇത് പ്രശ്നം എവിടെയൊക്കെ എങ്ങനെയൊക്കെ വരുന്നു എന്നറിയാനും നല്ല ഒരു സൊല്യൂഷന്‍ ആര്‍ക്കെങ്കിലും കണ്ടെത്താന്‍ സഹായിക്കാനുമാണ്‌... --Vssun 04:31, 24 ഒക്ടോബര്‍ 2007 (UTC)

ചര്‍ച്ച പഞ്ചായത്തില്‍ തുടരുന്നുണ്ട്.. ഏതെങ്കിലും ഒരു ഫോണ്ടിന്റെ അടിസ്ഥാനത്തില്‍ കാര്യത്തില്‍ തീരുമാനിക്കേണ്ടി വരും എന്നു തോന്നുന്നു.. --Vssun 18:49, 24 ഒക്ടോബര്‍ 2007 (UTC)

സുഗീഷ്, പുനലൂരിനെക്കുറിച്ച് പറഞ്ഞത്ശരിയാണ്. എന്നോട് എന്തുകൊണ്ടാണ് അത് സൂചിപ്പിച്ചതെന്ന് മനസ്സിലായില്ല എന്ന് മാത്രം --ചള്ളിയാന്‍ ♫ ♫ 13:39, 25 ഒക്ടോബര്‍ 2007 (UTC)

ഞാന്‍ ആ ലേഖനത്തില്‍ ഒന്നും കാര്യമായി ചെയ്തിട്ടില്ല. അറിയാന്‍ പാടില്ലാത്തത് ചെയ്യാറില്ല. ലേഖനത്തിന്റെ പൂര്‍‌വ്വരൂപം നോക്കിയിരുന്നെങ്കില്‍ ഈ തെറ്റിദ്ധാരണ വരില്ലായിരുന്നു സുഗീഷ്, ഞാന്‍ ആ പടം മാത്രമേ മാറ്റിയുള്ളൂ. --ചള്ളിയാന്‍ ♫ ♫ 17:30, 25 ഒക്ടോബര്‍ 2007 (UTC)
"Sugeesh/സഞ്ചയിക 2" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.