നമസ്കാരം Sugeesh !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ‍ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കും.

-- Vssun 21:28, 6 സെപ്റ്റംബര്‍ 2007 (UTC)

ഈ സന്ദേശം അയച്ചത് മേലെ നീല നിറത്തില്‍ കാണുന്ന ലിങ്കില്‍(ഉപയോക്താവ്)നിന്നാണ്‌. ആ ഉപയോക്താവുമായി സം‌വാദം നടത്തണമെങ്കില്‍ ലിങ്കില്‍ ഞെക്കി ആ ഉപയോക്താവിന്റെ സം‌വാദം താളില്‍ തിരുത്തല്‍ രൂപത്തില്‍ സന്ദേശം അയക്കാവുന്നതാണ്‌.

ഒപ്പു വക്കുക തിരുത്തുക

വിക്കിപീഡിയയിലേക്ക് വീണ്ടും സ്വാഗതം.. സം‌വാദത്താളുകളില്‍ താങ്കളുടെ സന്ദേശം എഴുതിയതിനു ശേഷം ഒപ്പു വക്കുവാന്‍ ശ്രദ്ധിക്കുക.. എഡിറ്റു ചെയ്യുമ്പോള്‍ മുകളില്‍ വരുന്ന ടൂള്‍ബാറില്‍ വലത്തേ അറ്റത്തെ ബട്ടണ്‍ ഒപ്പു വക്കാനുള്ളതാണ്‌..

എന്തു സഹായം നല്‍കാനും തയ്യാര്‍..താങ്കളില്‍ നിന്നും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.. ആശംസകളോടെ --Vssun 22:30, 6 സെപ്റ്റംബര്‍ 2007 (UTC)

തുളസി എന്ന ഔഷധച്ചെടിയെക്കുറിച്ചു ആരെങ്കിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടൊ

ഉണ്ടല്ലോ. ഇതു തുളസി കാണൂ. --Shiju Alex 19:45, 7 സെപ്റ്റംബര്‍ 2007 (UTC)

കേരളത്തിലെ ഔഷധ സസ്യങ്ങളെക്കുറിച്ച് ഏതെങ്കിലും ലേഖനങ്ങള്‍ ഉണ്ടോ ? തിരുത്തുക

--Sugeesh 20:02, 7 സെപ്റ്റംബര്‍ 2007 (UTC)

ലേഖനങ്ങളിലെ ഒപ്പ് തിരുത്തുക

ദയവായി ലേഖനങ്ങളില് ഒപ്പു വെക്കാതിരിക്കുക. ഒപ്പു വെക്കല് സം‌വാദ താളുകളില് മാത്രം നടത്തുക. നന്ദി--ജ്യോതിസ് 20:14, 7 സെപ്റ്റംബര്‍ 2007 (UTC)

ജ്യോതിസിനു നന്ദി. തിരുത്തുക

എനിക്കു അതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഞാന്‍ ചോദിച്ചതിനു ഉത്തരം തന്നില്ല.

ഈ പേജില് ചെന്ന് അവിടെയുള്ള ക്രമാവലിയില് അതാത് അക്ഷരങ്ങളില് ക്ലിക്കിയാല് ആ അക്ഷരത്തിലുള്ള പേജുകളുടെ ലിസ്റ്റ് കിട്ടും. താങ്കള് തുടങ്ങാനുദ്ദേശിക്കുന്ന താള് ഇല്ലെങ്കില് തുടങ്ങൂ.
സം‌വാദം താള് സ്വന്തമാണെങ്കിലും ഒപ്പുവെക്കാന് മറക്കരുതേ.

--ജ്യോതിസ് 20:33, 7 സെപ്റ്റംബര്‍ 2007 (UTC)

പ്ലാസ്റ്റിക്കിലും ഒപ്പു വെച്ചതായി കണ്ടു. ദയവായി ലേഖനങ്ങളില്‍ ഒപ്പിടരുത്.--ജ്യോതിസ് 22:26, 7 സെപ്റ്റംബര്‍ 2007 (UTC)

പവിഴപ്പുറ്റുകളെക്കുറിച്ച് ഏതെങ്കിലും ലേഖനങ്ങള്‍ ഉണ്ടോ ? തിരുത്തുക

പവിഴപ്പുറ്റുകളെക്കുറിച്ച് ഒരു ലേഖനം എഴുതാന്‍ ആഗ്രഹിക്കുന്നു --Sugeesh 18:02, 8 സെപ്റ്റംബര്‍ 2007 (UTC)

സുഗേഷേ, ധൈര്യമായി പവിഴപ്പുറ്റ് എന്ന ലേഖനം തുടങ്ങൂ.. സഹായത്തിന്‌ ഇതു നോക്കാം. --ജേക്കബ് 18:17, 8 സെപ്റ്റംബര്‍ 2007 (UTC)

ഇന്ന് ലോക സാക്ഷരതാ ദിനം.

യുനെസ്കോയുടെ സാക്ഷരതാദിന സന്ദേശം.

'സാക്ഷരത : നല്ല ആരോഗ്യത്തിനും ക്ഷേമത്തിലേക്കുമുള്ള മാര്‍ഗ്ഗം.'

എല്ലാ മലയാളം വിക്കി പീഡിയക്കാര്‍ക്കും എന്റെ സാക്ഷരതാദിന ആശംസകള്‍ --Sugeesh 18:16, 8 സെപ്റ്റംബര്‍ 2007 (UTC)

ചിത്രങ്ങള്‍ സന്നിവേശിപ്പിക്കാന്‍ തിരുത്തുക

പവിഴപ്പുറ്റ് എന്ന ലെഖനത്തിലേക്ക് ചേര്‍ക്കനായി കുറച്ച് ചിത്രങ്ങള്‍ നെറ്റില്‍ നിന്നും എടുത്തിട്ടുണ്ട്. എന്തൊക്കെയാണ് അതിനുവേണ്ടി ചെയ്യേണ്ട്ത് ?

ആരെങ്കിലും സഹായിക്കുക... --Sugeesh 21:40, 8 സെപ്റ്റംബര്‍ 2007 (UTC)

ദയവായി ഇടത്തുവശത്ത്, താഴെയായുള്ള അപ്‌ലോഡ്‌ എന്ന കണ്ണി ഞെക്കുക. അതിനുശേഷം താങ്കള്‍ക്ക് ചിത്രം അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. അപ്‌ലോഡ് ചെയ്യുമ്പോള്‍ കോപ്പിറൈറ്റ് ടാഗ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുമല്ലോ. ഈ ടാഗ് തിരഞ്ഞെടുക്കുന്നത് അതേ പേജില്‍ത്തന്നെയാണ്‌.
കോപ്പിറൈറ്റ് ഉള്ള ചിത്രങ്ങള്‍ യാതൊരു കാരണവശാലും അപ്‌ലോഡ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ദയവായി ഈ താളിലുള്ള‍ കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കാന്‍ താത്പര്യപ്പെടുന്നു. മറ്റൊരാളുടെ ചിത്രങ്ങള്‍ അയാളുടെ അനുമതിയോടെ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവിടെ വായിക്കാം. (ചുരുക്കത്തില്‍, ഇന്റര്‍നെറ്റില്‍ നിന്ന് "അടിച്ചു മാറ്റി" അപ്‌ലോഡ് ചെയ്യരുത്) --ജേക്കബ് 21:46, 8 സെപ്റ്റംബര്‍ 2007 (UTC)
ജേക്കബിന്റെ മറുപടി വായിച്ചുവല്ലോ. ഇനിയും സംശയം ബാക്കിയുണ്ടെങ്കില്‍ അറിയിക്കൂ. --ജ്യോതിസ് 00:59, 9 സെപ്റ്റംബര്‍ 2007 (UTC)
താങ്കള്‍ക്ക് ഈ താള്‍ ഇനിയും ഏറെ മെച്ചപ്പെടുത്താന്‍ സാധിക്കും. ഈ താളില്‍നിന്നു വിവര്‍ത്തനം ചെയ്യുകയാവാം അതുനുള്ള ഒരു മാര്‍ഗം. ആശംസകളോടെ.. --ജേക്കബ് 17:52, 9 സെപ്റ്റംബര്‍ 2007 (UTC)
ഇംഗ്ലീഷ് വിക്കി മലയാളം വിക്കിയുടെ ഒരു മാതൃസംരംഭമാണ്‌. അതിനാല്‍ ഇംഗ്ലീഷ് വിക്കിയിലെ, കോമണ്‍സ് വിക്കിയിലെ ഏതു ചിത്രവും നമുക്ക് ഉപയോഗിക്കാവുന്നതാണ്‌. ഇതു മാത്രമല്ല, GNU license അനുസരിച്ച് ആര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഏതു ചിത്രവും അപ്‌ലോഡ് ചെയ്യുന്നതില്‍ തടസ്സമൊന്നുമില്ല. എന്നാല്‍ ഇന്റെര്‍നെറ്റില്‍ ഉള്ള മിക്ക സൈറ്റുകളിലും ഉള്ള ചിത്രങ്ങള്‍ പ്രസ്തുത സൈറ്റ് ഉടമ കോപ്പിറൈറ്റിനാല്‍ സം‌രക്ഷിച്ചവ ആവുമല്ലോ.. അതിനാല്‍ അവരുടെ അനുവാദമില്ലാതെ അവ പകര്‍ത്താനും അപ്‌ലോഡ് ചെയ്യാനും പാടില്ല. ഇതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്.
ഇംഗ്ലീഷ് വിക്കിയില്‍ ഉള്ള ചിത്രങ്ങള്‍ മിക്കതും common.wikipedia.org-ല്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ്‌. അതിനാല്‍ മലയാളം വിക്കിയില്‍ പ്രത്യേകമായി ഈ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല. നേരിട്ട് ഉപയോഗിച്ചാല്‍ മതിയാവും. ഉദാഹരണത്തിന്‌ ഈ ചിത്രം ശ്രദ്ധിക്കുക. ഇത് ആരും പ്രത്യേകിച്ച് മലയാളം വിക്കിക്കുവേണ്ടി അപ്‌ലോഡ് ചെയ്തിട്ടില്ല. പവിഴപ്പുറ്റ് എന്ന ലേഖത്തില്‍ ഇങ്ങനെ[[Image:Blue Linckia Starfish.JPG|thumb|right|250px|പവിഴപ്പുറ്റുകളിലെ [[ജൈവവൈവിധ്യം]]: [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] [[Great Barrier Reef]]-ല്‍ നിന്ന് ഒരു ചിത്രം]] ഉപയോഗിച്ചപ്പോള്‍ താനെ commons-ഇല്‍ നിന്ന് വന്നതാണ്‌. ഇംഗ്ലീഷ് വിക്കിയിലുള്ള പ്രസ്തുത ചിത്രങ്ങളുടെ പേര്‌ അറിയണമെങ്കില്‍ ഒന്നുകില്‍ ചിത്രം ക്ലിക്ക് ചെയ്യുകയോ, അതിലും എളുപ്പത്തില്‍, ഇംഗ്ലീഷ് വിക്കിയിലെ പ്രസ്തുത താളില്‍ edit എന്നു അമര്‍ത്തുമ്പോള്‍ കിട്ടുന്ന, പ്രസ്തുത താളിന്റെ മൂലരൂപത്തില്‍നിന്നോ(source-ല്‍നിന്നോ) ലഭിക്കും. മുമ്പ് പറഞ്ഞതുപോലെ ഈ പേര് നേരിട്ട് മലയാളം വിക്കിയില്‍ ഉപയോഗിക്കുമ്പോള്‍ ചിത്രം താനെ വന്നുകൊള്ളും. --ജേക്കബ് 18:58, 9 സെപ്റ്റംബര്‍ 2007 (UTC)
സുഗീഷേ, ഒരു ബുദ്ധിമുട്ടുമുല്ല കേട്ടോ, ധൈര്യമായി ചോദിക്കൂ. ഇങ്ങനെ ചോദിച്ചാലല്ലേ ഞങ്ങള്‍ക്കൊക്കെ സഹായിക്കാന്‍ പറ്റൂ. അതുകൊണ്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്. ഇനി, എന്നെ ഇ-മെയില്‍ ചെയ്യണമെങ്കില്‍ ആദ്യം ഈ താളില്‍ താങ്കളുടെ ഇ-മെയില്‍ ID കൊടുത്ത് ഇ-മെയില്‍ configure ചെയ്ത ശേഷം ഈ കണ്ണിയില്‍ ഞെക്കിയാല്‍ മതിയാവും.--ജേക്കബ് 19:12, 9 സെപ്റ്റംബര്‍ 2007 (UTC)

താങ്കള്‍ എഴുതിയ ദശമൂലം എന്ന ലേഖനം കുറച്ചു തിരുത്തിയിട്ടുണ്ട്.അനൂപന്‍ 18:05, 9 സെപ്റ്റംബര്‍ 2007 (UTC)

കൃതി,വൃത്തം മുതലായവ എഴുതാന്‍ kr^thi,vr^tham എന്നെഴുതിയാല്‍ മതിയാവും അനൂപന്‍ 19:17, 9 സെപ്റ്റംബര്‍ 2007 (UTC)

അറിയുന്ന കാര്യങ്ങള്‍ പങ്കു വെക്കുന്നതില്‍ സന്തോഷമേ ഉള്ളൂ അനൂപന്‍ 19:23, 9 സെപ്റ്റംബര്‍ 2007 (UTC)

തലക്കെട്ടില്‍ വിശേഷണങ്ങള്‍ തിരുത്തുക

തലക്കെട്ടില്‍ വിശേഷണങ്ങള്‍ ആവശ്യമുണ്ടോ?താങ്കള്‍ എഴതുന്ന പല ലേഖനങ്ങളിലും(ഉദാഹരണത്തിനു ഇവിടെ ഞെക്കുക)അതു ഉള്‍ക്കൊള്ളിച്ചതായി കണ്ടു.അനൂപന്‍ 19:33, 9 സെപ്റ്റംബര്‍ 2007 (UTC)

സുഗീഷേ, ഈ ':' എന്ന ചിഹ്നം വിക്കിയില്‍ ഒരു പ്രത്യേക ചിഹ്നമാണ്‌. ഇതു നെയിംസ്പേസിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതാണ്‌. namespace operator എന്നു പറയും. ഉദാഹരണത്തിന്‌ "ഉപയോക്താവിന്റെ സംവാദം:Sugeesh" എന്ന താള്‍ "ഉപയോക്താവിന്റെ സംവാദം" എന്ന നെയിംസ്പേസില്‍ പെടും. അതുപോലെ "ഉപയോക്താവ്:Sugeesh" എന്ന താള്‍ "ഉപയോക്താവ്" എന്ന നെയിംസ്പേസില്‍ പെടും. ഇങ്ങനെ വളരെ കുറച്ചു നെയിംസ്പേസുകളേ നമുക്കുള്ളൂ. അതിനാല്‍ ഒരു വിശേഷണം ചേര്‍ത്ത് ഒരു തലക്കെട്ടു തുടങ്ങണമെന്നുണ്ടെങ്കില്‍ ദയവായി ഇതുപോലെ - "ഉപേന്ദ്രവജ്ര (വൃത്തം)" - താള്‍ തുടങ്ങാം. സാധാരണ ഇങ്ങനെ ഒരു താള്‍ തുടങ്ങുന്നത് ഉപേന്ദ്രവജ്ര എന്ന പദം കൊണ്ട് ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ വിവക്ഷിക്കുമ്പോഴാണ്‌ (നാനാര്‍ത്ഥങ്ങള്‍ ഉള്ളപ്പോള്‍). ഉദാ: ഉപ്പ് (നാനാര്‍ത്ഥങ്ങള്‍), ഉപ്പ് (കവിത) എന്നീ താളുകള്‍ കാണുക. --ജേക്കബ് 19:51, 9 സെപ്റ്റംബര്‍ 2007 (UTC)

തലക്കെട്ട് തിരുത്തുക

തലക്കെട്ട് മാറ്റാന്‍ നോക്കിയിട്ട് സാധിക്കുന്നില്ല. ആരെങ്കിലും തലക്കെട്ടുകളിലെ മാറ്റങ്ങള്‍ വരുത്തണമെന്ന് അപേക്ഷിക്കുന്നു. എനിക്ക് ഇതിലുള്ള അറിവുകള്‍ വളരെ പരിമിതങ്ങളാണ്. ഇനി അങ്ങനെ തെറ്റ് ഉണ്ടാവാതെ ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കാം.

ഓര്‍ഗാനിക് തിരുത്തുക

ഓര്‍ഗാനിക് എന്ന വാക്കിന്‍റെ അര്‍ത്ഥം പറഞ്ഞു തരാമോ ? സുഗീഷ് --Sugeesh 22:14, 9 സെപ്റ്റംബര്‍ 2007 (UTC)

ഓര്‍ഗാനിക്ക് തിരുത്തുക

ഓര്‍ഗാനിക് എന്ന വാക്കിന്‍റെ അര്‍ത്ഥം പറഞ്ഞുതരുമോ ? സുഗീഷ്. --Sugeesh 23:59, 10 സെപ്റ്റംബര്‍ 2007 (UTC)

മലയാളം വിക്കി പീഡിയ തിരുത്തുക

മലയാളം വിക്കീപീഡിയയിലുള്ള ലെഖനങ്ങള്‍ ഏതെങ്കിലും സേര്‍ച്ച് എഞ്ചിനിലൂടെ കാണാന്‍ സാധിക്കുമോ ? ഇതു വരയും അങ്ങനെ കണ്‍ടിട്ടില്ല.

മലയാളം വിക്കി പീഡിയ തിരുത്തുക

മലയാളം വിക്കീപീഡിയയിലുള്ള ലെഖനങ്ങള്‍ ഏതെങ്കിലും സേര്‍ച്ച് എഞ്ചിനിലൂടെ കാണാന്‍ സാധിക്കുമോ ? ഇതു വരയും അങ്ങനെ കണ്‍ടിട്ടില്ല. സുഗീഷ്. --Sugeesh 17:08, 11 സെപ്റ്റംബര്‍ 2007 (UTC)

സാധിക്കും. ഗൂഗിളില്‍ മലയാളം എന്നു മലയാളത്തില്‍ എഴുതി തിരഞ്ഞുനോക്കു ഇതു കാണുക അനൂപന്‍ 17:13, 11 സെപ്റ്റംബര്‍ 2007 (UTC)
ഉവ്വ്, സാധിക്കുമല്ലോ.. www.google.com-ല്‍ പോയി മലയാളത്തില്‍ search-string(തിരയല്‍ വാചകം) കൊടുത്തു നോക്കൂ. കൂടുതല്‍ വ്യക്തതയ്ക്ക് തിരയല്‍ വാചകത്തില്‍ site:ml.wikipedia.org എന്നും നല്‍കാം. ഇനി search-string ഗൂഗിളിന്റെ തിരയല്‍ പെട്ടിയില്‍ നേരിട്ട് മലയാളത്തില്‍ നല്‍കാന്‍ ഒന്നുകില്‍ Windows IME, മൊഴി കീമാന്‍ എന്നിവ ഉപയോഗിക്കുകയോ, വരമൊഴിയിലോ വിക്കിയിലോ മലയാളത്തില്‍ ടൈപ്പു ചെയ്തശേഷം copy-paste ചെയ്യുകയോ ആവാം.
മറ്റൊരു മാര്‍ഗ്ഗം മലയാളം വിക്കിയില്‍ ഇടത്തുവശത്തുള്ള “search" ബട്ടണ്‍ അമര്‍ത്തിയശേഷം കിട്ടുന്ന പേജില്‍ വലത്തെ combo-box-ല്‍ നിന്ന് “മീഡിയവിക്കി” എന്നതിനു പകരം “ഗൂഗിള്‍”, അല്ലെങ്കില്‍ താങ്കള്‍ക്ക് ഇഷ്ടമുള്ള search-engine തിരഞ്ഞെടുത്തശേഷം search-string അതില്‍ നല്‍കുക എന്നതാണ്‌.. അപ്പോള്‍ പ്രസ്തുത search-engine ഉപയോഗിച്ചുള്ള തിരയല്‍ ഫലങ്ങള്‍ ആവും താങ്കള്‍ക്ക് ലഭിക്കുക. --ജേക്കബ് 17:16, 11 സെപ്റ്റംബര്‍ 2007 (UTC)
അതു തന്നെയാണ് പറഞ്ഞതും. ഗൂഗിളിന്റെ പേജില്‍ വൃത്തം എന്നു കൊടുത്തപ്പോള്‍ വന്ന ഉത്തരം കാണാന്‍ ഇവിടെ ഞെക്കുക] .കൂടുതല്‍ വിവരങ്ങള്‍ ജേക്കബ് മുകളില്‍ നല്‍കിയിട്ടുണ്ടല്ലോ അനൂപന്‍ 17:40, 11 സെപ്റ്റംബര്‍ 2007 (UTC)

അനൂപനും ജേക്കബിനും നന്ദി. ഞാന്‍ ചെയ്ത് നോക്കി. സുഗീഷ്. --Sugeesh 17:48, 11 സെപ്റ്റംബര്‍ 2007 (UTC)

വൃത്തങ്ങളെക്കുറിച്ചുള്ള താങ്കളുടെ ലേഖനങ്ങള്‍ നന്നാവുന്നുണ്ട്.ഇനിയും എഴുതുക. വൃത്തങ്ങളെക്കുരിചു എഴുതുമ്പോള്‍ കുറച്ചു കൂടി വിശദമായി എഴുതിയാല്‍ നന്ന്.ഉദാഹരണമായി ഒരു വൃത്തത്തെക്കുറിച്ചെഴുതുമ്പോള്‍ ആ വൃത്തതിലുള്ള 4 വരി കവിതകളോ,ശ്ലോകങ്ങളോ...,കൂടുതല്‍ നന്നാവും അനൂപന്‍ 19:53, 11 സെപ്റ്റംബര്‍ 2007 (UTC)

വൃത്തങ്ങള്‍ വിശദീകരിക്കുവാന്‍ കവിതാശകലങ്ങള്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു.വിദഗ്ധാഭിപ്രായം ആരായുക അനൂപന്‍ 20:05, 11 സെപ്റ്റംബര്‍ 2007 (UTC)

കവിതാശകലങ്ങള്‍ തിരുത്തുക

വൃത്തത്തിന്‍റെ കൂടെ ആ വൃത്തം കൂടുതല്‍ മനസ്സിലാക്കനായി കവിതാശകലങ്ങള്‍ ചേര്‍ക്കുന്നതില്‍ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ബുദ്ധിമുട്ടുകള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടോ ? ഈ വിഷയത്തില്‍ വിദഗ്ദ്ധാഭിപ്രായം പ്രതീക്ഷിക്കുന്നു. സുഗീഷ്. --Sugeesh 20:12, 11 സെപ്റ്റംബര്‍ 2007 (UTC)

രണ്ടോ നാലോ വരി ആയാല്‍ കുഴപ്പമില്ലെന്നു തോന്നുന്നു. പഴയ കവികളുടെ പകര്‍പ്പവകാശകാലാവധി കഴിഞ്ഞവയാണെങ്കില്‍ കുഴപ്പമില്ല. --ജ്യോതിസ് 23:52, 11 സെപ്റ്റംബര്‍ 2007 (UTC)

ആവട്ടെ--ജ്യോതിസ് 01:15, 12 സെപ്റ്റംബര്‍ 2007 (UTC)

മാനിനി എന്ന് പേരുള്ള വൃത്തം ഉണ്ടോ ? മാലിനി അക്ഷരപ്പിശക് മൂലം മാനിനി ആയതാണോ ? സുഗീഷ്. --Sugeesh 00:04, 12 സെപ്റ്റംബര്‍ 2007 (UTC)


വൃത്തത്തെകുറിച്ചുള്ള താളുകള്‍ തിരുത്തുക

സുഗീഷ് ഉണ്ടാക്കുന്ന വൃത്തത്തെ കുറിച്ചുള്ള താളുകളില്‍ പഞ്ചചാമരം എന്ന ലേഖനന്ത്തില്‍ കാണുന്നതു പോലെ ഉള്ള വിവരങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കുക. അപ്പോള്‍ ലേഖനം കൂടുതല്‍ ആസ്വാദ്യകരം ആകും.--Shiju Alex 04:07, 12 സെപ്റ്റംബര്‍ 2007 (UTC)

സഹായിക്കുക തിരുത്തുക

സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, ചില്ലുകള്‍, അനുസ്വാരം, വിസര്‍ഗ്ഗം, ചിഹ്നം എന്നിഅവയെക്കുറിച്ചോ, അവയോട് അനുബന്ധമുള്ളതൊ ആയ ഏതെങ്കിലും ലേഖനങ്ങള്‍ ഉണ്ടോ ? സുഗീഷ്. --Sugeesh 19:36, 12 സെപ്റ്റംബര്‍ 2007 (UTC)

മലയാളം അക്ഷരമാല ഇതു കാണുക--Shiju Alex 19:40, 12 സെപ്റ്റംബര്‍ 2007 (UTC)

കുടുംബശ്രീ തിരുത്തുക

കുടുംബശ്രീയെക്കുറിച്ച് ഏതെങ്കിലും ലേഖനങ്ങളോ, കുറിപ്പുകളോ ഉണ്ടോ ? സുഗീഷ്. --Sugeesh 20:57, 13 സെപ്റ്റംബര്‍ 2007 (UTC)

ഇല്ല സുഗീഷ്.. ഇവിടെ ഞെക്കിയാല്‍ എല്ലാ താളുകളും കാണാം --Vssun 21:24, 13 സെപ്റ്റംബര്‍ 2007 (UTC)

പവിഴപ്പുറ്റ് തിരുത്തുക

ശ്രദ്ധിക്കാം.. ഞാനിപ്പോള്‍ 7-ആം തിയതിയിലെ താളുകള്‍ വരെയേ ശ്രദ്ധിച്ചിട്ടുള്ളൂ.. രണ്ടു ദിവസം ക്ഷമിക്കില്ലേ?.. ആശംസകളോടെ --Vssun 05:06, 14 സെപ്റ്റംബര്‍ 2007 (UTC)

"Sugeesh/സഞ്ചയിക 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.