നമസ്കാരം An.aneesh !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്


താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- Shiju Alex 09:32, 15 സെപ്റ്റംബർ 2007 (UTC)Reply

ഡയോഡ് തിരുത്തുക

ഡയോഡ് എന്ന ലേഖനം കൊള്ളാം. അഭിനന്ദനങ്ങൾ --Vssun 08:42, 6 ഓഗസ്റ്റ് 2009 (UTC)Reply

ഡയോഡ് നന്നാകുന്നുണ്ട്. പൂർണ്ണമായ ഒരു ലേഖനമാക്കി അതിനെ മാറ്റുക. ആശംസകൾ. പിന്നെ ഒരു കാര്യം. ഉപഖണ്ഡികകൾ നിർമ്മിക്കാനായി കടുപ്പിക്കുകയാണ്‌ താങ്കൾ ചെയ്യുന്നതെന്നു കണ്ടു. വിക്കിയിൽ ഇതിലും നല്ല ഒരു വഴിയുണ്ട്. ===ഉപശീർഷകം=== എന്നെഴുതിയാൽ അത് നിലവിലുള്ള ശീർഷകത്തിന്റെ ഉപശീർഷകമായി മാറും. ഞാൻ ഇപ്പോൾ തിരുത്തിയ രീതി നോക്കൂ. ഉള്ളടക്കത്തിൽ ആ ഉപശീർഷകം വരുമെന്നുള്ള ഗുണവുമുണ്ട്. കൂടുതൽ അറിയാൻ സഹായം:എഡിറ്റിംഗ്‌_വഴികാട്ടി കാണൂ. വല്ല സംശയവുമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. -- റസിമാൻ ടി വി 16:12, 7 ഓഗസ്റ്റ് 2009 (UTC)Reply

എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടികയിൽ ഉള്ള റെസിസ്റ്റർ, ഇൻഡക്റ്റർ എന്നീ രണ്ട് താളുകൾ ഞാൻ ഉണ്ടാക്കിയിട്ടിട്ടുണ്ട്. വിവരങ്ങൾ അധികമില്ല. വികസിപ്പിക്കാമോ? -- റസിമാൻ ടി വി 11:19, 15 ഓഗസ്റ്റ് 2009 (UTC)Reply

ഇൻഡക്റ്റർ വികസിപ്പിക്കാൻ തുടങ്ങിയല്ലോ. സന്തോഷം. ഇലക്ട്രോണിക്സ് അല്ലാതെ താത്പര്യമുള്ള വിഷയങ്ങൾ വേറെ വല്ലതുമുണ്ടോ? (വികസിപ്പിക്കാൻ തരാനാണ്‌ :-)). പിന്നെ ഒരു കാര്യം. രണ്ട് പാരഗ്രാഫുകൾക്കിടയിൽ സ്പേസിടാൻ br ഉപയോഗിക്കുന്നതായി കണ്ടു. രണ്ട് വാചകങ്ങൾക്കിടയിൽ ഒരു വരി വിട്ടാൽ രണ്ട് പാരയായി താനേ വന്നോളും. അത്യാവശ്യമില്ലെങ്കിൽ br ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്. ആശംസകളോടെ -- റസിമാൻ ടി വി 17:59, 15 ഓഗസ്റ്റ് 2009 (UTC)Reply

കൊള്ളാം. പിന്നെ ഒരുകാര്യം. സം‌വാദം താളുകളിൽ സംസാരിക്കുമ്പോൾ ഒപ്പുവയ്ക്കാൻ ശ്രദ്ധിക്കുക -- ~~~~ എന്ന് എഴുതിയാൽ താങ്കളുടെ പേരും സമയവും ഈ താളിൽ എന്റെ പേരും യൂസർ പേജിലേക്കുള്ള ലിങ്കും സമയവും ഒക്കെ വരുന്നതുപോലെ വരും. അപ്പോൾ എന്റെ സം‌വാദം താളിൽ ഒപ്പിട്ടാട്ടെ -- റസിമാൻ ടി വി 17:31, 16 ഓഗസ്റ്റ് 2009 (UTC)Reply

ക്രമീകരണങ്ങളിൽ പോയി ഒപ്പിന്റെ രൂപം മാറ്റിയിടത്ത് ഒപ്പിൽ കണ്ണി സ്വയം ചേർക്കരുത് എന്നത് ടിക്ക് ചെയ്യാതിരുന്നാൽ ഒപ്പിൽ യൂസർ പേജിലേക്കുള്ള ലിങ്കുണ്ടാവും -- റസിമാൻ ടി വി 17:59, 16 ഓഗസ്റ്റ് 2009 (UTC)Reply

വട്ടത്തിലാറ് കാണുന്നത് താങ്കളുടെ ഫോണ്ടുകൾ ആണവചില്ലുകളെ സപ്പോർട്ട് ചെയ്യാത്തതുകൊണ്ടാണ്. ഷിജുവിന്റെ പേജിൽ കൊടുത്തിട്ടുള്ള ഫോണ്ടുകളേതെങ്കിലും ഉപയോഗിച്ചു നോക്കൂ. ശരിയാകും -- റസിമാൻ ടി വി 16:51, 21 ഓഗസ്റ്റ് 2009 (UTC)Reply

ഇപ്പോൾ സെനർ ഡയോഡ് എന്ന ലേഖനത്തിൽ തലക്കെട്ടിൽ വട്ടത്തിലാറാണോ കാണുന്നത്? റീഡയറക്റ്റ് ചെയ്ത് അവസാനം എത്തുന്നത് ലേഖനത്തിലായിരിക്കും. ഉബുണ്ടു ആൺ വീട്ടിൽ ഞാനും ഉപയോഗിക്കുന്നത്. അവിടെ മലയാളം ഫോണ്ടുകൾ നന്നായി കാണാമെങ്കിലും വട്ടത്തിലാറിന്റെ പ്രശ്നമുണ്ട്. കാരണം ലിനക്സ് യൂനികോഡ് 5.0 ആണ് സപ്പോർട്ട് ചെയ്യുന്നത്. വട്ടത്തിലാറ് വരുന്നത് യൂനികോഡ് 5.1 ലെ ആണവചില്ലുകളിലും. പുതിയ അഞ്ജലി ലിപി ആണവചില്ലുകളെ എൻകോഡ് ചെയ്യുന്നതുകൊണ്ട് അതുപയോഗിച്ചാൽ പ്രശ്നം തീരും. കൂടുതൽ അറിയാൻ ഷിജുവിനോടോ സുനിലിനോടോ മറ്റോ ചോദിക്കൂ -- റസിമാൻ ടി വി 07:54, 22 ഓഗസ്റ്റ് 2009 (UTC)Reply

എർത്തിങ് തിരുത്തുക

എർത്തിങ് എന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. രക്ഷിച്ചെടുക്കാൻ സഹായിക്കാമോ? -- റസിമാൻ ടി വി 15:15, 24 ഓഗസ്റ്റ് 2009 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! An.aneesh,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:49, 28 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! An.aneesh

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:47, 15 നവംബർ 2013 (UTC)Reply