ഇ. പത്മനാഭൻ
ഏഴാമത് കേരള നിയമസഭയിൽ ശ്രീകൃഷ്ണപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്നു ഇ. പത്മനാഭൻ (31 മാർച്ച് 1934 - 18 സെപ്റ്റംബർ 1990).[1]കേരളത്തിലെ സർക്കാർ ജീവനക്കാരുടെ മേഖലയിലെ ഏറ്റവും വലിയ സംഘടനയായ കേരള എൻ.ജി.ഒ. യൂണിയൻന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും ജനറൽ സെക്രട്ടറിയുമായിരുന്ന അദ്ദേഹം എൻ.ജി.ഒ.പത്മനാഭൻ എന്നുകൂടി അറിയപ്പെട്ടിരുന്നു.
ഇ. പത്മനാഭൻ | |
---|---|
![]() ഇ. പത്മനാഭൻ | |
ഏഴാമത് കേരള നിയമസഭയിൽ ശ്രീകൃഷ്ണപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചു. കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി. | |
വ്യക്തിഗത വിവരണം | |
ജനനം | മലപ്പുറം, കേരളം, | മാർച്ച് 31, 1934
മരണം | 1990 സെപ്റ്റംബർ 18 |
രാജ്യം | ഇന്ത്യൻ |
രാഷ്ട്രീയ പാർട്ടി | സി.പി.ഐ.(എം) |
ജീവിതരേഖതിരുത്തുക
മലപ്പുറം ജില്ലയിലെ എടപ്പാളിൽ രാമനുണ്ണി നായരുടെ രണ്ടമത്തെ മകനായി ജനിച്ചു. പത്താം ക്ളാസ് വരെ പഠിച്ചു. കേരള എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറിയായി 1965 മുതൽ 1982 വരെ പ്രവർത്തിച്ചു. FSETO (ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് & റ്റീച്ചേഴ്സ് ഓർഗനൈസേഷൻസ് ) ജനറൽ സെക്രട്ടറി ആയി 1973 മുതൽ 1982 വരെയും, AISGEF (ഓൾ ഇൻഡ്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ)സോണൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. 1990-ൽ ഡൽഹിയിൽ വെച്ച് നടന്ന വർഗീയ വിരുദ്ധ കൺവെൻഷനിൽ പങ്കെടുത്തു കൊണ്ടിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്.
അവലംബംതിരുത്തുക
- ↑ "E. Padmanabhan". www.niyamasabha.org. ശേഖരിച്ചത് 14 ഏപ്രിൽ 2014.