പ്രധാന മെനു തുറക്കുക

ഇസ്‌ലാമിക അധ്യാപനങ്ങളിൽ, വിശിഷ്യാ വിശ്വാസ കാര്യങ്ങളിൽ യുക്തിചിന്തയുടെയും ആശയസംവാദത്തിന്റെയും മാർഗ്ഗത്തിലൂടെ രൂപപ്പെട്ടുവന്ന അഭിപ്രായങ്ങളുടെയും ചിന്താഗതികളുടെയും സമാഹാരമാണ് ഇൽമുൽ കലാം. വചനശാസ്ത്രം, ദൈവശാസ്ത്രം എന്നെല്ലാം മലയാളത്തിൽ ഇത് വ്യവഹരിക്കപ്പെടുന്നു. വിശ്വാസ കാര്യങ്ങൾ ബുദ്ധപരമായ തെളിവുകളുടെ പിൻബലത്തോടെ സമർഥിച്ചു കൊണ്ട് എതിരാളികളുടെ സംശയങ്ങൾ ദുരീകരിക്കുകയാണ് ഇൽമുൽ കലാമിന്റെ ലക്ഷ്യം. വിശ്വാസപരമായ കാര്യങ്ങൾ സമർഥിക്കുന്ന ശാസ്ത്രത്തിന് നേരത്തെ 'ഇൽമുത്തൗഹീദി വസ്സ്വിഫാത്ത്' എന്നാണ് പറഞ്ഞിരുന്നത്. പിന്നീടത് ഇൽമുൽ കലാം എന്നറിയപ്പെട്ടു. ഭൗതിക വിജ്ഞാനീയങ്ങളിൽ ഫിലോസഫിക്കുള്ള സ്ഥാനമാണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ ഇൽമുൽ കലാമിനുള്ളത്. 

ഇൽമുൽ കലാം പുർണ്ണമായി വിവരിക്കുക

"https://ml.wikipedia.org/w/index.php?title=ഇൽമുൽ_കലാം&oldid=2725907" എന്ന താളിൽനിന്ന് ശേഖരിച്ചത്