ഇളങ്ങുളം ശ്രീ ധർമ്മശാസ്‌താക്ഷേത്രം

(ഇളങ്ങുളം ശ്രീധർമശാസ്‌താ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പ്രശസ്തമായ ഒരു അയ്യപ്പക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപം ഇളങ്ങുളത്തു സ്ഥിതി ചെയ്യുന്ന എണ്ണൂറ്  വർഷത്തിൽ പരം പഴക്കമുള്ള  ഇളങ്ങുളം ശ്രീധർമ്മശാസ്‌താ ക്ഷേത്രം. പാലാ - പൊൻകുന്നം പാതയിൽ കൂരാലിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗൃഹസ്ഥശ്രമിയായി വലം കൈയിൽ  അമൃതകലശവും ധരിച്ച  അഭീഷ്ടവരദായകനായ ശ്രീ  ധര്മശാസ്താവാണ്‌  ഇവിടുത്തെ  പ്രതിഷ്‌ഠ

ഇളങ്ങുളം ശ്രീധർമ്മശാസ്‌താ ക്ഷേത്രം
ഇളങ്ങുളം ശ്രീധർമ്മശാസ്‌താ ക്ഷേത്രം is located in Kerala
ഇളങ്ങുളം ശ്രീധർമ്മശാസ്‌താ ക്ഷേത്രം
ഇളങ്ങുളം ശ്രീധർമ്മശാസ്‌താ ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
പ്രദേശം:ഇളങ്ങുളം
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::അയ്യപ്പൻ
പ്രധാന ഉത്സവങ്ങൾ:മണ്ഡല പൂജ

മണ്ഡലകാലത്തിന്റെ ഭാഗമായി ഇവിടെ  അയ്യപ്പ ഭക്തന്മാർക്ക്  വിരിവെക്കുന്നതിനുള്ള   വിപുലമായ  സൗകര്യം  ഒരിക്കിയിട്ടുണ്ട് .

ഉപദേവതകൾ തിരുത്തുക

 • ഗണപതി .
 • നാഗങ്ങൾ .
 • രക്ഷസുകൾ
 • വെളിച്ചപ്പാട് .
 • മാളികപ്പുറത്തമ്മ .
 • മലദൈവങ്ങൾ .
 • അതിപുരാതനമായ  മരുത്തുകാവ് ( ശിവപാർവ്വതി  സങ്കൽപ്പമായ  അന്തിമഹാകാളൻ  ഐലയക്ഷി  ) 

പ്രധാനവഴിപാടുകൾ തിരുത്തുക

 1. നീരാജനം .
 2. ശനീശ്വര പൂജ
 3. കദളിപഴം  ചേർത്ത അട .
 4. കടുംപായസം .
 5. ചതുശ്ശതം .
 6. നെയ്‌വിളക്ക്  .
 7. എള്ളുപായസം .
 8. ആറുനാഴി .
 9. നെയ്യഭിഷേകം  .

ഉത്സവം തിരുത്തുക

മകരത്തിലെ  ഉത്രത്തിനു  ആറാട്ടു വരുന്നവിധം  ആറു ദിവസത്തെ  ഉത്സവത്തിനു  കൊടിയേറുന്നു  ആറാട്ടുദിവസം    

ഗജപൂജയും  ഗജമേളയും നടത്തുന്നു .ക്ഷേത്രത്തിനു  സമീപമുള്ള  വെള്ളാംങ്കാവ് ക്ഷേത്രചിറയിലാണ്  ആറാടുന്നത് .

മണ്ഡലപൂജാ ദിവസം  കാവടിയാട്ടം നടത്തുന്നു .

മണ്ഡലകാലത്തിന്റെ ഭാഗമായി ഇവിടെ കാളകെട്ടുത്സവവും കരിക്കേറും നടത്താറുണ്ട്.

മകരവിളക്കിന്  മുന്നോടിയായി  ആലങ്ങാട്ടു സംഘം  എത്തി ഇവിടെ  പാനകപൂജ  എന്ന  ചടങ്ങ്  ഭക്തിയാദരപൂർവം  നടത്തുന്നു 

എല്ലാ വർഷവും  സപ്താഹം  നടത്തിവരുന്നു  

കാളകെട്ടുത്സവംതിരുത്തുക

ഒരു ഭവനത്തിൽ നിന്നുമാരംഭിക്കുന്ന ഘോഷയാത്ര ക്ഷേത്ര മുറ്റത്തെത്തി കെട്ടുകാളയെ ക്ഷേത്രനടയിൽ സമർപ്പിച്ചാണ് കാളകെട്ടുത്സവ ചടങ്ങുകൾ പൂർത്തിയാകുന്നത്. പാലത്തടിയും മരുതിക്കമ്പും വൈക്കോലും കൊണ്ട് നിർമ്മിച്ച പൊയ്ക്കാളയെ ഈ എഴുന്നള്ളത്തിൽ ചുമലിലേറ്റുന്നു. ചടങ്ങുകളുടെ അവസാനമാണ് കരിക്കേറ് വഴിപാട് നടത്തുന്നത്.