ത്യാഗരാജസ്വാമികൾ അഠാണരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഇലലോ പ്രണതാർത്തി[1]

വരികളും അർത്ഥവും തിരുത്തുക

  വരികൾ അർത്ഥം
പല്ലവി ഇലലോ പ്രണതാർത്തി ഹരുഡനുചു
പേരെവരിഡിരേ ശങ്കരുഡനി നീ
തന്റെ മുൻപിൽ വണങ്ങുന്നവന്റെ ദുരിതങ്ങൾ ശമിപ്പിച്ച് സന്തോഷം പ്രദാനം
ചെയ്യുന്നവനാണ് അവിടുന്നെന്ന് ഈ ലോകത്തിലാരാണ് അങ്ങയെപ്പറ്റി പറഞ്ഞത്?
അനുപല്ലവി തലചി കരഗി ചിരകാലമു പദമുന
ദണ്ഡമിഡിന നായെഡ ദയലേദായെ
അങ്ങയെ കാൽപ്പാദങ്ങളിൽ വളരെക്കാലമായി കുമ്പിടുകയും ഹൃദയമുരുകി അങ്ങയുടെ
നാമം ജപിക്കുകയും ചെയ്യുന്ന എന്നോട് യതൊരുവിധ ദയയും കാണിക്കുന്നില്ലല്ലോ
ചരണം കരചരണയുരമു നൊസലു ഭുജമുലു
ധരണി സോക മ്രൊക്കഗ ലേദാ
ശരണനുചുനു മൊരലിഡ ലേദാ
പഞ്ചനദീശ ത്യാഗരാജനുത നീ
ഞാൻ കൈകളും കാലുകളും നെഞ്ചും നെറ്റിയും ചുമലും കൊണ്ട് നിലംതൊട്ട് അങ്ങയെ വണങ്ങിയില്ലേ?
എന്നെ രക്ഷിക്കണമേ എന്നുപറഞ്ഞ് ഞാൻ കേണപേക്ഷിച്ചില്ലേ? അഞ്ചുനദികളുടെ നാടായ
തിരുവയ്യാറിലെ ത്യാഗരാജനാൽ പ്രകീർത്തിക്കപ്പെടുന്ന ഈശ്വരാ ആരാണ് കേണപേക്ഷിക്കുന്നവരുടെ
ദുരിതം അകറ്റുന്നവനും ലോകത്തു സന്തോഷം നൽകുന്നവനും ആണ് അങ്ങെന്ന് അവിടത്തേക്ക് പേരിട്ടത്?

അവലംബം തിരുത്തുക

  1. ., . "Song: ilalO praNataarti". https://karnatik.com. karnatik.com. Retrieved 6 ഡിസംബർ 2020. {{cite web}}: |last1= has numeric name (help); External link in |website= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇലലോ_പ്രണതാർത്തി&oldid=3534814" എന്ന താളിൽനിന്ന് ശേഖരിച്ചത്