ഇ-മെയിൽ

ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറുകയും ശേഖരിക്കുകയും ചെയ്യുന്ന സം‌വിധാന
(ഇലക്ട്രോണിക്-മെയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇലക്ട്രോണിക് മെയിൽ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ-മെയിൽ. ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സം‌വിധാനമാണിത്. ഇ‌-മെയിൽ എന്നതിനെ "ഇന്റർനെറ്റ് വഴിയുള്ള കത്തിടപാട്" എന്ന് നിർവചിക്കാം. ലോകത്തെവിടേയുമുള്ള ആളുകൾക്ക് ഫലപ്രദവും സൗകര്യപ്രദവും ആയി തങ്ങളുടെ ആശയങ്ങളും അഭിരുചികളും സൗജന്യമായി പങ്കുവയ്ക്കാൻ ഇ-മെയിൽ സങ്കേതം അവസരമൊരുക്കുന്നു. സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ഇ-മെയിലിനേയും X.400 സം‌വിധാനത്തെയും ഒരു സ്ഥാപനത്തിലെ അംഗങ്ങൾക്ക് പരസ്പരം സന്ദേശങ്ങളയക്കുന്നതിനുള്ള ഇൻട്രാനെറ്റ് സം‌വിധാനത്തെയും ഇ-മെയിൽ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു.

ആദ്യകാലങ്ങളിൽ ടെക്സ്റ്റ് രൂപത്തിലുള്ള സന്ദേശങ്ങൾ അയക്കുന്ന രീതിയെ മാത്രമാണ്‌ ഇ മെയിൽ എന്നു വിളിച്ചിരുന്നതെങ്കിൽ ഇന്ന് മൾട്ടി മീഡിയ ഫയലുകൾ ചേർത്ത് അയക്കുന്ന മെയിലുകളെയും ഇങ്ങനെ വിളിക്കാറുണ്ട്.

ചരിത്രംതിരുത്തുക

1970-ൽ റേ ടോംലിൻസനാണ് ഇ മെയിലിന്റെ ഉപജ്ഞാതാവ്.[1]

ഇ-മെയിൽ വിലാസം എങ്ങനെ സ്വന്തമാക്കാംതിരുത്തുക

 
ഇ-മെയിൽ പ്രവർത്തിക്കുന്ന രീതി

സാധാരണയായി ഇന്റർനെറ്റ് കണക്ഷൻ എടുക്കുമ്പോൾ തന്നെ ഐ.എസ്.പി., ഇ-മെയിൽ വിലാസം നൽകാറുണ്ട്. അതു കൂടാതെ ധാരാളം വെബ്സൈറ്റുകൾ സൗജന്യ ഇ-മെയിൽ സേവനം നൽകുന്നുണ്ട്. ജിമെയിൽ യാഹൂമെയിൽ, റെഡിഫ്ഫ്മെയിൽ, ഹോട്ട്മെയിൽ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ഈ വെബ്സൈറ്റുകളിൽ പോയി ഇ-മെയിൽ വിലാസത്തിനു വേണ്ട അപേക്ഷ യൂസർനെയിമും പാസ്‌വേർഡും നൽകി പൂരിപ്പിച്ചു നൽകി ഇ-മെയിൽ വിലാസം സ്വന്തമാക്കാം.

ഇ-മെയിൽ വിലാസത്തിന്‌ രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. ഉപയോക്തൃനാമവും (User Name) ഡൊമൈൻ നാമവും (Domain Name). ഇവയ്ക്കിടയിലായി @ (അറ്റ് എന്ന് ഉച്ചാരണം) എന്ന ചിഹ്നവും ഉപയോഗിക്കുന്നു.

ഇതുംകൂടി കാണുകതിരുത്തുക

അവലംബങ്ങൾതിരുത്തുക

  1. സുജിത് കുമാർ (21 സെപ്റ്റംബർ 2014). "ഈമെയിൽ - ചരിത്രവും അവകാശവാദവും". മാതൃഭൂമി. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-09-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 സെപ്റ്റംബർ 2014.
"https://ml.wikipedia.org/w/index.php?title=ഇ-മെയിൽ&oldid=3624700" എന്ന താളിൽനിന്ന് ശേഖരിച്ചത്