ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്

35,000 അംഗങ്ങളുള്ള ഇന്ത്യൻ ചരിത്രകാരന്മാരുടെ ഏറ്റവും വലിയ പ്രൊഫഷണൽ, അക്കാദമിക് സ്ഥാപനമാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് . 1935 ലാണ് ഇത് സ്ഥാപിതമായത്. [1] ഇതിൽ പുതിയ അംഗത്വത്തിനായി നിലവിലുള്ള അംഗങ്ങൾ നാമനിർദ്ദേശം ചെയ്യുകയും പിന്താങ്ങുകയും വേണ്ടതുണ്ട്. [2]

ചരിത്രം

തിരുത്തുക

ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് പൂനയിലെ ചരിത്രകാരന്മാർ മുൻകൈ എടുത്തുകൊണ്ടാണ് സംഘടന സ്ഥപിക്കപ്പെട്ടത്. കോൺഗ്രസിന്റെ ആദ്യ സെഷൻ 1935 ൽ പൂനയിലെ ഭാരത് ഇതിഹാസ് സംശോധക് മണ്ഡലിലാണ് നടന്നത്. ദത്തോ വാമൻ പോട്ട്ദാർ, സുരേന്ദ്ര നാഥ് സെൻ, ഷഫാത്ത് അഹ്മദ് ഖാൻ തുടങ്ങിയ ചരിത്രകാരന്മാർ ആദ്യ സെഷനിൽ പങ്കെടുത്തു. [3]

ചരിത്രകാരന്മാരായ മുഹമ്മദ് ഹബീബ്, സുസോഭൻ സർക്കാർ, നൂറുൽ ഹസൻ, രാം ശരൺ ശർമ, രാധാകൃഷ്ണ ചൗധരി, സതീഷ് ചന്ദ്ര, ബിപാൻ ചന്ദ്ര, റോമില ഥാപ്പർ, ഇർഫാൻ ഹബീബ്, അഥർ അലി, ബറൂൺ ദേ, ഇക്തിദാർ ആലം ഖാൻ, ബി.എൻ. മുഖർജി, കെ എൻ പണിക്കർ, ദ്വിജേന്ദ്ര നാരായണ ജാ, സുമിത് സർക്കാർ, സബ്യാസാചി ഭട്ടാചാര്യ, പ്രീതം സൈനി [4] എന്നിവർക്ക് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസുമായി ദീർഘകാല ബന്ധമുണ്ട്. [5]

അവാർഡുകൾ

തിരുത്തുക

എച്ച് കെ ബാർപുജാരി അവാർഡ്


വിശ്വനാഥ് കാശിനാഥ് രാജ്‌വാഡെ അവാർഡ് (ആജീവനാന്ത സേവനത്തിനും ഇന്ത്യൻ ചരിത്രത്തിലെ സംഭാവനയ്ക്കും)

  1. Anand, Arun (December 28, 2007). "Right wing historians to challenge Leftists in history congress". Archived 2016-03-03 at the Wayback Machine.
  2. ELIGIBILITY CONDITIONS FOR INITIAL https://web.archive.org/web/20041213084134/http://members.tripod.com/historycongress3/membershiprules.htm
  3. Chakrabarty, Dipesh (2015-07-15). The Calling of History: Sir Jadunath Sarkar and His Empire of Truth. University of Chicago Press. p. 82. ISBN 9780226100456.
  4. Proceedings - Punjab History Conference, Issues 22-24 - pp 520
  5. Champakalakshmi elected new IHC President http://www.zeenews.com/nation/2008-12-30/494946news.html
  6. Indian History Congress (1993). "Appendix 10: Awardees of Professor HK Barpujari Biennial Award". Proceedings of the Indian History Congress. 54: 995–1002. JSTOR 44143117.
  7. Srivastava, N.M.P. (2005). Professor R.S. Sharma: The Man With Mission; Prajna-Bharati Vol XI, In honour of Professor Ram Sharan Sharma. Patna, India: K.P. Jayaswal Research Institute.

ബാഹ്യ ലിങ്കുകൾ

തിരുത്തുക