ഇന്ത്യയിലെ പതിനാറാം കാനേഷുമാരി

ഇന്ത്യയിലെ പതിനാറാം കാനേഷുമാരി 2023-ൽ നടക്കും. 2011 ൽ നടന്ന 15-ാമത് സെൻസസിൽ, 1931 ന് ശേഷം ആദ്യമായി സാമൂഹിക-സാമ്പത്തിക, ജാതി നിലയെ അടിസ്ഥാനമാക്കി ജനസംഖ്യ കണക്കെടുപ്പ് നടത്തിയരുന്നു. [1] 1931 ൽ, ഇന്ത്യയിൽ ബ്രിട്ടിഷുകാർ കാനേഷുമാരിയിൽ ജാതി വിവരങ്ങൾ ശേഖരിച്ചിരുന്നു.[2] 1968 ല് സ്വതന്ത്ര ഇന്ത്യയിൽ, ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലെ സർക്കാറിന്റെ കാലത്ത്‌, കേരളത്തിൽ , ജാതി ഉൾപ്പെടെ ഉള്ള പിന്നോക്കാവസ്ഥ വിലയിരുത്തുന്നതിന് സാമൂഹ്യ-സാമ്പത്തിക കണക്കെടുപ്പ് നടത്തി. അതിന്റെ ഫലങ്ങൾ, 1971 ൽ കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. [2] കോവിഡ് -19 പകർച്ചവ്യാധി കാരണം 2022-ലേക്ക് മാറ്റിവെച്ചു. പിന്നീട് ജനസംഖ്യ കണക്കെടുപ്പ് 2023-ന് നടത്തുവാൻ ഉദ്ദേശിക്കുന്നു.

ഇന്ത്യയിലെ പതിനാറാം കാനേഷുമാരി
← 2011
General information
CountryIndia
Date taken2020–2023

കാനേഷുമാരി 2021 തിരുത്തുക

ഇന്ത്യയിലെ ആദ്യ 'ഡിജിറ്റൽ സെൻസസ്' ആയിരിക്കും 2021ൽ നടക്കുക. [3] മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വിവര ശേഖരണമായിരിക്കും ഇതിൽ മുഖ്യമായും ഉപയോഗിക്കുന്നത്. 2021ലെ സെൻസസിന്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കും. ഒബിസി വിഭാഗത്തിന്റെ കണക്കെടുപ്പും 2021ലെ സെൻസസിൽ ഉണ്ടാകും. [4] 12,000 കോടിയാണ് ഡിജിറ്റൽ സെൻസസിനായി നീക്കിവെക്കുന്നത്.

വിവര ശേഖരണം തിരുത്തുക

വിവരങ്ങളുടെ പ്രസിദ്ധീകരണം തിരുത്തുക

കേരള കാനേഷുമാരി 2021 തിരുത്തുക

അവലംബം തിരുത്തുക

  1. http://www.timesonline.co.uk/tol/news/world/asia/article7122236.ece
  2. G.O.K 1971: Appendix XVIII
  3. https://economictimes.indiatimes.com/news/politics-and-nation/amit-shah-moots-idea-of-multipurpose-card-says-2021-census-to-be-digital/articleshow/71257771.cms
  4. "Move afoot to collect OBC data afresh in Census 2021". The Times of India. January 9, 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക