ഇറ്റായ്പു അണക്കെട്ട്

(ഇതയ്പു അണക്കെട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ടുകളിലൊന്നാണ് ഇറ്റായ്പു അണക്കെട്ട്[1]. തെക്കേ അമേരിക്കയിലെ ബ്രസീലിനേയും പരാഗ്വയേയും വേർതിരിക്കുന്ന പരാന എന്ന നദിക്കു കുറുകേയാണ് ഇത്. ഇറ്റായ്പു ബൈനാസിയോണൽ എന്ന കമ്പനിയാണ് ഇത് നിർമ്മിക്കുന്നത്. ഗ്വാറാനി ഭാഷയിൽ ഇറ്റായ്പു എന്ന വാക്കിനർത്ഥം 'പാടുന്ന കല്ലുകൾ' എന്നാണ്. അണക്കെട്ട് നിലകൊള്ളുന്നതിനടുത്തുണ്ടായിരുന്ന ഒരു തുരുത്തിന്റെ പേരാണിത്. ബ്രസീലും പരാഗ്വയും സംയുക്തമായാണ് അണക്കെട്ടിന്റെയും ജലവൈദ്യുതപദ്ധതിയുടെയും ഭരണനിർവഹണം നടത്തുന്നത്. പതിന്നാലു വർഷം 40000 ജോലിക്കാർ പണിതാണ് അണക്കെട്ട് പൂർത്തിയാക്കിയത്.

ഇതയ്പു അണക്കെട്ട്
Itaipu Dam
രാജ്യംBrazil
Paraguay
നിലവിലെ സ്ഥിതിOperational
നിർമ്മാണം ആരംഭിച്ചത്January 1970
നിർമ്മാണച്ചിലവ്US$19.6 billion
ഉടമസ്ഥതItaipu Binacional
അണക്കെട്ടും സ്പിൽവേയും
സ്പിൽവേ ശേഷി62,200 m3/s (2,196,572 cu ft/s)
Power station
TypeConventional
Website
www.itaipu.gov.br
www.itaipu.gov.py

ഉത്പാദനം വച്ചു നോക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ഇറ്റായ്പു. 20 ജനറേറ്ററുകളിൽ നിന്നായി 14000 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കാം. 196 മീറ്റർ ഉയരമുണ്ട് അണക്കെട്ടിന്. ഇറ്റായ്പുവിന്റെ സ്പിൽവേയിലൂടെ പ്രവഹിക്കുന്നത് സെക്കന്റിൽ 62,200 ഘനമീറ്റർ ജലമാണ്.

അവലംബം തിരുത്തുക

  1. http://www.itaipu.gov.br/en/energy/energy
"https://ml.wikipedia.org/w/index.php?title=ഇറ്റായ്പു_അണക്കെട്ട്&oldid=3968771" എന്ന താളിൽനിന്ന് ശേഖരിച്ചത്